ലയണൽ മെസ്സിയെ കാത്ത് ലീഗ്സ് കപ്പിലെ ടോപ് സ്കോറർ അവാർഡ് |Lionel Messi

സൂപ്പർ താരം ലയണൽ മെസ്സി ഇന്റർ മയാമിക്കായി ആറു മത്സരങ്ങളാണ് ഇതുവരെ കളിച്ചിട്ടുള്ളത്. ഈ ആറു മത്സരവും ലീഗ് കപ്പിലാണ് കളിച്ചിട്ടുള്ളത്. ഇത്രയും മത്സരങ്ങളിൽ നിന്നും 9 ഗോളുകളാണ് 36 കാരൻ നേടിയത്.

ഫിലാഡൽഫിയക്കെതിരെയുള്ള സെമി ഫൈനലടക്കമുള്ള എല്ലാ മത്സരങ്ങളിലും ലയണൽ മെസ്സി ഗോൾ നേടുകയും ചെയ്തു. ടൂർണമെന്റിലെ ടോപ്പ് സ്കോററായാണ് മെസ്സി ഫൈനലിൽ നാഷ്‌വില്ലെയ്‌ക്കെതിരെ ഇറങ്ങുന്നത്.ക്വാർട്ടറിന് മുമ്പ് 7 ഗോളുമായി മിനസോട്ട എഫ്‌സി സ്‌ട്രൈക്കർ ബോംഗോകുഹ്‌ലെ ഹ്‌ലോംഗ്‌വാനെയാണ് ടോപ് സ്‌കോറർ പദവിയിൽ ഉണ്ടായത്.എന്നാൽ നാഷ്‌വില്ലെ അവരുടെ ഓട്ടം അവസാനിപ്പിച്ചതോടെ ടോപ് സ്‌കോറർ അവാർഡ് ലയണൽ മെസ്സി ഏതാണ്ട് ഉറപ്പിച്ചിരിക്കുകയാണ്.

ക്വാർട്ടർ ഫൈനലിൽ ഒരു ഗോൾ നേടിയ 28 കാരനായ ഫോർവേഡ് ഡെനിസ് ബൗംഗ (6) ആണ് മെസ്സിക്ക് പിന്നിലുള്ള മറ്റൊരു താരം.എന്നാൽ LAFCയെ ലിഗ MX ടീമായ മോണ്ടെറി പരാജയപ്പെടുത്തി. എന്നാൽ സെമിയിൽ മോണ്ടെറി നാഷ്‌വില്ലയോട് പരാജയപെട്ടു.അഞ്ച് വീതം ഗോളുമായി ജെർമൻ ബെർട്ടെറാമും ബ്രാൻഡൻ വാസ്‌ക്വസും അടുത്ത സ്ഥാനത്താണ്.ടൂർണമെന്റിൽ രണ്ടു മത്സരങ്ങൾ അവശേഷിക്കെ ഗോൾസ്‌കോറിംഗ് ചാർട്ടിൽ മെസ്സിയോട് ഏറ്റവും അടുത്തത് അദ്ദേഹത്തിന്റെ ഫിന്നിഷ് ടീമംഗം റോബർട്ട് ടെയ്‌ലറും (4) ഫിലാഡൽഫിയ യൂണിയൻ മിഡ്‌ഫീൽഡർ ഡാനിയൽ ഗാസ്‌ഡാഗുമാണ്. (4).

ഫൈനലിസ്റ്റുകളായ നാഷ്‌വില്ലെ ടൂർണമെന്റിൽ 15 ഗോളുകൾ നേടിയിട്ടുണ്ടെങ്കിലും ഹാനി മുക്തറും വാക്കർ സിമ്മർമാനും ഉൾപ്പെടെ ഒരു കളിക്കാരനും ഇതുവരെ രണ്ടിൽ കൂടുതൽ സ്‌കോർ ചെയ്തിട്ടില്ല.ലീഗ്‌സ് കപ്പിന്റെ ഫൈനൽ 20 ആം തീയതി ടെന്നസിയിലെ ജിയോഡിസ് പാർക്കിൽ നടക്കും. ആ സ്റ്റേഡിയത്തിൽ ഇരു ടീമുകളും തമ്മിലുള്ള അവസാന കൂടിക്കാഴ്ച മെയ് മാസത്തിൽ ആയിരുന്നു ,മത്സരത്തിൽ നാഷ്‌വില്ലേ 2-1 ന് വിജയിച്ചു.