ഫുട്ബോൾ ലോകത്ത് വീണ്ടും മെസ്സി- റാമോസ് പോര്; ആരാധകരെ ത്രസിപ്പിക്കുന്ന നീക്കവുമായി അമേരിക്കൻ ചാമ്പ്യൻമാർ

ലാലിഗയിൽ മെസ്സി കളിച്ചിരുന്ന സമയത്ത് മെസ്സിയുടെ പ്രധാന എതിരാളികളിൽ ഒരാളായിരുന്നു റയൽ മാഡ്രിഡ് പ്രതിരോധ താരം സെർജിയോ റാമോസ്. പലപ്പോഴും മെസ്സിയുടെ നീക്കങ്ങൾ നിഷ്പ്രഭമാക്കുന്ന റാമോസിനെയും റാമോസിനെ നിഷ്പ്രഭമാക്കുന്ന മെസ്സിയെയും നമ്മൾ കണ്ടതാണ്. ലാലിഗയിൽ ഇരുവരും എതിർ തട്ടകത്തിലായിരുന്നുവെങ്കിലും പിന്നീട് പിഎസ്ജിയിൽ ഇരുവരും ഒന്നിച്ച് പന്ത് തട്ടുന്ന കാഴ്ചയാണ് നാം കണ്ടത്.

ഇപ്പോഴിതാ വീണ്ടും മെസ്സിയും റാമോസും എതിർ ടീമിന് വേണ്ടി കളത്തിലിറങ്ങാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ കൂടി വരികയാണ്. പിഎസ്ജിയുമായി കരാർ അവസാനിച്ച റാമോസ് നിലവിൽ ഫ്രീ ഏജന്റാണ്. റാമോസിനെ സ്വന്തമാക്കാൻ സൗദി ക്ലബായ അൽ നസ്ർ മുന്നോട്ട് വരികയും ചെയ്തിരുന്നു. എന്നാൽ താരത്തിന് മുന്നിൽ മറ്റൊരു ഓഫർ കൂടി വരികയാണ്.

മെസ്സി പന്ത് തട്ടുന്ന മേജർ ലീഗ് സോക്കർ ക്ലബ്ബായ ലോസ് ഏയ്ഞ്ചൽസ് എഫ്സിയാണ് റാമോസിനെ സ്വന്തമാക്കാൻ രംഗത്ത് വന്നിരിക്കുന്നത്. മേജർ ലീഗ് സോക്കറിലെ നിലവിലെ ചാമ്പ്യൻമാർ കൂടിയാണ് ലോസ് ഏയ്ഞ്ചൽസ് എഫ്സി. താരം ലോസ് ഏയ്ഞ്ചൽസിന്റെ ഓഫർ സ്വീകരിച്ചാൽ പണ്ട് ലാലിഗയിൽ കണ്ട മെസ്സി- റാമോസ് പോര് വീണ്ടും ആരാധകർക്ക് അമേരിക്കയിൽ കാണാനാവും.

അതേ സമയം താരത്തിന് മുന്നിൽ അൽ നസ്റിന്റെ ഓഫർ കൂടിയുണ്ട് എന്നതും പ്രധാനപ്പെട്ട കാര്യമാണ്. റാമോസിന്റെ പഴയ സഹതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ പന്ത് തട്ടുന്ന ക്ലബ്‌ കൂടിയാണ് അൽ നസ്ർ. അതിനാൽ താരം അൽ നസ്റിന്റെ ഓഫർ സ്വീകരിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

നീണ്ട 16 വർഷം റയലിന്റെ വിശ്വാസ്ത പ്രതിരോധ താരമായിരുന്ന റാമോസ് 2021 ലാണ് റയലുമായുള്ള നീണ്ട ബന്ധം അവസാനിപ്പിച്ച് പിഎസ്ജിയിൽ എത്തുന്നത്. എന്നാൽ പിഎസ്ജിയിൽ താരത്തിന് വേണ്ടത്ര അവസരങ്ങൾ ലഭിച്ചിരുന്നില്ല. അതിന് മുമ്പ് ലാലിഗ ക്ലബ്ബായ സെവിയ്യയ്ക്ക് വേണ്ടിയും താരം ബൂട്ടാണിഞ്ഞിട്ടുണ്ട്. സ്പെയിൻ ദേശീയ ടീമിനായി 180 മത്സരങ്ങളും റാമോസ് കളിച്ചിട്ടുണ്ട്.

Rate this post