ഇത് പൊളിക്കും; സോറ്റിരിയോയ്ക്ക് കിടിലൻ പകരക്കാരനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്‌ |Kerala Blasters

പരിക്കേറ്റ ജോഷുവാ സോറ്റിരിയോയ്ക്ക് പകരക്കാനായി ഓസ്ട്രേലിയയിൽ നിന്നും മറ്റൊരു താരത്തെ ടീമിലെത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്. ഓസ്ട്രേലിയൻ താരം റയാൻ വില്യംസിനെ ബ്ലാസ്റ്റേഴ്‌സ് പകരക്കാനായി എത്തിച്ചുവെന്ന് പ്രമുഖ കായിക മാധ്യമമായ ഐഎഫ്ടിഡബ്ലൂസി റിപ്പോർട്ട് ചെയ്യുന്നു.

29 കാരനായ റയാൻ വില്യംസ് വിങ്ങറായും സെൻട്രൽ ഫോർവെർഡായും കളിക്കാൻ കെൽപ്പുള്ള താരമാണ്.ഓസ്ട്രേലിയൻ ക്ലബ്‌ പെർത്ത്‌ ഗ്ലോറിയിൽ നിന്നാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിരിക്കുന്നത്. നേരത്തെ പ്രിമിയർ ലീഗ് ക്ലബ്‌ ഫുൾഹാമിലടക്കം ഇംഗ്ലണ്ടിലെ നിരവധി ക്ലബ്ബുകൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. ഓസ്ട്രേലിയൻ ദേശീയ ടീമിനായും താരം കളിച്ചിട്ടുണ്ട്.

കേരളാ ബ്ലാസ്റ്റേഴ്‌സ് സമ്മർ ട്രാൻസ്ഫർ വിൻഡോയുടെ തുടക്കത്തിൽ തന്നെ ടീമിലെത്തിച്ച താരമായിരുന്നു ജോഷുവാ സോറ്റിരിയോ. എന്നാൽ താരത്തിന് ബ്ലാസ്റ്റേഴ്സിന് വേണ്ടി അരങ്ങേറ്റം നടത്തുന്നതിന് മുമ്പേ പരിക്കേൽക്കേണ്ടി വന്നു. ട്രെയിനിങ് സെക്ഷനിൽ വെച്ചാണ് താരത്തിന് പരിക്കേറ്റത്. തുടർന്ന് താരത്തിന്റെ പരിക്കും താരത്തിന് 2024 വരെ കളിക്കളത്തിലേക്ക് തിരിച്ചെത്താനാവിലെന്നും ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി അറിയിച്ചു.

അതിനാൽ സോറ്റിരിയോയുടെ പകരക്കാരൻ 2024 തുടക്കം വരെയെ ബ്ലാസ്റ്റേഴ്‌സിൽ തുടരാൻ സാധ്യതയുള്ളു.അതേ സമയം സോട്ടിരിയോയ്ക്ക് പകരക്കാനായി അൽവരോ വാസ്ക്കസ് വരുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ആ അഭ്യൂഹം ഇതോടെ അവസാനിച്ചിരിക്കുകയാണ്.

Rate this post