കിലിയൻ എംബാപ്പെക്ക് പകരക്കാരനായി ബെൻഫിക്കയുടെ പോർച്ചുഗീസ് സ്ട്രൈക്കർ പിഎസ്ജിയിലേക്ക് |PSG
ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബാപ്പെ ട്രാൻസ്ഫർ മാർക്കറ്റിലെ പ്രധാന ചർച്ചാവിഷയമായി തുടരുകയാണ്.24 കാരനായ താരത്തെ വിൽക്കാൻ പി എസ് ജി തയ്യാറായപ്പോൾ നിരവധി ക്ലബ്ബുകളാണ് താരത്തിനെ സ്വന്തമാക്കാൻ സന്നദ്ധത അറിയിച്ചുകൊണ്ട് രംഗത്തെത്തിയത്.
2024 വരെ ഫ്രഞ്ച് ക്ലബ് ആയ പി എസ് ജി യുമായി കരാറുള്ള എംബാപ്പെ ക്ലബ്ബുമായി കരാർ പുതുക്കുന്നില്ല എന്ന് അറിയിച്ചതോടെയാണ് സൂപ്പർ താരത്തിനെ വമ്പൻ ട്രാൻസ്ഫർ തുകക്ക് വിൽക്കുവാൻ തീരുമാനിച്ചത്.എംബാപ്പെയെ കൈവിടുമ്പോൾ എംബാപ്പെയ്ക്ക് പകരക്കാരനായി ഒരു സൂപ്പർ താരത്തെ തന്നെ ടീമിലെത്തിക്കാനൊരുങ്ങുകയാണ് പിഎസ്ജി. ബെൻഫിക്കയുടെ പോർച്ചുഗീസ് സ്ട്രൈക്കർ ഗോൺസലോ റാമോസിനെയാണ് പിഎസ്ജി എംബാപ്പയുടെ പകരക്കാരനായി കണ്ടിരിക്കുന്നത്.
21 കാരനായ സ്ട്രൈക്കർ 2023/23 സീസണിൽ ബെൻഫിക്കയ്ക്കായി 30 തവണ കളിക്കുകയും ലീഗിൽ 19 ഗോളുകൾ നേടുകയും ചെയ്തു. സീസണിൽ മൊത്തം 47 മത്സരങ്ങൾ കളിച്ച താരം 27 ഗോളുകളും 12 അസിസ്റ്റും സ്വന്തമാ പേരിൽ്ക്കുറിച്ചു.2022-ൽ ഖത്തറിൽ നടന്ന ലോകകപ്പിൽ പോർച്ചുഗലിനായി മികച്ച പ്രകടനമാണ് താരം നടത്തിയത്. പോർച്ചുഗീസ് താരത്തിന് 80 ദശലക്ഷം യൂറോ വരെ മുടക്കാൻ പിഎസ്ജി തയ്യാറാണ്.
Paris Saint-Germain will sign both Gonçalo Ramos and Ousmane Dembélé in the next hours/days. Plan is to get both done by the end of the week 🔴🔵🇵🇹 #PSG
— Fabrizio Romano (@FabrizioRomano) August 3, 2023
Matter of details for Ramos, deal to be closed very soon as medical tests could be booked in the next few days. pic.twitter.com/zaNyqJPgHv
റാമോസിന്റെ മികച്ച ഗോൾ സ്കോറിംഗ് കഴിവും ബോക്സിനുള്ളിലെ ബുദ്ധിപരമായ ചലനവുമാണ് പിഎസ്ജിയെ ആകർഷിച്ചത്.മാഞ്ചസ്റ്റർ യുണൈറ്റഡും പോർച്ചുഗീസ് താരത്തെ സ്വന്തമാക്കാൻ താല്പര്യപെട്ടിരുന്നു.