ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടന്ന് ഏറ്റവും കൂടുതൽ ഗിന്നസ് റെക്കോർഡുകൾ സ്വന്തമാക്കി ലയണൽ മെസ്സി

ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തങ്ങളുടെ കരിയറിന്റെ അവസാന ഘട്ടത്തിലാണ്. എന്നാൽ പുതിയ റെക്കോർഡുകൾ സ്വന്തമാക്കുന്നതിൽ ഇതിഹാസ ജോഡികൾക്ക് ഇത് തടസ്സമാകുന്നില്ല. ഗിന്നസ് വേൾഡ് റെക്കോർഡ്സ് അടുത്തിടെ പുറത്തിറക്കിയ പോസ്റ്റിൽ ഫുട്ബോൾ ചരിത്രത്തിലെ ഏതൊരു കളിക്കാരനേക്കാൾ കൂടുതൽ റെക്കോർഡ് നേടുന്ന താരമായി മെസ്സി മാറിയിരുന്നു.

ക്രിസ്റ്റ്യാനോയെ മറികടന്നാണ് മെസ്സി ഈ നേട്ടം കൈവരിച്ചത്.ജൂലൈ 26-ന് നടന്ന തന്റെ പുതിയ ക്ലബ്ബായ ഇന്റർ മിയാമിക്കായുള്ള മത്സരത്തിൽ മെസ്സി തന്റെ 41-ാമത്തെ ഗിന്നസ് വേൾഡ് റെക്കോർഡ് നേടി.അമേരിക്കൻ ക്ലബിനായുള്ള തന്റെ അരങ്ങേറ്റത്തിൽ തന്നെ ഒരു വിജയ ഗോൾ നേടിയ മെസ്സി തന്റെ രണ്ടാം മത്സരത്തിൽ അറ്റലാന്റ യുണൈറ്റഡിനെതിരെ ഇരട്ടഗോൾ നേടി ടീമിനെ 4-0 ത്തിന്റെ വിജയത്തിലേക്ക് നയിച്ച.

അറ്റലാന്റയ്‌ക്കെതിരായ ഈസി ടാപ്പ്-ഇൻ ടച്ചിലൂടെ 22-ാം മിനിറ്റിൽ 36 കാരനായ മെസ്സി രണ്ടാം ഗോൾ നേടിയത് 3.4 ബില്യണിലധികം ആരാധകർ കണ്ടിരുന്നു.ഇത് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിൽ ഓൺലൈനിൽ ഏറ്റവുമധികം ആളുകൾ കണ്ട തത്സമയ ഇവന്റായിരുന്നു. ഇതോടെ 41 മത്തെ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയും ചെയ്തു.40 റെക്കോർഡുള്ള റൊണാൾഡോയെ പിന്നിലാക്കി.

കഴിഞ്ഞ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗുമായുള്ള കരാർ അവസാനിപ്പിച്ചതിന് ശേഷം സൗദി അറേബ്യൻ ക്ലബ് അൽ നാസറിലേക്ക് റെക്കോർഡ് മുന്നേറ്റം പൂർത്തിയാക്കിയതാണ് റൊണാൾഡോയുടെ ഏറ്റവും പുതിയ റെക്കോർഡ്. ചരിത്രത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ഫുട്ബോൾ കളിക്കാരനായി റൊണാൾഡോ മാറി, മെസ്സിയെയാണ് 38 കാരൻ മറികടന്നത്.

മെസ്സിക്കും റൊണാൾഡോക്കും 9 റെക്കോർഡുമായി റോബർട്ട് ലെവൻഡോവ്‌സ്‌കി ചാർട്ടിൽ മൂന്നാം സ്ഥാനത്തെത്തി. അഞ്ചു റെക്കോർഡുകൾ നേടിയ കൈലിയൻ എംബാപ്പെയാണ് നാലാം സ്ഥാനത്ത്.അദ്ദേഹത്തിന്റെ ക്ലബ്ബ് സഹതാരവും ഇതിഹാസ ബ്രസീലിയൻ താരമായ നെയ്മർക്ക് 4 റെക്കോർഡുണ്ട്.

1/5 - (1 vote)