എംബാപ്പേയേക്കാൾ വമ്പൻ ഓഫർ ലിയോ മെസ്സിക്ക് നൽകി സൗദി, പക്ഷെ മെസ്സി വേണ്ടാ എന്ന് പറഞ്ഞതിനും കാരണമുണ്ട്
യൂറോപ്പ്യൻ ഫുട്ബോളിലെ പ്രധാന ചർച്ചാവിഷയമായി മാറിയ കിലിയൻ എംബാപ്പെയുടെ ട്രാൻസ്ഫർ വാർത്തകളിൽ പ്രധാനം സൗദി അറേബ്യയിൽ നിന്നുള്ള അൽ ഹിലാൽ ക്ലബ്ബിന്റെ വമ്പൻ ഓഫറാണ്, ട്രാൻസ്ഫർ തുകയായി 300 മില്യൻ യൂറോയും, കിലിയൻ എംബാപ്പക്ക് ഏകദേശം 700 മില്യൺ യൂറോയോളം വില വരുന്ന ഓഫറാണ് അൽ ഹിലാൽ മുന്നോട്ട് വെച്ചത്.
എന്നാൽ നേരത്തെ ക്രിസ്ത്യാനോ റൊണാൾഡോക്ക് എതിരാളിയായി ലിയോ മെസ്സിയെ കൊണ്ടുവരാൻ അൽ ഹിലാൽ ശ്രമിച്ചിരുന്നു, ലിയോ മെസ്സിക്ക് സീസണിൽ ഒരു ബില്യൺ ഡോളർ ലഭിക്കുന്ന വമ്പൻ ഓഫർ ആണ് അൽ ഹിലാൽ മുന്നോട്ടുവെച്ചത്. എന്നാൽ ലിയോ മെസ്സി തന്റെ സുഖപ്രദമായ ജീവിതം ആഗ്രഹിച്ചുകൊണ്ട് അമേരിക്കയിലെ ഇന്റർ മിയാമി ക്ലബ്ബിൽ ഒപ്പുവെക്കുകയായിരുന്നു.
അർജന്റീനയിൽ നിന്നുള്ള മാധ്യമപ്രവർത്തകനായ ഗാസ്റ്റ്യൻ എഡ്യൂളിന്റെ റിപ്പോർട്ടും ഇത് തന്നെയാണ്. ഒരു ബില്യൺ ഡോളറിന്റെ ഓഫർ സൗദി അറേബ്യയിൽ നിന്ന് ലഭിച്ചെങ്കിലും മെസ്സി തന്റെ കുടുംബത്തോടൊപ്പമുള്ള ശാന്തമായ ജീവിതം ആഗ്രഹിച്ചുകൊണ്ട് മിയാമിയിൽ പോയി എന്നാണ് ഗ്യാസ്റ്റൻ എഡ്യൂൾ വെളിപ്പെടുത്തിയത്. ലിയോ മെസ്സിക്ക് യൂറോപ്പിൽ നിന്നും ഓഫർ ഉണ്ടായിട്ടും താരം അവിടെ തുടരാത്തതിന് കാരണവും ഇതുതന്നെയാണ്.
‘അൽ-ഹിലാലിൽ നിന്ന് മെസ്സിക്കുള്ള കൃത്യമായ ഓഫർ പ്രതിവർഷം 1 ബില്യൺ ഡോളറായിരുന്നു. ലിയോ മെസ്സി അത് നിരസിക്കുകയും മിയാമിയിൽ പോയി അവിടെ കുടുംബത്തോടൊപ്പം ശാന്തവും സുഖപ്രദവുമായ ജീവിതം നയിക്കാൻ ഇഷ്ടപ്പെടുകയും ചെയ്തു. മിയാമിയിൽ സ്പോൺസർഷിപ്പ് ഡീലുകൾ ഉൾപ്പെടാതെ 40-50മില്യൺ ഡോളർ സാലറി മേഖലയിൽ അദ്ദേഹം സമ്പാദിക്കുന്നുണ്ട്.” – ഗാസ്റ്റൻ എഡ്യൂൾ പറഞ്ഞു.
🗣️ @gastonedul: “The exact offer from Al-Hilal to Messi was $1 billion a year. He rejected that and preferred to go to Miami because of his family with calm and comfortable life there. In Miami he’s earning in a region of $40-50M net salary not including sponsorship deals.” 💰🇦🇷 pic.twitter.com/FgFWhjG8qF
— All About Argentina 🛎🇦🇷 (@AlbicelesteTalk) July 24, 2023
ഇന്റർമിയാമി ജേഴ്സിലുള്ള അരങ്ങേറ്റം മത്സരം കളിച്ച ലിയോ മെസ്സി രണ്ടാമത്തെ മത്സരത്തിന് ഒരുങ്ങുകയാണ്, അമേരിക്കയിലെ ഫ്ലോറിഡയിൽ താമസിക്കുന്ന ലിയോ മെസ്സിക്ക് അമേരിക്കയിലെ തന്റെ ജീവിതം വളരെയധികം ശാന്തതയും സുഖപ്രദവുമായാണ് മുന്നോട്ട് നയിക്കുന്നത് എന്ന് സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോകളിൽ നിന്ന് വ്യക്തമാണ്. സൂപ്പർ മാർക്കറ്റുകളിലും റസ്റ്റോറന്റുകളുമായി ഫ്ലോറിഡയിൽ ലിയോ മെസ്സി വളരെ ശാന്തമായി പുറത്തിറങ്ങി നടക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്