വിനിയും റയലും ആട്ടം തുടങ്ങി, വിജയം സ്വപ്നം കണ്ട മിലാനെ തിരിച്ചുവരവിലൂടെ റയൽ മാഡ്രിഡ് താകർത്തെറിഞ്ഞു
2026 ഫിഫ ലോകകപ്പ് നടക്കുന്ന അമേരിക്കയിൽ വെച്ച് നടക്കുന്ന യൂറോപ്യൻ ക്ലബ്ബുകളുടെ പ്രീ സീസൺ സൗഹൃദ മത്സരങ്ങളിൽ തകർപ്പൻ വിജയം നേടി യൂറോപ്പ്യൻ ഫുട്ബോളിലെ രാജാക്കന്മാർ റിയൽ മാഡ്രിഡ്, ഇറ്റാലിയൻ വമ്പൻമാരായ എസി മിലാനെയാണ് റയൽ മാഡ്രിഡ് തകർത്തെറിഞ്ഞത്.
അമേരിക്കയിലെ കാലിഫോർണിയയിലുള്ള റോസ് ബോൾ സ്റ്റേഡിയത്തിൽ വച്ച് തുടങ്ങിയ മത്സരത്തിന്റെ ആദ്യപകുതിയിൽ തന്നെ റയൽ മാഡ്രിഡിനെതിരെ രണ്ട് ഗോളുകളുടെ ലീഡാണ് എസി മിലാൻ നേടിയെടുത്തത്, 25 മിനിറ്റിൽ ടോമോരയിലൂടെയും 42 മിനിറ്റിൽ റൊമേറോയിലൂടെയും ഗോളുകൾ നേടിയ എസി മിലാൻ ആദ്യപകുതി അവസാനിക്കുമ്പോൾ റയൽ മാഡ്രിഡിനെതിരെ രണ്ട് ഗോളുകൾക്ക് മുന്നിലായിരുന്നു.
എന്നാൽ പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ച് മത്സരം വിജയിക്കുന്ന ശീലമുള്ള സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡ് തോൽക്കാൻ മനസ്സു കാണിച്ചില്ല, രണ്ടാം പകുതിയിൽ തിരിച്ചടി തുടങ്ങിയ റയൽ മാഡ്രിഡ് ഉറുഗ്വേ സൂപ്പർ താരമായ ഫെഡറികോ വാൽവർഡേയിലൂടെ രണ്ടു ഗോളുകൾ തിരിച്ചടിച്ചു. രണ്ടു മിനിറ്റുകളുടെ വ്യത്യാസത്തിൽ 57, 59 മിനിറ്റുകളിൽ ഫെഡറിക്കോ വാൽവെർദെയിലൂടെ രണ്ടു ഗോളുകൾ തിരിച്ചടിച്ച് സമനില നേടിയ റയൽ മാഡ്രിഡ് അവസാന മിനിറ്റുകളിലേക്ക് മത്സരം കടന്നപ്പോൾ ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയറിലൂടെ വിജയഗോൾ സ്കോർ ചെയ്തു.
GOAL BY VINI JR.
— Rakib Jr. 🇧🇩🇧🇷 (@xahabub_10) July 24, 2023
HIS FIRST GOAL WITH THE NUMBER 7. 😍🤍 #ViniJr #goal #RealMadridMilan @RealMadrid pic.twitter.com/40fWRNcXDQ
84 മിനിറ്റിൽ ആയിരുന്നു ബ്രസീലിയൻ സൂപ്പർതാരത്തിന്റെ ഗോളെത്തുന്നത്. രണ്ടു ഗോളുകൾക്ക് പിറകിൽ പോയതിനുശേഷം ആയിരുന്നു യൂറോപ്യൻ ഫുട്ബോളിലെ രാജാക്കന്മാരുടെ തിരിച്ചുവരവ്. നിലവിലെ ബാലൻഡിയോർ പുരസ്കാര ജേതാവായ കരീം ബെൻസേമ ടീം വിട്ടതിനുശേഷം പുതിയൊരു ഫുട്ബോൾ ടീമിനെ സൃഷ്ടിച്ചെടുക്കുന്ന റയൽ മാഡ്രിഡ് നിലവിൽ ട്രാൻസ്ഫർ മാർക്കറ്റിൽ കിലിയൻ എംബാപ്പെ ട്രാൻസ്ഫർ റൂമറുകളുമായാണ് ബന്ധപ്പെട്ടു കിടക്കുന്നത്.
Valverde scores the second goal 🤯#RealMadridMilan | #HalaMadrid
— 🆉🅸🆉🅾🆄 (@zi_46) July 24, 2023
pic.twitter.com/3YwhZJNVFX