ബാഴ്സലോണക്ക് ഗ്രീൻ സിഗ്നൽ; ആരാധകർക്ക് സന്തോഷ വാർത്ത |FC Barcelona

അടുത്ത സീസൺ ചാമ്പ്യൻസ്ലീഗിൽ സ്പാനിഷ് ചാമ്പ്യൻമാരായ ബാഴ്സലോണയ്ക്ക് കളിക്കാൻ സാധിക്കുമോ എന്നാ കാര്യത്തിൽ ഒരു അവ്യക്തത ഉണ്ടായിരുന്നു. സ്പാനിഷ് ചാമ്പ്യൻമാർക്ക് ചാമ്പ്യൻസ്ലീഗിലേക്ക് നേരിട്ട് യോഗ്യത ഉണ്ടെങ്കിലും നെഗ്രയ്റ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ യുവേഫ അന്വേഷണം പ്രഖ്യാപിച്ചതാണ് ബാഴ്സയുടെ ചാമ്പ്യൻലീഗ് പ്രവേശനം ആശങ്കയിലാക്കിയത്.

2001 – 2018 കാലയളവിൽ റഫറിമാരുടെ അസോസിയേഷൻ വൈസ് പ്രസിഡന്റായ നെഗ്രയ്രക്ക് കൈക്കൂലിയായി എഫ്സി ബാഴ്സലോണ 7.5 മില്യൺ യൂറോ നൽകിയതായുള്ള ആരോപണമാണ് നെഗ്രെയ്ര കേസ്.കോടതിയിൽ ഈ കേസ് പുരോഗമിക്കവേ സംഭവത്തിൽ യുവേഫയും സമാന അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കേസിൽ ബാഴ്സയ്ക്കെതിരെ യുവേഫ അന്വേഷണ സംഘത്തെയും നിയമിച്ചിരുന്നു.ഈ അന്വേഷണസംഘം യുവേഫയ്ക്ക് തങ്ങളുടെ അന്വേഷണ റിപ്പോർട്ട് കൈമാറിയതായും ഈ അന്വേഷണ റിപ്പോർട്ടിൽ ബാഴ്സ കുറ്റം ചെയ്തതായി തെളിഞ്ഞെന്നും നേരത്തെ സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട് ചെയ്തിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് യുവേഫ ബാഴ്സയെ സസ്‌പെൻഡ് ചെയ്യുമെന്നും ബാഴ്സയ്ക്ക് ചാമ്പ്യൻസ്ലീഗിൽ അടക്കം കളിക്കാൻ കഴിയില്ല എന്നാ വാർത്തകൾ പുറത്ത് വന്നത്. എന്നാലിപ്പോൾ ഇക്കാര്യത്തിൽ ബാഴ്സയ്ക്ക് ആശ്വാസം ലഭിച്ചിരിക്കുകയാണ്. ബാഴ്സയ്ക്ക് മേലിലുള്ള യുവേഫയുടെ അന്വേഷണം താത്കാലികമായി യുവേഫ നിർത്തി വെച്ചിരിക്കുകയാണ്. കൂടാതെ ബാഴ്സയ്ക്ക് ചാമ്പ്യൻസ് ലീഗ് കളിക്കുന്നതിൽ യാതൊരു തടസ്സവും താൽകാലികമായി ഉണ്ടാവില്ല. ഇത് ബാഴ്സയെ സംബന്ധിച്ചും അവരുടെ ആരാധകരെ സംബന്ധിച്ചും ശുഭകരമായ വാർത്തയാണ്.അതേ സമയം ബാഴ്സയെ രക്ഷിക്കാൻ യുവേഫ താല്കാലികമായി അന്വേഷണം നിർത്തി വെച്ചതിൽ ചില ആരോപണങ്ങളും വിമർശനനങ്ങളും യുവേഫയ്ക്ക് നേരിടേണ്ടി വന്നേക്കാം.

അതേ സമയം സമീപ കാലത്തായി ചാമ്പ്യൻസ്ലീഗിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ സാധിക്കാത്ത ബാഴ്സയ്ക്ക് അടുത്ത ചാമ്പ്യൻസ്ലീഗ് നഷ്ടപ്പെട്ടിരുന്നുവെങ്കിൽ വലിയ തിരിച്ചടിയായേനെ. സാവിയുടെ കീഴിൽ നിലവിൽ മികച്ച പ്രകടനം ബാഴ്സ പുറത്തെടുക്കുന്നതിനാൽ അടുത്ത ചാമ്പ്യൻസ് ലീഗ് വലിയ പ്രതീക്ഷയോടെയാണ് ബാഴ്സ ഉറ്റുനോക്കുന്നത്.

Rate this post