റയൽ മാഡ്രിഡ്‌ ഗ്രേറ്റ്‌ ക്ലബ്ബാണ്, ബാഴ്‌സലോണ or റയൽ മാഡ്രിഡ്‌ ചോദ്യത്തിന് അറാഹോ ഉത്തരം പറയുന്നു..

ആധുനിക ഫുട്ബോളിലെ രണ്ടു മികച്ച ക്ലബ്ബുകൾ ആണ് റയൽ മാഡ്രിഡും എഫ്സി ബാഴ്സലോണയും. കിരീടങ്ങൾക്ക് വേണ്ടി പോരാട്ടം തുടരുന്ന ഇരുക്ലബ്ബുകൾക്കിടയിൽ ആരാണ് മികച്ചത് എന്നൊരു ചോദ്യം ഫുട്ബോൾ ലോകത്ത് എല്ലായിപ്പോഴും ഉയർന്ന കേൾക്കുന്നതാണ്. യുവേഫ ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെയുള്ള കിരീടങ്ങളുടെയും കണക്കുകളുടെയും റയൽ മാഡ്രിഡിനോളം വരുന്നില്ല ഒരു ക്ലബ്ബ് എന്നത് ഫുട്ബോൾ ലോകത്ത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.

എന്നാൽ ആധുനിക ഫുട്ബോളിൽ റിയൽ മാഡ്രിഡിനോടൊപ്പം മത്സരിക്കാൻ നിരവധി ടീമുകൾ ഉണ്ട്. റയൽ മാഡ്രിഡിന്റെ കടുത്ത എതിരാളികളായ എഫ് സി ബാഴ്സലോണയുടെ സൂപ്പർ താരമായ റൊണാൾഡ് അറോഹോ റയൽ മാഡ്രിഡിനെ കുറിച്ച് സംസാരിക്കുകയാണ്. റയൽ മാഡ്രിഡിനെ മികച്ച ടീം എന്ന് വിശേഷിപ്പിച്ച താരം ആരാണ് മികച്ചത് എന്ന് റയൽ മാഡ്രിഡും ബാഴ്സലോണയും കളിക്കളത്തിലാണ് കാണിക്കേണ്ടത് എന്ന് അഭിപ്രായപ്പെട്ടു.

” റിയൽ മാഡ്രിഡ് വളരെ മികച്ച ടീമാണ്, എ ഗ്രേറ്റ്‌ ടീം.. അവർ എല്ലായിപ്പോഴും അത് കാണിക്കുന്നുമുണ്ട്. റയൽ മാഡ്രിഡ് എല്ലായിപ്പോഴും നന്നായി മൈതാനത്തിനുള്ളിൽ ഫൈറ്റ് ചെയ്യും, പക്ഷേ നമ്മൾ നമ്മുടെ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. റിയൽ മാഡ്രിഡ് OR ബാഴ്സലോണ ആരാണ് മികച്ചത്? ഇങ്ങനെ ചോദിക്കുന്നതിലും മറ്റുമൊന്നും കാര്യമില്ല എന്നതാണ് എന്റെ അഭിപ്രായം, മറിച്ച് ആരാണ് മികച്ചത് എന്ന് മൈതാനത്ത് കാണിക്കണം.” – റൊണാൾഡ് അറോഹോ പറഞ്ഞു.

നിലവിലെ ലാലിഗ ചാമ്പ്യന്മാരാണ് എഫ് സി ബാഴ്സലോണ എങ്കിലും യുവേഫ ചാമ്പ്യൻസ് ലീഗിന്റെ മത്സരങ്ങളിൽ തുടർച്ചയായി കാലിടർന്ന ടീമാണ് എഫ്സി ബാഴ്സലോണ. റയൽ മാഡ്രിഡിന്റെ കാര്യത്തിലേക്ക് വരികയാണെങ്കിൽ ലീഗിൽ കഴിഞ്ഞ സീസണിൽ അത്ര മികച്ച പ്രകടനം നടത്താൻ ആയില്ലെങ്കിലും കഴിഞ്ഞ സീസണുകളിൽ സെമിഫൈനൽ സ്റ്റേജ് വരെയെങ്കിലും എത്താൻ റയൽ മാഡ്രിഡിന് ക്ലബ്ബിന് കഴിഞ്ഞിട്ടുണ്ട്.

Rate this post