‘ഞങ്ങൾ മിയാമിക്കെതിരെയല്ല ലയണൽ മെസ്സിക്കെതിരായ കളിയാണ് തോറ്റത്’ : ഫിലാഡൽഫിയ യൂണിയൻ പരിശീലകൻ ജിം കർട്ടിൻ |Lionel Messi
ഫിലാഡൽഫിയ യൂണിയനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് കീഴടക്കി ലീഗ കപ്പ് ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് ഇന്റർ മിയാമി.മേജർ ലീഗ് സോക്കർ, ലിഗ MX എന്നീ ക്ലബ്ബുകൾ തമ്മിലുള്ള 47 ടീമുകളുടെ ടൂർണമെന്റായ ലീഗ് കപ്പ് ഫൈനലിൽ ശനിയാഴ്ച മിയാമി നാഷ്വില്ലെ എസ്സിയെ നേരിടും. മെസ്സിയുടെ സൈനിംഗ് മിയാമിയെ പൂർണ്ണമായും മാറ്റിമറിച്ചു എന്ന് വേണം പറയാൻ.
മെസ്സിയുടെ ഗോളടി മികവിൽ തുടർച്ചയായ വിജയങ്ങളുമായി അവർ കരുത്തോടെ മുന്നേറുകയാണ്.സെമി ഫൈനൽ മത്സരത്തിന് മുന്നോടിയായി ഫിലാഡൽഫിയ പരിശീലകൻ ജിം കർട്ടിൻ പറഞ്ഞത് ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമാണ് മെസ്സി എന്നായിരുന്നു . പക്ഷേ വിസിൽ മുഴങ്ങിക്കഴിഞ്ഞാൽ മെസ്സിയല്ല ആര് വന്നിട്ടും കാര്യമില്ലെന്നും ഏറ്റവും മികച്ച പ്രകടനം തങ്ങളുടെ താരങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എന്നാൽ മത്സര ശേഷം അദ്ദേഹത്തിന് അത് മാറ്റിപറയേണ്ടി വന്നിരിക്കുകയാണ്. മത്സരം ശേഷം ഞങ്ങൾ തോറ്റത് ലയണൽ മെസ്സിയോടാണ് എന്നാണ് പറഞ്ഞത്.
“ഞങ്ങൾ ഇന്റർ മിയാമിയോട് അവസാനം നടന്ന 5കളികളിൽ 4എണ്ണത്തിലും ആധികാരികമായി വിജയിച്ചവരാണ് പക്ഷെ ഇന്നും ഞങ്ങൾ ഇന്റർ മിയാമി എന്ന ടീമിനോട് പരാജപ്പെട്ടിട്ടില്ല “ഇന്ന് ഞങ്ങൾ ഒന്നടങ്കം തോറ്റുപോയത് ലോകചാമ്പ്യനായ ലിയോ മെസ്സിക്കെതിരെ മാത്രമാണെന്നാണ് ഞാൻ ഉറച്ചു വിശ്വസിക്കുന്നത്.ലയണൽ മെസ്സിക്കൊപ്പമുള്ള ഇന്റർ മിയാമിയെ തടയാൻ മേജർ സോക്കർ ലീഗിലുള്ള ഒരു ടീമിനും സാധിക്കുമെന്നും ഞാൻ കരുതുന്നില്ല” ജിം കർട്ടിൻ പറഞ്ഞു.LS ലെ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തുള്ള ഫിലാഡെൽഫിയക്ക് സെമിയിൽ ഇന്റർ മിയമിക്ക് മുന്നിൽ പിടിച്ചു നില്ക്കാൻ സാധിച്ചിരുന്നില്ല.
LIONEL MESSI DOES IT AGAIN 🤯
— Barstool Football (@StoolFootball) August 16, 2023
6 GAMES. 9 GOALS. HE’S SCORED IN EVERY SINGLE GAME 🇦🇷
GOAT 🐐 pic.twitter.com/ZReHrUguHd
20 ആം തീയതി നടക്കുന്ന ലീഗ് കപ്പ് ഫൈനൽ പോരാട്ടത്തിൽ നാഷ്വില്ലയാണ് ഇന്റർ മിയാമിയുടെ എതിരാളികൾ.ചൊവ്വാഴ്ച നടന്ന സെമിഫൈനലിൽ നാഷ്വില്ലെ എസ്സി 2-0ന് മോണ്ടെറിയെ കീഴടക്കിയാണ് ഫൈനലിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചത്.
Philadelphia Union coach Jim Curtin after the match🗣️:
— SK10 𓃵 (@SK10_Football) August 16, 2023
"We didn't lose to Miami , we lost the game against one man Leo Messi . With Lionel Messi, nothing is going to stop Inter Miami." pic.twitter.com/RzBGvnUhGe