പെരസണ്ണന്റെ കാഞ്ഞ ബുദ്ധി; എംബാപ്പെയ്ക്ക് വേണ്ടി റയലിന്റെ കിടിലൻ നീക്കം
ഒടുവിൽ സൂപ്പർതാരം എംബാപ്പെയ്ക്ക് വേണ്ടി സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് ഒരു ബിഡ് തയാറാക്കുന്നു. 120 മില്യൺ വരുന്ന ബിഡ് ആണ് റയൽ എംബാപ്പെയ്ക്ക് വേണ്ടി പിഎസ്ജിയ്ക്ക് മുന്നിൽ വെയ്ക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ എംബാപ്പെയ്ക്ക് വേണ്ടിയുള്ള റയലിന്റെ കരു നീക്കങ്ങൾ തന്ത്രപൂർവ്വമാണ്. ട്രാൻസ്ഫർ വിൻഡോയുടെ അവസാന നിമിഷമായിരുന്നു റയൽ ഈ ബിഡ് സമർപ്പിക്കുക.
ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസമായതിനാൽ തന്നെ പിഎസ്ജിയെ സമ്മർദ്ദത്തിലാക്കാനും വില പേശൽ കുറയ്ക്കാനും റയലിന് സാധിക്കും. എന്നും താരങ്ങളെ സ്വന്തമാക്കുന്നതിൽ അച്ചടക്കവും തന്ത്രവും ഉപയോഗിക്കുന്ന റയൽ പ്രസിഡന്റ് പേരസിന്റെ തന്നെയാണ് ഈ തന്ത്രപൂർവമായ നീക്കാമെന്നാണ് ആരാധകരും അനുമാനിക്കുന്നത്.ഒടുവിൽ സൂപ്പർതാരം എംബാപ്പെയ്ക്ക് വേണ്ടി സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് ഒരു ബിഡ് തയാറാക്കുന്നു.
120 മില്യൺ വരുന്ന ബിഡ് ആണ് റയൽ എംബാപ്പെയ്ക്ക് വേണ്ടി പിഎസ്ജിയ്ക്ക് മുന്നിൽ വെയ്ക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ എംബാപ്പെയ്ക്ക് വേണ്ടിയുള്ള റയലിന്റെ കരു നീക്കങ്ങൾ തന്ത്രപൂർവ്വമാണ്. ട്രാൻസ്ഫർ വിൻഡോയുടെ അവസാന നിമിഷമായിരുന്നു റയൽ ഈ ബിഡ് സമർപ്പിക്കുക. ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസമായതിനാൽ തന്നെ പിഎസ്ജിയെ സമ്മർദ്ദത്തിലാക്കാനും വില പേശൽ കുറയ്ക്കാനും റയലിന് സാധിക്കും. എന്നും താരങ്ങളെ സ്വന്തമാക്കുന്നതിൽ അച്ചടക്കവും തന്ത്രവും ഉപയോഗിക്കുന്ന റയൽ പ്രസിഡന്റ് പേരസിന്റെ തന്നെയാണ് ഈ തന്ത്രപൂർവമായ നീക്കാമെന്നാണ് ആരാധകരും അനുമാനിക്കുന്നത്.
പിഎസ്ജി ക്യാമ്പിലേക്ക് എംബാപ്പെ തിരിച്ചെത്തിയിരുന്നുവെങ്കിലും എംബാപ്പെയും പിഎസ്ജിയും തമ്മിലുള്ള പ്രശ്നങ്ങൾ പൂർണമായും അവസാനിച്ചിരുന്നില്ല.ക്ലബ്ബിനെതിരെ താരം നടത്തിയ വിമർശനവും ക്ലബ്ബിന്റെ പുതിയ കരാറിൽ താരം ഒപ്പിടാത്തതുമാണ് പിഎസ്ജിയെ ചൊടിപ്പിച്ചത്. ഇതോടെ താരത്തെ വിൽക്കാൻ പിഎസ്ജി തയ്യാറാവുകയായിരുന്നു. സൗദിയിൽ നിന്നും പ്രീമിയർ ലീഗിൽ നിന്നും താരത്തിന് ഓഫർ വന്നെങ്കിലും താരം ആ ഓഫറുകൾക്ക് സമ്മതം മൂളിയില്ല. താരത്തിന്റെ ലക്ഷ്യം റയൽ മാഡ്രിഡായിരുന്നു. എന്നാൽ ആ സമയത്ത് റയൽ താരത്തിനായി ബിഡ് സമർപ്പിക്കാൻ തയാറായില്ല.
🚨 Real Madrid are preparing an offer for Kylian Mbappé, which will be sent at the very end of the transfer window. 🇫🇷🤍
— Transfer News Live (@DeadlineDayLive) August 20, 2023
The Spanish club wants to put pressure on PSG with a bid of around €120M. 💰
(Source: @SPORTBILD) pic.twitter.com/Q6S08F9gTm
ട്രാൻസ്ഫർ വിൻഡോ ക്ലോസ് ചെയ്യുന്നതിന്റെ അവസാന നിമിഷം ഒരു ബിഡ് സമർപ്പിച്ചാൽ താരത്തെ വിൽക്കാൻ തീരുമാനിച്ച പിഎസ്ജിയ്ക്ക് ആ ബിഡ് തള്ളാനാവില്ല. അവസാന നിമിഷമായതിനാൽ വില പേശലും നടക്കില്ല. കൂടാതെ ഈ ട്രാൻസ്ഫർ വിൻഡോ കഴിഞ്ഞാൽ താരം ഫ്രീ ഏജന്റ് ആവുമെന്നതിനാൽ ഇപ്പോൾ വിറ്റാൽ മാത്രമേ പിഎസ്ജിയ്ക്ക് ട്രാൻസ്ഫർ തുകയെങ്കിലും നേടാനാവൂ.ഏതായാലും റയൽ താരത്തിനായി അവസാന നിമിഷം ബിഡ് സമർപ്പിക്കാൻ തയാറായി എന്ന റിപ്പോർട്ടുകൾ പുറത്ത് വരുമ്പോൾ താരം അടുത്ത സീസണിൽ റയൽ ജേഴ്സിയിൽ കളിക്കുമെന്ന് പ്രതീക്ഷിക്കാം.