ലിയോ മെസ്സി ബാഴ്സലോണയിൽ സൈൻ ചെയ്യണമെന്ന് ആഗ്രഹിച്ചു, മെസ്സിയുടെ മിയാമിയെ കുറിച്ചും ബാഴ്സ സൂപ്പർ താരം
നിലവിലെ ലാലിഗ ചാമ്പ്യന്മാരായ സ്പാനിഷ് ക്ലബ്ബ് എഫ്സി ബാഴ്സലോണയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമാണ് ലിയോ മെസ്സി. 2021 ൽ ലിയോ മെസ്സി ക്ലബ്ബ് വിട്ടതിനു ശേഷം ബാഴ്സലോണക്ക് തങ്ങളുടെ പഴയ പ്രതാപം അതുപോലെതന്നെ തിരിച്ചെടുക്കുവാൻ കഴിഞ്ഞിട്ടില്ല. യുവേഫ ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെയുള്ള വമ്പൻ ടൂർണമെന്റുകളിൽ ബാഴ്സലോണക്ക് തുടർച്ചയായി കാലിടറി.
2023ൽ ഫ്രഞ്ച് ക്ലബ് ആയ പിഎസ്ജിയോട് ലിയോ മെസ്സി വിടപറഞ്ഞുകൊണ്ട് ഫ്രീ ഏജന്റ് ആയി തുടരുമ്പോൾ എഫ് സി ബാഴ്സലോണ ലിയോ മെസ്സിക്ക് വേണ്ടിയും ശ്രമങ്ങൾ നടത്തിയിരുന്നു. ബാഴ്സലോണയിൽ തിരികെയെത്താൻ മെസ്സി ആഗ്രഹിച്ചില്ലെങ്കിലും അവസാനം ഈ ട്രാൻസ്ഫർ നടക്കാതെ പോയി. ലിയോ മെസ്സി ബാഴ്സലോണയിലേക്ക് എത്തണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് എഫ്സി ബാഴ്സലോണയുടെ ഉറുഗ്വേ താരമായ റൊണാൾഡ് അരാഹോ.
“ലിയോ മെസ്സി? ലിയോ മെസ്സി ബാഴ്സലോണയിൽ വരുമെന്ന് കരുതി ഞാൻ വളരെയധികം ആകാംക്ഷ ഭരിതനായിരുന്നു, പക്ഷെ മെസ്സി ബാഴ്സലോണയിൽ സൈൻ ചെയ്തില്ല. ലിയോ മെസ്സിക്ക് ആശംസകൾ നേരുകയാണ്, അദ്ദേഹം മികച്ച ഒരു ക്ലബ്ബിലാണ് നിലവിലുള്ളത്. ഫാമിലിയോടൊപ്പം അദ്ദേഹം സന്തോഷമായിരിക്കുന്നു, ഞങ്ങളെല്ലാവരും ലിയോ മെസ്സിയെ സ്നേഹിക്കുന്നതിനാൽ മെസ്സി എപ്പോഴും സുഖമായിരിക്കണമെന്നും സന്തോഷത്തോടെയായിരിക്കണം എന്നും ഞങ്ങൾ ആഗ്രഹിക്കുന്നു.” – റൊണാൾഡ് അരാഹോ പറഞ്ഞു.
🚨🗣️ Ronald Araujo: “Messi? I was excited that Leo might come, but I wish him well. He's in a nice club and he'll be fine with his family. We all want him to be okay because we love him.” 🫂✨ pic.twitter.com/gXgdkVEXgT
— Managing Barça (@ManagingBarca) July 20, 2023
നിലവിൽ മേജർ സോക്കർ ലീഗ് ക്ലബ്ബായ ഇന്റർമിയാമി ക്ലബ്ബിനുവേണ്ടി സൈനിങ് പൂർത്തിയാക്കിയ ലിയോ മെസ്സി അമേരിക്കൻ ക്ലബ്ബിനു വേണ്ടിയുള്ള തന്റെ അരങ്ങേറ്റമത്സരം കളിക്കുവാൻ കാത്തിരിക്കുകയാണ്. ലിയോ മെസ്സിക്കൊപ്പം മുൻ ബാഴ്സലോണ താരങ്ങളായ സെർജിയോ ബുസ്ക്കറ്റ്സ്, ജോർഡി ആൽബ എന്നിവരും ഇന്റർമിയാമി കളിക്കും. കൂടാതെ ലൂയിസ് സുവാരസ്, ഇനിയസ്റ്റ എന്നിവരും ഇന്റർമിയാമിയിൽ എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്.