മാർട്ടിനസ് വിരുദ്ധ ഫിഫ നിയമത്തിനെ കളിയാക്കി എമി മാർട്ടിനസ് രംഗത്ത് |Emi Martínez

2022ൽ ഖത്തറിൽ വച്ച് നടന്ന ഫിഫ വേൾഡ് കപ്പ് ടൂർണമെന്റിൽ ഫ്രാൻസിനെ പരാജയപ്പെടുത്തിക്കൊണ്ട് അർജന്റീന ലോകകിരീടം ചൂടിയിരുന്നു, ഏറെ ത്രില്ലർ നിറഞ്ഞ ഫൈനൽ മത്സരത്തിനൊടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ആയിരുന്നു അർജന്റീനയുടെ വിജയം. നായകൻ ലിയോ മെസ്സിയും ഗോൾകീപ്പരായ എമിലിയാനോ മാർട്ടിനസുമാണ് അർജന്റീനയുടെ വേൾഡ് കപ്പ് വിജയത്തിൽ നിർണായ പങ്കുവഹിച്ച പ്രധാന താരങ്ങൾ.

എന്നാൽ ടൂർണമെന്റിൽ നിരവധി മത്സരങ്ങളിൽ പെനാൽറ്റി ഷൂട്ടൗട്ട് നേരിട്ട അർജന്റീനയും ഗോൾകീപ്പരായ എമിലിയാനാ മാർട്ടിനെസ്സും അതിലെല്ലാം വിജയം നേടിയാണ് കിരീടം നേടുന്നത് വരെയെത്തിയത്. എന്നാൽ പെനാൽറ്റി കിക്ക് എടുക്കാൻ എത്തുന്ന താരങ്ങളെ അസ്വസ്ഥരാകണം എന്ന ലക്ഷ്യത്തോടെ എമിലിയാനോ മാർട്ടിനെസ്സ് ചെയ്തുകൂട്ടുന്ന കാര്യങ്ങളിൽ തെറ്റ് ചൂണ്ടികാണിച്ചുകൊണ്ട് ഫിഫ പിന്നീട് ഒരു നിയമം നടപ്പിലാക്കിയിരുന്നു.

പെനാൽറ്റി കിക്ക് എടുക്കുന്നതിനു മുമ്പ് ഗോൾപോസ്റ്റിലെ തങ്ങളുടെ സ്ഥാനം വിട്ടുകൊണ്ട് മുന്നോട്ടു കയറി വന്നു പന്ത് കയ്യിലെടുക്കുന്നതും താരങ്ങളെ അസ്വസ്ഥരാക്കുന്ന മറ്റു അനാവശ്യ കാര്യങ്ങൾ ചെയ്യുന്നതിലും ഗോൾകീപ്പർമാരെ
അനുവദിക്കില്ല എന്നാണ് ഫിഫയുടെ പുതിയ നിയമം. ഇതിനെതിരെ വളരെ ഭംഗിയായ ഭാഷയിൽ വിമർശിച്ചിരിക്കുകയാണ് എമിലിയാനോ മാർട്ടിനസ്.

“ഫിഫയുടെ എമി മാർട്ടിനസ് വിരുദ്ധ നിയമത്തിനെ കുറിച്ച് ചോദിക്കുകയാണെങ്കിൽ എനിക്കത് ഇഷ്ടമായി, അവരെപ്പോഴും പെനാൽറ്റി ഷൂട്ട് ചെയ്യുന്ന താരത്തിന് വേണ്ടി ഗോളാവുന്നതിന് ഒഴിവ് കണ്ടെത്തുന്നവരാണ്. പക്ഷേ ഞാൻ അത് കാര്യമാക്കുന്നില്ല, ഞങ്ങൾ ഇതിനകം എല്ലാത്തിന്റെയും ചാമ്പ്യൻസ് ആയിട്ടുണ്ട്. അവർ ഈ നിയമം നടപ്പിലാക്കാൻ വളരെ വൈകിപ്പോയി. ” – എമിലിയാനോ മാർട്ടിനസ് പറഞ്ഞു.

ഖത്തറിൽ വച്ച് നടന്ന 2022ലെ ഫിഫ വേൾഡ് കപ്പിലെ മികച്ച ഗോൾകീപ്പർക്കുള്ള അവാർഡ് എമിലിയാനോ മാർട്ടിനസാണ് സ്വന്തമാക്കിയത്, അർജന്റീന ദേശീയ ടീമിലെ പ്രകടനത്തിന് പുറമേ ക്ലബ്തലത്തിലും പ്രീമിയർ ലീഗ് ക്ലബ്ബായ ആസ്റ്റൻ വില്ലക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് എമി മാർട്ടിനസ് കാഴ്ചവയ്ക്കുന്നത്.