ആരോടും പറയാതെ ടീമിൽ നിന്നും ഇറങ്ങിപോയി മുൻ ബാഴ്സലോണ താരം, വിരമിക്കുന്നത് പരിഗണിച്ചേക്കാം..

യൂറോപ്യൻ ഫുട്ബോൾ സീസണിനു മുന്നോടിയായി നടക്കുന്ന യൂറോപ്യൻ ക്ലബ്ബുകളുടെ പ്രീസീസൺ മത്സരങ്ങൾ ഇപ്പോൾ അരങ്ങേറി കൊണ്ടിരിക്കുകയാണ്, കഴിഞ്ഞ ലാലിഗ സീസണിൽ അവസാന സ്ഥാനക്കാരായി ലാലിഗയുടെ സെക്കൻഡ് ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ട എക്സ്പാന്യോളും പ്രീസീസൺ മത്സരങ്ങളിലാണ് ഇപ്പോഴുള്ളത്.

ലാലിഗ ക്ലബ്ബായ എസ്പാനിയോളിന്റെ ഡാനിഷ് താരമായ മാർട്ടിൻ ബ്രാത്വെയിറ്റ് ക്ലബ്ബിന്റെ പ്രീ സീസൺ ക്യാമ്പിൽ നിന്നും ആരോടും പറയാതെ ഇറങ്ങിപ്പോയി എന്ന വാർത്തയാണ് ഇപ്പോൾ കേൾക്കുന്നത്, തന്റെ ഡ്രസ്സും മറ്റുമെല്ലാം എടുത്ത് ബാഗുകൾ പാക്ക് ചെയ്തുകൊണ്ട് താരം ക്ലബ് ക്യാമ്പ് വിട്ടിട്ടുണ്ട്. എന്നാൽ ഈ ഒരു കാര്യം മാർട്ടിൻ ബ്രാത്വെയിറ്റ് തന്റെ ക്ലബ്ബിനെ അറിയിച്ചിട്ടില്ല.

ലാലിഗ സെഗുണ്ട ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ട എസ്പാനിയോളിനോടൊപ്പം ലാലിഗയുടെ രണ്ടാം ഡിവിഷൻ ലീഗ് മത്സരങ്ങൾ കളിക്കുവാൻ താല്പര്യമില്ല എന്നതാണ് പ്രധാന കാരണം. 32-കാരനായ മാർട്ടിൻ ബ്രാത്വെയിറ്റ്ന് പുതിയ ഓഫറുകൾ വരികയാണെങ്കിൽ അത് സ്വീകരിക്കുന്നത് പരിഗണിക്കും, അല്ലെങ്കിൽ താരം ഫുട്ബോളിൽ നിന്നും വിരമിച്ചേക്കും എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാവുന്നത്.

2020 മുതൽ 2022 വരെ ലാലീഗ ടീമായ എഫ്സി ബാഴ്സലോണക്ക് വേണ്ടി കളിച്ചിരുന്ന മാർട്ടിൻ ബ്രാത്വെയിറ്റ് കഴിഞ്ഞ സീസണിലാണ് എസ്പാനിയോളിന് വേണ്ടി പന്ത് തട്ടാൻ എത്തുന്നത്, എന്നാൽ ലീഗിൽ അവസാന സ്ഥാനങ്ങളിലൊന്നിൽ ഫിനിഷ് ചെയ്ത എസ്പാനിയോൾ ലാലിഗയുടെ രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെടുകയായിരുന്നു.

Rate this post