അമേരിക്കയിലെ ആദ്യ കിരീടം ലക്ഷ്യമാക്കി മെസ്സിയും സംഘവും നിർണ്ണായകപോരാട്ടത്തിനൊരുങ്ങുന്നു

സീസണിലെ ലീഗ് കപ്പ് ട്രോഫി ലക്ഷ്യമാക്കിക്കൊണ്ട് എഴുതവണ ബാലൻഡിയോർ ജേതാവായ ലിയോ മെസ്സിയുടെ ഫോമിൽ വിശ്വാസം അർപ്പിച്ചുകൊണ്ട് അമേരിക്കൻ ഫുട്ബോൾ ക്ലബ്ബായ ഇന്റർ മിയാമി നാളെ ലീഗ് കപ്പിലെ പ്രധാന പോരാട്ടത്തിന് ഇറങ്ങുകയാണ്. ഇന്ത്യൻ സമയം നാളെ രാവിലെ 6 മണിക്കാണ് ഇന്റർമിയാമിയുടെ മത്സരം.

അമേരിക്കൻ ലീഗ് കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ എഫ്സി ഷാർലെറ്റാണ് ഇന്റർ മിയാമിയുടെ എതിരാളികൾ. തോറ്റു നിന്ന് കഴിഞ്ഞ മത്സരത്തിൽ ലിയോ മെസ്സിയുടെ മിടുക്കിൽ സമനില നേടി പെനാൽറ്റി ഷൂട്ടൗട്ടും കടന്ന് വിജയിച്ചു കയറിയ ഇന്റർമിയാമി നാളെ സെമിഫൈനൽ ലക്ഷ്യമാക്കി കൊണ്ടാണ് ഹോം സ്റ്റേഡിയത്തിൽ കളിക്കാൻ ഇറങ്ങുന്നത്.

ഇന്റർമിയാമി ജഴ്സിയിൽ കളിച്ച നാലു മത്സരങ്ങളിലും വിജയിച്ച ഇന്റർമിയാമി ടീം സീസണിലെ ലീഗ് കപ്പ് കിരീടം നേടുമെന്ന ആത്മവിശ്വാസത്തിലാണ്. നാലു കളിയിൽ നിന്നും ഏഴ് ഗോളുകളും ഒരു അസിസ്റ്റും ഉൾപ്പെടെ തകർപ്പൻ ഫോമിലുള്ള ലിയോ മെസ്സി തന്നെയാണ് ഇന്റർമിയാമിയുടെ ഏറ്റവും വലിയ പ്രതീക്ഷ. നാളത്തെ മത്സരത്തിൽ ഹോം സ്റ്റേഡിയത്തിൽ വിജയിക്കാൻ ആയാൽ ലീഗ് കപ്പിന്റെ സെമിഫൈനലിലേക്ക് മുന്നേറാനും ഇന്റർമിയാമിക്ക് കഴിയും.

എന്നാൽ മികച്ച ഫോമിൽ കളിക്കുന്ന ലിയോ മെസ്സിയുടെ ഇന്റർമിയാമിയെ എങ്ങനെയെങ്കിലും തോൽപ്പിച്ചുകൊണ്ട് സെമിഫൈനലിൽ ഇടം നേടാനാണ് എഫ്സി ഷാർലറ്റ് ശ്രമിക്കുക. ഇന്റർമിയാമിയുടെ നാളത്തെ മത്സരത്തിന്റെ ലൈവ് ലിങ്ക് ഗോൾ മലയാളം ടെലിഗ്രാം ചാനലിൽ കൊടുത്തിട്ടുണ്ട്.

4.3/5 - (6 votes)