സൗദി ക്ലബ്ബുകൾ യുവേഫ ചാമ്പ്യൻസ് ലീഗിലേക്ക്; നിർണായക നീക്കവുമായി സൗദി ഫുട്ബോൾ |Saudi Pro League

നിലവിൽ യൂറോപ്പിനോട് കിടപിടിക്കുന്ന വമ്പൻ താരങ്ങളാണ് സൗദി അറേബ്യയിലുള്ളത്. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്നാലെ കരീം ബെൻസിമ, നെയ്മർ തുടങ്ങിയ ഒരു പിടി വമ്പൻ താരങ്ങളും വിവിധ സൗദി അറേബ്യൻ ക്ലബ്ബുകളിൽ കളിക്കുന്നുണ്ട്.

സൗദി ലീഗിൽ വമ്പൻ താരങ്ങൾ കളിക്കുന്നതിനാൽ സൗദി ലീഗുമായി ബന്ധപ്പെട്ടുകൊണ്ട് ഒരു നിർണായക നീക്കം നടത്തിയിരിക്കുകയാണ് സൗദി ഫുട്ബോൾ അസോസിയേഷൻ.സൗദി പ്രൊ ലീഗ് ക്ലബ്ബുകൾക്ക് യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കാനുള്ള അവസരത്തിനു വേണ്ടിയാണ് സൗദി ഫുട്ബോൾ നീക്കങ്ങൾ നടത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടു യുവേഫയ്ക്ക് ഒരു അപേക്ഷയും സൗദി ഫുട്ബോൾ കൈമാറിയിട്ടുണ്ട്.

അടുത്തവർഷത്തെ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലേക്ക് സൗദിയിൽ നിന്നുള്ള ചാമ്പ്യൻ ടീമിനെ പരിഗണിക്കണമെന്നാണ് സൗദി ഫുട്ബോളിന്റെ ആവശ്യം. യുവേഫയുടെ വൈൽഡ് കാർഡ് എൻട്രിയിലൂടെ സൗദി ക്ലബ്ബുകൾക്ക് ചാമ്പ്യൻസ് ലീഗ് കളിക്കാനുള്ള അവസരം ഒരുക്കണമെന്നാണ് സൗദി ഫുട്ബോൾ അസോസിയേഷന്റെ ആവശ്യം. എന്നാൽ സൗദിയുടെ ഈ ആവശ്യം യുവേഫ നിരസിക്കാനാണ് സാധ്യത.

നിലവിൽ യൂറോപ്പിൽ ഒരുപാട് ക്ലബ്ബുകൾ ഉണ്ടായിരിക്കെ മറ്റു ഭൂഖണ്ഡത്തിൽ നിന്ന് ഒരു ക്ലബ്ബിന് വൈൽഡ് കാർഡ് എൻട്രി നൽകിയാൽ യൂറോപ്പിൽ നിന്നുള്ള വലിയ പ്രതിഷേധങ്ങൾ യുവേഫയ്ക്കു മേലിൽ ഉണ്ടാകും. അതിനാൽ സൗദിയുടെ ആവശ്യം യുവേഫ ചവറ്റുകൊട്ടയിൽ എറിയാനാണ് സാധ്യത.

4.5/5 - (2 votes)