അൽ നസ്റിനെ നേരിടാൻ അൽ ഹിലാൽ ഫൈനലിൽ, ക്രിസ്റ്റ്യാനോയുടെ മിടുക്കിൽ ചരിത്രം പിറന്നു

ലോക ഫുട്ബോളിലെ സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോയുടെ മിടുക്കിൽ ചരിത്രത്തിൽ ആദ്യമായി അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പ് ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് സൗദി അറേബ്യൻ വമ്പന്മാരായ അൽ നസ്ർ എഫ്സി. ഒന്നാം സെമിഫൈനൽ പോരാട്ടത്തിൽ കരുത്തരായ അൽ ഷോര്‍ട്ടയെ പരാജയപ്പെടുത്തിയാണ് ക്രിസ്ത്യാനോയുടെ ടീം ഫൈനലിൽ എത്തുന്നത്.

ഏറെ ആവേശകരമായി തുടങ്ങിയ മത്സരത്തിന്റെ ആദ്യപകുതിയിൽ ഇരുടീമുകളും ഗോളുകളൊന്നും നേടിയില്ല. രണ്ടാം പകുതി തുടങ്ങി 75 മിനിറ്റിൽ ലഭിച്ച പെനാൽറ്റി കിക്ക് ഗോളാക്കി മാറ്റി ക്രിസ്ത്യാനോ റൊണാൾഡോ മത്സരത്തിൽ ലീഡ് നേടിത്തുടങ്ങി. മത്സരം അവസാനിക്കുന്നത് വരെ ക്രിസ്ത്യാനോ റൊണാൾഡോയുടെ ഒരു ഗോളിന്റെ ലീഡില്‍ മുന്നോട്ടുപോയ അൽ നസർ അവസാനം ഫൈനലിൽ പ്രവേശിച്ചു.

വളരെയധികം ആവേശത്തോടെ നടന്ന രണ്ടാം സെമിഫൈനൽ മത്സരത്തിൽ തകർപ്പൻ വിജയം നേടിക്കൊണ്ട് സൗദി അറേബ്യയിലെ മറ്റൊരു വമ്പൻ ടീമായ അൽ ഹിലാൽ ഫൈനലിൽ പ്രവേശിച്ചു. 9 മിനിറ്റ് ഗോൾ നേടി തുടങ്ങിയ അൽ ഹിലാലിന്റെ താരത്തിനു 25 മിനിറ്റിൽ റെഡ് കാർഡ് ലഭിച്ചു എങ്കിലും പോരാട്ടം തുടർന്ന അൽഹിലാൽ ആദ്യപകുതി അവസാനിക്കുന്നതിനു മുൻപ് മാൽക്കമിലൂടെ രണ്ടാം ഗോളും നേടി ലീഡ് ഉയർത്തി.

രണ്ടാം പകുതിയിൽ ഒരു ഗോൾ തിരിച്ചടിച്ച് അൽ ശബാബ് മത്സരം തിരികെ പിടിക്കാൻ ശ്രമിച്ചുവെങ്കിലും ഇഞ്ചുറി ടൈമിൽ വീണ്ടും ഗോൾ നേടിയ അൽ ഹിലാൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിജയം നേടി ഫൈനലിൽ എത്തി. ഓഗസ്റ്റ് 12ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ ശക്തരായ അൽ ഹിലാൽ vs അൽ നസ്ർ തമ്മിലാണ് ഏറ്റുമുട്ടുന്നത്.

4/5 - (3 votes)