ബാഴ്സലോണയുടെ എട്ട് താരങ്ങൾക്ക് ഓഫറുകൾ, പോർച്ചുഗീസ് സൂപ്പർ താരങ്ങളെ സ്വന്തമാക്കാൻ ബാഴ്സലോണ

യൂറോപ്പ്യൻ ഫുട്ബോളിലെ ട്രാൻസ്ഫർ വിൻഡോയിലൂടെ പോർച്ചുഗീസ് സൂപ്പർ താരങ്ങളെ സ്വന്തമാക്കാൻ ഒരുങ്ങുന്ന എഫ്സി ബാഴ്സലോണ തങ്ങളുടെ ടീമിൽ നിന്നുംചില സൂപ്പർതാരങ്ങളെ വിറ്റ് ഒഴിവാക്കുമെന്ന് റിപ്പോർട്ടുകൾ, അടുത്ത സീസണിലേക്ക് വേണ്ടി യുവ ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെയുള്ള കിരീടങ്ങൾ ലക്ഷ്യമിടുന്ന സാവി ഹെർണാണ്ടസ് ടീമിനെ അഴിച്ചുപണിയുകയാണ്.

നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം എഫ് സി ബാഴ്സലോണ തങ്ങളുടെ സൂപ്പർ താരങ്ങളായ ബ്രസീലിയൻ താരം റാഫീഞ്ഞ, സ്പാനിഷ് താരങ്ങളായ ഫെറാൻ ടോറസ്, അൻസൂ ഫാത്തി എന്നിവരെ ടീമിൽ നിന്നും വിറ്റ് ഒഴിവാക്കാൻ ശ്രമങ്ങൾ തുടരുകയാണ്. പോർച്ചുഗീസ് സൂപ്പർ താരങ്ങളായ ജാവോ ഫെലിക്സ്, ബർണാഡോ സിൽവ എന്നീ താരങ്ങൾക്ക് വേണ്ടി എഫ്സി ബാഴ്സലോണ ശ്രമങ്ങൾ നടത്തുന്നതായി ശക്തമായ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

മികച്ച പുതിയ സൈനിങ്ങുകളെ കൊണ്ടുവരണമെങ്കിൽ എഫ്സി ബാഴ്സലോണ നിലവിൽ തങ്ങളുടെ ടീമിലുള്ള ചില താരങ്ങളെ വിൽക്കേണ്ടി വരും, അതിനാൽ പോർച്ചുഗീസ് താരങ്ങളുടെ ട്രാൻസ്ഫർ പൂർത്തിയാക്കുവാൻ വേണ്ടി ബാഴ്സലോണ തങ്ങളുടെ ചില സൂപ്പർ താരങ്ങളെ വിൽക്കാൻ ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്.

അതേസമയം എഫ് സി ബാഴ്സലോണയുടെ എട്ടുതാരങ്ങൾക്കായി മറ്റു ക്ലബ്ബുകൾ ഓഫറുകൾ നൽകിയെന്ന റിപ്പോർട്ടും പുറത്തു വരുന്നുണ്ട്. ബാഴ്സലോണ താരങ്ങളായ ഗാവി, അൻസു ഫാത്തി, ടെർ സ്റ്റീഗൻ, അരോഹോ, റഫീഞ്ഞ, ക്രിസ്റ്റിൻസൻ, ബാൽഡേ എന്നീ താരങ്ങളെ സ്വന്തമാക്കാനാണ് ബാഴ്സലോണക്ക് മുമ്പിൽ ഓഫർ വന്നതെന്ന് റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നുണ്ട്.

ഇത്തവണത്തെ ട്രാൻസ്ഫർ വിൻഡോ എഫ്സി ബാഴ്സലോണയെ സംബന്ധിച്ച് വളരെ പ്രധാനമായതാണ്, നിലവിലെ ലാലിഗ ചാമ്പ്യന്മാരായ എഫ് സി ബാഴ്സലോണ അടുത്ത സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗ് ടൂർണമെന്റിലും മുന്നേറാൻ ലക്ഷ്യമിട്ടുകൊണ്ടാണ് ടീമിൽ വമ്പൻ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുന്നത്.

Rate this post