ലോകം കണ്ട എക്കാലത്തെയും മികച്ച താരമാര് എന്ന ചോദ്യത്തിന് ഗ്രീസ്മാൻ നൽകുന്ന മറുപടി |Lionel Messi
ഫുട്ബോൾ ലോകത്തെ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം ലയണൽ മെസ്സി തന്നെയെന്ന് തുറന്ന് പറഞ്ഞ് ഫ്രാൻസ് മുന്നേറ്റതാരം ആന്റോണിയോ ഗ്രീസ്മാൻ. ഫുട്ബോൾ ലോകത്തെ ഗോട്ട് മെസ്സിയാണോ, റൊണാൾഡോയാണോ എന്ന ചൂടേറിയ ചർച്ചകൾ നടക്കുന്നതിനിടയിലാണ് ഗ്രീസ്മാൻ തന്റെ സഹതാരത്തിന് ഗോട്ട് പദവി നൽകിയിരിക്കുന്നത്.
2019 മുതൽ 2021 വരെ ബാഴ്സയിൽ ഒരുമിച്ച് കളിച്ചവരാണ് ഇരുവരും. അതിനാൽ തന്നെ ഇരുവരും ഉറ്റസുഹൃത്തുക്കൾ കൂടിയാണ്.സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിൽ നിന്നാണ് താരം 2019 ൽ ബാഴ്സയിൽ എത്തുന്നത്. എന്നാൽ അത്ലറ്റിക്കോയിലേക്ക് പ്രകടനം താരത്തിന് ബാഴ്സയിൽ പുറത്തെടുക്കാനായില്ല. എങ്കിലും ബാഴ്സ ജേഴ്സിയിലും മെസ്സിക്കൊപ്പവും ചില പ്രകടനങ്ങൾ നടത്താൻ ഗ്രീസ്മാന് സാധിച്ചിട്ടുണ്ട്. 2021 ൽ ലയണൽ മെസ്സി ബാഴ്സ വിട്ടപ്പോൾ ഏറ്റവും കൂടുതൽ വിമർശനം നേരിട്ട വ്യക്തിയാണ് ഗ്രീസ്മാൻ.
ഗ്രീസ്മാൻ ശമ്പളം കുറയ്ക്കാൻ തയാറാവാത്തതാണ് മെസ്സി ക്ലബ് വിട്ട് പോകാൻ കാരണമെന്ന വിമർശനങ്ങളടക്കം ഗ്രീസ്മാന് നേരിടേണ്ടി വന്നിട്ടുണ്ട്. മെസ്സി കാരണം വിമർശനം ഏറ്റ് വാങ്ങേണ്ടി വന്നെങ്കിലും മെസ്സി തന്നെയാണ് മികച്ചത് എന്ന അഭിപ്രായം തന്നെയാണ് ഗ്രീസ്മാനുള്ളത്. കൂടാതെ കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ഗ്രീസ്മാന്റെ ഫ്രാൻസിനെയാണ് അർജന്റീന പരാജയപ്പെടുത്തി കിരീടം ഉയർത്തിയത്.
We asked Antoine Griezmann what he's made of Lionel Messi's move to America 🐐🇺🇸 pic.twitter.com/aVuhQSFt59
— ESPN FC (@ESPNFC) August 17, 2023
നിലവിൽ അത്ലറ്റിക്കൊ മാഡ്രിഡിന്റെ തന്നെ താരമാണ് ഗ്രീസ്മാൻ. അത്ലറ്റിക്കൊ മാഡ്രിഡിനായി 200 ലേറെ മത്സരങ്ങളിൽ ബൂട്ട്കെട്ടിയ ഗ്രീസ്മാൻ 100 ലേറെ ഗോളുകളും അവർക്കായി നേടിയിട്ടുണ്ട്.
Griezmann: "Messi is the greatest of all time." pic.twitter.com/SWQgfiOShl
— Barça Universal (@BarcaUniversal) August 16, 2023