വിജയം മാത്രം ലക്ഷ്യമിട്ട് ലയണൽ മെസ്സിയും ഇന്റർ മിയാമിയും വീണ്ടുമിറങ്ങുന്നു |Lionel Messi
ലീഗ് കപ്പിന്റെ റൗണ്ട്-16 മത്സരത്തിൽ ലയണൽ മെസ്സിയുടെ ഇന്റർ മയാമി എഫ്‌സി ഡാളസിനെതിരെ ഇറങ്ങും.തിങ്കളാഴ്ച പുലർച്ചെയാണ് മത്സരം നടക്കുന്നത്.കഴിഞ്ഞ മത്സരത്തിൽ ഒർലാൻഡോ സിറ്റിയെ 3-1 ന് പരാജയപെടുത്തിയാണ് ഇന്റർ മിയാമി അവസാന പതിനാറിൽ സ്ഥാനം ഉറപ്പിച്ചത്.
ഡാലസ് മസാറ്റ്‌ലാനെ 2-1 ന് തോൽപ്പിച്ച് അവസാന പതിനാറിലെത്തി.എഫ്‌സി ഡാളസ് തങ്ങളുടെ ആദ്യ ഗ്രൂപ്പ് ഘട്ട ഏറ്റുമുട്ടലിൽ ഷാർലറ്റിനെതിരെ പെനാൽറ്റിയിൽ പരാജയപ്പെട്ടു, എന്നാൽ അടുത്ത രണ്ട് ഗെയിമുകളിൽ വിജയിച്ച് അടുത്ത റൗണ്ടിലെത്തി.വെസ്റ്റേൺ കോൺഫറൻസിന്റെ MLS ടേബിളിൽ 8-ആം സ്ഥാനത്തുള്ള FC Dallas 23 കളികളിൽ 8 എണ്ണം മാത്രം വിജയിച്ച് പ്ലേ ഓഫിൽ ഒരു പോയിന്റ് മാത്രം പിന്നിലാണ്.മറുവശത്ത് ലയണൽ മെസ്സിയുടെ വരവിനു ശേഷം ഇന്റർ മിയാമി കുതിച്ചുയരുകയാണ്.
ഒർലാണ്ടോ സിറ്റിക്കെതിരെ ഇരട്ട ഗോളുകൽ നേടിയ മെസ്സിയുടെ മികവിലാണ് മയാമി ജയിച്ചു കയറിയത്.ഇതുവരെ മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകളാണ് മെസ്സിക്കുള്ളത്.ഏപ്രിലിൽ എഫ്‌സി ഡാളസ് 1-0ന് പരാജയപ്പെടുത്തിയ അതേ ടീമല്ല ഈ ഇന്റർ മിയാമി. കളിക്കളത്തിന് അകത്തും പുറത്തും, ലോകത്തെ ഏറ്റവും മികച്ച കളിക്കാരനായ ലയണൽ മെസ്സിയുടെ വരവ് ക്ലബ്ബിനെ മാറ്റിമറിച്ചു. MLS-ൽ ഏറ്റവും കുറവ് പോയിന്റുള്ള ടീമാണ് (22 കളികളിൽ നിന്ന് 18) ഇന്റർ മിയാമി. എന്നാൽ ഇന്റർ മിയാമി മൂന്ന് ലീഗ് കപ്പ് മത്സരങ്ങളിൽ മൂന്നെണ്ണം വിജയിച്ചിട്ടുണ്ട്.
മുൻ ബാഴ്‌സലോണ താരം സെർജിയോ ബുസ്‌ക്വെറ്റ്‌സ് മിയാമിയുടെ മധ്യനിരയെ പുനരുജ്ജീവിപ്പിച്ചപ്പോൾ എംഎൽഎസ് വെറ്ററൻ ജോസെഫ് മാർട്ടിനെസ് ഫോമിലേക്ക് മടങ്ങി വരികയും ചെയ്തു.റോബർട്ട് ടെയ്‌ലറും മികച്ച ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ഫിൻലൻഡ് താരത്തിന് ലീഗ് കപ്പിൽ മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും ഉണ്ട്.