നെയ്മറുടെ പരിക്ക് , ബ്രസീലിയൻ സൂപ്പർതാരത്തിന്റെ അൽ-ഹിലാലിന്റെ അരങ്ങേറ്റം വൈകും |Neymar
ഒരു പക്ഷെ പരിക്ക് തന്റെ പ്രതിഭയ്ക്ക് നിറം കെടുത്തിയ താരമായിരിക്കും സൂപ്പർ താരം നെയ്മർ ജൂനിയർ. പലപ്പോഴായും നെയ്മറെ പരിക്ക് വലച്ചിട്ടുണ്ട്. ഒരു പക്ഷെ ഇത്രയും പരിക്കേറ്റില്ലാ എങ്കിൽ നെയ്മറുടെ മികവ് നിലവിലുള്ളതിനേക്കാൾ ഉയർന്നേനെ. പലപ്പോഴും എതിരാളികളുടെ കടുത്ത ടാക്കിളുകൾക്ക് നെയ്മർ ഇരയാകാറുണ്ട് എന്നതും അദ്ദേഹത്തിന്റെ പരിക്കിനുള്ള കാരണമാണ്.
ഇപ്പോഴിതാ നെയ്മറിന്റെ മറ്റൊരു പരിക്കിന്റെ അപ്ഡേറ്റ് കൂടി പുറത്ത് വരികയാണ്. നിലവിൽ താരത്തിന് പരിക്കേറ്റതായും താരം സെപ്റ്റംബർ പകുതി ശേഷമേ തിരിച്ചെത്തുകയുള്ളു എന്നാണ് പുതിയ റിപ്പോർട്ട്. ജോർജെ ജീസസിനെ ഉദ്ധരിച്ച് പ്രമുഖ മാധ്യമ പ്രവർത്തകൻ ഫബ്രിസിയോ റോമാനോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് നെയ്മർ പിഎസ്ജിയിൽ നിന്നും സൗദി അറേബ്യൻ ക്ലബ് അൽ ഹിലാലിൽ ചേർന്നതായി ഔദ്യോഗിക പ്രഖ്യാപനം വന്നത്. ഇന്നലെ താരത്തെ അൽ ഹിലാൽ ആരാധകർക്ക് മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു.ഇന്നാണ് താരത്തിന്റെ പരിക്കിനെ പറ്റി ഹിലാൽ പരിശീലകൻ ജോർജെ ജീസസ് വ്യക്തമാക്കിയത്. താരത്തിന്റെ പരിക്ക് അത്ര ഗുരുതരമല്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
🚨 Jorge Jesus, Al-Hilal head coach, has confirmed that Neymar has arrived to the club with an injury. He won’t be able to train yet. 🤕
— Transfer News Live (@DeadlineDayLive) August 20, 2023
(Source: @Alhilal_FC) pic.twitter.com/Ia5waRw8Qt
അതേ സമയം, നെയ്മറുടെ അഭാവം അൽ ഹിലാലിന് വലിയ തിരിച്ചടിയാണ്. കഴിഞ്ഞ സീസൺ സൗദി പ്രൊ ലീഗിലെ മൂന്നാം സ്ഥാനക്കാരാണ് ഹിലാൽ. ഇത്തവണ ടീമുകളൊക്കെ വമ്പൻ താരങ്ങളെ എത്തിച്ചു അവരുടെ ടീം ശക്തമാക്കിയിട്ടുണ്ട്. അതിനാൽ കിരീടം നേടുക എന്നത് ഹിലാലിൻ എളുപ്പമുള്ള കാര്യമല്ല. ഇതിനിടയിൽ നെയ്മർ പരിക്ക് കാരണം സെപ്റ്റംബർ പകുതി വരെ ടീമിൽ ഉണ്ടാവില്ല എന്ന വാർത്തയും ഹിലാലിന് തിരിച്ചടിയാണ്.