എംബാപ്പെയെയല്ല; റയൽ ലക്ഷ്യം വെയ്ക്കുന്നത് മറ്റൊരു സൂപ്പർ താരത്തെ
സൂപ്പർ താരം കിലിയൻ എംബാപ്പെയെ റയൽ മാഡ്രിഡ് സ്വന്തമാക്കുമെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും ഇത് വരെ ഈ വിഷയത്തിൽ ഒരു വിശ്വസനീയമായ റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടില്ല. താരത്തിന് റയലിൽ ചേരാൻ ആഗ്രഹമുണ്ടെങ്കിലും ഇത് വരെ റയൽ താരത്തിനായി ഒരു ബിഡ് സമർപ്പിച്ചിട്ടില്ല.
എന്നാൽ ലഭ്യമാവുന്ന റിപ്പോർട്ടുകൾ അനുസരിച്ച് റയൽ എംബാപ്പെയെക്കാൾ കൂടുതൽ ലക്ഷ്യം വെയ്ക്കുന്നത് ഇറ്റാലിയൻ ക്ലബ് യുവന്റസിന്റെ സെർബിയൻ സ്ട്രൈക്കർ ദുസാൻ വ്ലാഹോവിച്ചിനെയാണ്.കഴിഞ്ഞ സീസണിലാണ് റയലിന്റെ സൂപ്പർ താരമായ കരീം ബെൻസീം ക്ലബ് വിട്ടത്. ബെൻസീമയുടെ അഭാവം റയലിൽ വ്യക്തമാണ്.
അതിനാൽ ബെൻസീമയ്ക്ക് പകരം ഒരു സൂപ്പർ സ്ട്രൈക്കറെ റയലിന് ആവശ്യമാണ്. ആ സ്ഥാനത്തെക്കാണ് അവർ വ്ലാഹോവിച്ചിനെ ലക്ഷ്യമിടുന്നത്.വ്ലാഹോവിച്ചിന് യുവന്റസ് വിടാൻ ആഗ്രഹമുണ്ട്. യുവന്റസിന് ചാമ്പ്യൻസ് ലീഗ് യോഗ്യത ഇല്ലാത്തതും അല്ലെഗ്രിയുടെ ഫോർമേഷനിലുള്ള വിയോജിപ്പുമാണ് താരത്തെ യുവന്റസ് വിടാൻ പ്രേരിപ്പിക്കുന്നത്.
🚨⚪️ Dušan Vlahović is Real Madrid’s emergency solution for the #9 position if Mbappé does not arrive. @PacojoSER pic.twitter.com/SLDDvhLGJX
— Madrid Xtra (@MadridXtra) August 4, 2023
നേരത്തെ പ്രീമിയർ ലീഗ് ക്ലബ് ചെൽസി വ്ലാഹോവിച്ചിനെ സ്വന്തമാക്കാൻ രംഗത്ത് വന്നിരുന്നു. ചെൽസി അവരുടെ താരമായ ലുക്കാക്കുവിനെ യുവന്റസിൻ കൈമാറി പകരം വ്ലാഹോവിച്ചിനെ സ്വന്തമാക്കാനാണ് ലക്ഷ്യമിട്ടത്. ചെൽസിയ്ക്ക് ചാമ്പ്യൻസ് ലീഗ് യോഗ്യത ഇല്ലത്താത് അതിനും തടസ്സമായി.ഏതായാലും റയൽ താരത്തിനായി വലിയ പരിശ്രമത്തിലാണ്. റയലിന്റെ ഓഫർ താരവും യുവന്റസും സ്വീകരിക്കുമെന്നാണ് കരുതപ്പെടുന്നത്.