അവസാനം ഗിന്നസ് റെക്കോർഡിന്റെ കണക്ക് ഒഫീഷ്യലായി പുറത്ത് വിട്ടു, റൊണാൾഡോയല്ല മെസ്സി തന്നെ ഒന്നാമൻ

ഫുട്ബോൾ താരങ്ങളിൽ ഏറ്റവും കൂടുതൽ ഗിന്നസ് വേൾഡ് റെക്കോർഡുകൾ ഉള്ളത് ആർക്കാണ്? ഈ തർക്കം ഫുട്ബോൾ ആരാധകരിൽ നേരത്തെയുണ്ടായതും ഇതുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകളും സമൂഹമാധ്യമങ്ങളിൽ ആരാധകർ നടത്തിയതാണ്. ഇപ്പോഴിതാ എല്ലാം തർക്കങ്ങൾക്കും എല്ലാ ചർച്ചകൾക്കും വിരാമമിട്ട് അക്കാര്യത്തിൽ ഒരു ഔദ്യോഗിക സ്ഥിരീകരണം തന്നെ വന്നിരിക്കുകയാണ്. ഗിന്നസ് വേൾഡ് റെക്കോഡ് പ്രവർത്തകർ അവരുടെ സമൂഹ മാധ്യമ പേജിൽ തന്നെയാണ് ഇക്കാര്യത്തിൽ ഒരു സ്ഥിരീകരണം നടത്തിയിരിക്കുന്നത്.

അർജന്റീനൻ സൂപ്പർ താരം ലയണൽ മെസ്സിയാണ് ഏറ്റവും കൂടുതൽ ഗിന്നസ് വേൾഡ് റെക്കോർഡുള്ള താരം. 41 ഗിന്നസ് വേൾഡ് റെക്കോർഡാണ് മെസ്സിക്കുള്ളത്. പട്ടികയിലെ രണ്ടാമൻ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. മെസ്സിയെക്കാൾ ഒരു റെക്കോർഡ് കുറവായി 40 ഗിന്നസ് റെക്കോർഡുകളാണ് റൊണാൾഡോയ്ക്കുള്ളത്.

പട്ടികയിൽ മൂന്നാം സ്ഥാനത്ത് ബാഴ്സലോണയുടെ റോബർട്ട് ലെവന്റോസ്ക്കിയാണ്. 9 ഗിന്നസ് റെക്കോർഡുകൾ ആണ് ലെവയുടെ പേരിലുള്ളത്.5 ഗിന്നസ് റെക്കോർഡുകൾ പേരിലുള്ള കിലിയൻ എംബപ്പേ നാലാം സ്ഥാനമാണ് നേടിയിട്ടുള്ളത്. നാല് ഗിന്നസ് റെക്കോർഡുകളുള്ള നെയ്മർ ജൂനിയർ അഞ്ചാം സ്ഥാനത്താണ്.

ഗിന്നസ് റെക്കോർഡുകളുടെ കാര്യത്തിൽ മെസ്സിയെയും റൊണാൾഡോയേയും മറികടക്കുക എന്നത് മറ്റ്‌ താരങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുള്ളകാര്യമാണ്. എന്നാൽ മെസ്സിയുടെ റൊണാൾഡോയും നിലവിൽ പന്ത് തട്ടുന്നവരായതിനാൽ ഒന്നും രണ്ടും സ്ഥാനവും ഇനിയും മാറിമറിയാൻ സാധ്യതകളെറെയുണ്ട്.

3.2/5 - (10 votes)