കളിയിലും ജയിച്ചു, പെനാൽറ്റിയിലും ജയിച്ചു യുണൈറ്റഡ്.. ആവേശപോരാട്ടത്തിൽ ദി ബ്ലൂസ് വിജയം

യൂറോപ്പ്യൻ ഫുട്ബോളിന്റെ പുതിയ സീസണിനു മുന്നോടിയായി നടക്കുന്ന പ്രീ സീസൺ മത്സരങ്ങൾക്ക് 2026 വേൾഡ് കപ്പ് നടക്കുന്ന അമേരിക്കയിൽ തുടക്കം കുറിച്ചിട്ടുണ്ട്, ഇന്ന് നടന്ന മത്സരങ്ങളുടെ വിശേഷങ്ങളിലേക്ക് പോകുമ്പോൾ ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തിയ സൗഹൃദ മത്സരങ്ങളാണ് അരങ്ങേറിയത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകൾ ആയ ചെൽസി vs ബ്രേയ്റ്റൻ എന്നിവർ തമ്മിൽ ഏറ്റുമുട്ടിയ ആവേശകരമായ മത്സരത്തിൽ മൂന്നിനെതിരെ നാലു ഗോളുകൾക്ക് മുൻ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസി വിജയം നേടി. ആദ്യ നിമിഷത്തിൽ ഒരു ഗോൾ വഴങ്ങിയെങ്കിലും പിന്നീട് തിരിച്ചടി തുടങ്ങിയ ചെൽസി 4-3 എന്ന് സ്കോറിനാണ് ബ്രെയിട്ടനെ പരാജയപ്പെടുത്തിയത്.

ആവേശകരമായ മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നിലവിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ റണ്ണറപ്പായ ആർസണലിനെ പരാജയപ്പെടുത്തി. ഏകപക്ഷീയമായ രണ്ടുഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം, എന്നാൽ മത്സരശേഷം ഇനി ടീമുകളും തമ്മിൽ സൗഹൃദപരമായി ഒരു പെനാൽറ്റി ഷൂട്ടൗട്ടും സംഘടിപ്പിച്ചു. പെനാൽറ്റി ഷൂട്ടൗട്ടിലും രണ്ടു ഗോളുകളുടെ വ്യത്യാസത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടി.

മത്സരം തുടങ്ങി 30 മിനിറ്റിൽ പുതിയ നായകനായ പോർച്ചുഗീസ് സൂപ്പർ താരം ബ്രൂണോ ഫെർണാണ്ടസ് നേടുന്ന ആദ്യ ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് നേടിത്തുടങ്ങി, ഏഴ് മിനിറ്റുകൾക്കപ്പുറം 37 മിനിറ്റിൽ ഇംഗ്ലീഷ് താരമായ ജേഡൻ സാഞ്ചോ മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാമത്തെ ഗോളും നേടി ആദ്യപകുതി രണ്ട് ഗോൾ ലീഡിൽ കളി അവസാനിപ്പിച്ചു.

രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റിനെതിരെ ഗോളുകൾ നേടാൻ ആഴ്സനൽ ശ്രമിച്ചെങ്കിലും മത്സരത്തിന്റെ അവസാന വിസിൽ ഉയരുമ്പോൾ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ടെൻഹാഗിന്റെ സംഘം വിജയം നേടി. പിന്നീട് സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ടൗട്ടിൽ ആഴ്സനലിനെ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്ക് വീണ്ടും പരാജയപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇരട്ടിമധുരം സ്വന്തമാക്കി.

5/5 - (1 vote)