16 വയസ്സിൽ തന്നെ ചെക്കൻ തീയാണ്, തോറ്റുനിന്ന ബാഴ്സലോണയെ 10മിനിറ്റ് കൊണ്ട് മൂന്നു ഗോളടിച്ചു ജയിപ്പിക്കണമെങ്കിൽ വേറെ ലെവൽ

സ്പെയിനിലെ ബാഴ്സലോണയിലെ ഒളിമ്പിക് ലൂയിസ് സ്റ്റേഡിയത്തിൽ വച്ച് നടന്ന യോവാൻ ഗാമ്പർ ട്രോഫി മത്സരത്തിൽ അവസാന നിമിഷങ്ങളിൽ നേടുന്ന ഇരട്ട ഗോളുകളുടെ മികവിൽ പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടനം ഹോട്ട്സ്പറിനെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് തകർത്തുകൊണ്ട് എഫ് സി ബാഴ്സലോണ കിരീടം ഉയർത്തിയിരുന്നു.

മൂന്നാം മിനിറ്റിൽ തന്നെ റോബർട്ട് ലെവൻഡോസ്കി നേടുന്ന ഗോളിലൂടെ മുന്നിലെത്തിയ ബാഴ്സലോണക്കെതിരെ 24, 36 മീനിറ്റുകളിൽ സ്കിപ്പിന്റെ ഇരട്ട ഗോളുകളിൽ തിരിച്ചടിച്ച ടോട്ടനം ഹോട്സ്പർ ആദ്യപകുതിയിൽ ഒരു ഗോളിന്റെ ലീഡ് നേടിയെടുത്തു.

രണ്ടാം പകുതിയിൽ വിജയത്തിനുവേണ്ടി ഇരു ടീമുകളും കളിച്ചെങ്കിലും 80 മിനിറ്റിനു ശേഷം ആയിരുന്നു ബാഴ്സലോണയുടെ ഗംഭീര തിരിച്ചുവരവ് ഉണ്ടായത്. 80 മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ വെറും 16 വയസ്സ് മാത്രം പ്രായമുള്ള സ്പാനിഷ് താരമായ ലാമിനെ യമലാണ് തോറ്റു നിന്ന ബാഴ്സലോണക്ക് വിജയം നേടിക്കൊടുക്കുന്നത്.

81 മിനിറ്റിൽ സ്പാനിഷ് താരമായ ഫെറാൻ ടോറസ് നേടുന്ന ഗോളിന് അസിസ്റ്റ് നൽകിയ 16 കാരൻ 90, 93 മിനിറ്റുകളിൽ ബാഴ്സലോണ നേടുന്ന വിജയ ഗോളുകൾക്ക് പിന്നിലും തന്റെ സാന്നിധ്യം പതിപ്പിച്ചു. ലാമിനെ യമൽ നൽകുന്ന പാസുകളിൽ നിന്നാണ് ബാഴ്സലോണയുടെ മൂന്നും നാലും ഗോളുകൾക്ക് അസിസ്റ്റ് വരുന്നത്. അതായത് മൂന്നും നാലും ഗോളുകൾ നേടാനുള്ള അസിസ്റ്റിനു പന്ത് ലഭിക്കുന്നത് ഈ 16 കാരന്റെ കാലുകളിൽ നിന്നാണ്. ഭാവിയിലേക്ക് വേണ്ടി ബാഴ്സലോണ മറ്റൊരു സൂപ്പർതാരത്തിനേ കൂടി കണ്ടെത്തിയിരിക്കുകയാണ്.

Rate this post