ഇന്റർ മിയാമിയുടെ എക്കാലത്തെയും മികച്ച സ്‌കോറർ ആകാൻ ഒരുങ്ങി ലയണൽ മെസ്സി |Lionel Messi
ലയണൽ മെസ്സി തന്റെ കരിയറിൽ ഉടനീളം നിരവധി റെക്കോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.മേജർ ലീഗ് സോക്കർ ടീമായ ഇന്റർ മിയാമിയിലേക്ക് മാറുന്നത് അദ്ദേഹത്തിന് കൂടുതൽ റെക്കോർഡുകൾ സ്ഥാപിക്കാനുള്ള അവസരം നല്കുമെന്നുറപ്പാണ്.
പിഎസ്‌ജിക്കായി 21 ഗോളുകളും 20 അസിസ്റ്റുകളും നേടിയ ഒരു കാമ്പെയ്‌നിന് ശേഷമാണ് മെസ്സി ഇന്റർ മയാമിയിലേക്ക് എത്തുന്നത്.36 ആം വയസ്സിലും ഗോളുകൾ നേടുന്നതിൽ ഒരു കുറവും താരം വരുത്തുന്നില്ല.ഒരു ടീമിനെ മുഴുവൻ സഹായിക്കാൻ തനിക്ക് ഇപ്പോഴും കഴിവുണ്ടെന്ന് 2022 ലോകകപ്പിൽ അദ്ദേഹം കാണിച്ചു. അത്പോലെ മേജർ ലീഗ് സോക്കറിൽ ഏറ്റവും താഴെയുള്ള ഇന്റർ മയാമിയെ പുനരുജ്ജീവിപ്പിക്കാം എന്ന വിശ്വാസവും മെസ്സിക്കുണ്ട്.ബാഴ്‌സലോണയുടെ (672), ലാ ലിഗയുടെ (474) എക്കാലത്തെയും ഹിറ്റിംഗ് റെക്കോർഡുകൾ സ്ഥാപിച്ച മെസ്സി ഇന്റർ മയാമിയിൽ സ്‌കോറിംഗ് റെക്കോർഡ് തകർക്കാനുള്ള ഒരുക്കത്തിലാണ്.
മൂന്ന് സീസണുകളിലായി 70 മത്സരങ്ങളിൽ 29 ഗോളുകൾ നേടിയ അർജന്റീനയിൽ സഹ താരമായിരുന്ന ഹിഗ്വെയ്‌ന്റെ റെക്കോർഡിൽ നിന്ന് മെസ്സിയെ വേർതിരിക്കുന്നത് 24 ഗോളുകൾ മാത്രമാണ്.ഒരു ഗോൾ സ്‌കോറർ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കഴിവ് കണക്കിലെടുമ്പോൾ ഈ നാഴികക്കല്ല് കൈവരിക്കുന്നത് മെസ്സിയുടെ കൈയ്യെത്തും ദൂരത്ത് തന്നെയാണെന്ന് തോന്നുന്നു.
Lionel Messi is only 24 goals away from equalling Gonzalo Higuain as Inter Miami's record goalscorer.
— ESPN FC (@ESPNFC) August 3, 2023
He's only played 3 games 😅 pic.twitter.com/m8I43yIoxJ
കഴിഞ്ഞ മൂന്ന് വർഷമായി ഇന്റർ മിയാമി എംഎൽഎസിൽ അംഗമാണ് എന്ന വസ്തുത ഉണ്ടായിരുന്നിട്ടും കളിക്കാർക്ക് ധാരാളം ഗോളുകൾ നേടാനുള്ള ധാരാളം അവസരങ്ങൾ ഉണ്ടായിരുന്നില്ല.ലയണൽ മെസ്സി ഇപ്പോൾ വെറും രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ നേടി, ഇന്റർ മിയാമിക്ക് ശരാശരി 34 മിനിറ്റിൽ ഓരോ ഗോളുകൾ നേടി.