തകർപ്പൻ ഗോളും അസിസ്റ്റുമായി സൗദിയിലെ അരങ്ങേറ്റം ഗംഭീരമാക്കി കരീം ബെൻസിമ |Karim Benzema
റയൽ മാഡ്രിഡ് സൂപ്പർ താരം കരീം ബെൻസീമയുടെ സൗദി അറേബ്യൻ യാത്രക്ക് മികച്ച തുടക്കം. അറബ് ക്ലബ് ചാമ്പ്യൻസ് കപ്പിൽ ഇഎസ് ടുണിസിനെതിരെ അൽ-ഇത്തിഹാദിന് വേണ്ടി കരീമ ബെൻസെമ തന്റെ അരങ്ങേറ്റത്തിൽ സ്കോർ ചെയ്തു. മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിന്റെ വിജയമാണ് അൽ-ഇത്തിഹാദ് സ്വന്തമാക്കിയത്.
35 കാരനായ സ്ട്രൈക്കർ കഴിഞ്ഞ മാസമാണ് സൗദി പ്രൊ ലീഗ് ക്ലബ്ബുമായി മൂന്നു വർഷത്തെ കരാറിൽ ഒപ്പുവെച്ചത്.ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ശേഷം യൂറോപ്പിലെ മറ്റ് നിരവധി താരങ്ങൾക്കൊപ്പം മിഡിൽ ഈസ്റ്റേൺ രാജ്യത്തേക്ക് മാറുന്ന രണ്ടാമത്തെ വലിയ കളിക്കാരനായി അദ്ദേഹം മാറി. മത്സരത്തിൽ 26 ആം മിനുട്ടിൽ ബൗഗെര നേടിയ ഗോളിൽ ഇഎസ് ടുണിസ് ആണ് മുന്നിലെത്തിയത്. എന്നാൽ 35-ാം മിനിറ്റിൽ ബെൻസെമയുടെ അസ്സിസ്റ്റിൽ നിന്നും അബ്ദുറസാഖ് ഹംദല്ല അൽ ഇത്തിഹാദിന്റെ സമനില ഗോൾ നേടി.
ബെൻസീമയുടെ ക്രോസിൽ നിന്ന് ക്ലോസ് റേഞ്ച് ഹെഡറിലൂടെയാണ് അബ്ദുറസാഖ് ഹംദല്ല ഗോൾ നേടിയത്..55-ാം മിനിറ്റിൽ ബെൻസിമ ഇത്തിഹാദിന്റെ വിജയ ഗോൾ നേടി. ബോക്സിനുള്ളിൽ നിന്നും മനോഹരമായ കർവിങ് ഷോട്ടിലൂടെയാണ് ഫ്രഞ്ച് താരം ഗോൾ നേടിയത്.ലോക ഫുട്ബോളിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളായി ഇപ്പോഴും പരക്കെ കണക്കാക്കപ്പെടുന്ന താരം മിഡിൽ ഈസ്റ്റിലേക്ക് മാറിയിട്ടും അത് മാറിയിട്ടില്ല എന്ന് തെളിയിക്കുന്നതെയിരുന്നുഈ ഗോൾ.ബെൻസെമ തീർച്ചയായും റയൽ മാഡ്രിഡിന് എന്താണ് നഷ്ടമായതെന്ന് കാണിക്കുന്നു.
Benzema with an assist on his Al Ittihad debut! He 100% meant that btw 😂😂pic.twitter.com/oH7o6jASgt
— Noodle Vini (@vini_ball) July 27, 2023
Benzema stunner in his Al-Ittihad debut 🔥
— B/R Football (@brfootball) July 27, 2023
Classic 👑
(via @ittihad_en)pic.twitter.com/BT3JeNrc8P
കാരണം അവർക്ക് ഇതുവരെ ബെൻസിമയുടെ പകരക്കാരനെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ചെൽസിയിൽ നിന്ന് ഫ്രീ ട്രാൻസ്ഫറിൽ ചേർന്ന എൻ’ഗോലോ കാന്റെയും ഇത്തിഹാദിന് വേണ്ടി അരങ്ങേറ്റംകുറിച്ചു.അൽ-ഇത്തിഹാദ് അവരുടെ ചരിത്രത്തിൽ ഒരിക്കൽ 2004-05-ൽ അറബ് ക്ലബ് ചാമ്പ്യൻസ് കപ്പ് നേടിയിട്ടുണ്ട്, ഈ വർഷം രണ്ടാം കിരീടം നേടുമെന്ന് പ്രതീക്ഷിക്കുന്നു. തങ്ങളുടെ രണ്ടാം മത്സരത്തിൽ അവർ ഞായറാഴ്ച ടുണീഷ്യൻ ടീമായ സിഎസ് സ്ഫാക്സിയനെ നേരിടും.
What a great goal Benzema just scored 🤯
— Mikael Madridista (@MikaelMadridsta) July 27, 2023
pic.twitter.com/fdP5sFFDcI