നെയ്മർ ഇന്ത്യയിലേക്ക്, ചാമ്പ്യൻസ് ലീഗിൽ മുംബൈ സിറ്റിക്കെതിരെ കളിക്കും |Neymar
ക്വാലാലംപൂരിൽ നടന്ന എഎഫ്‌സി ചാമ്പ്യൻസ് ലീഗ് 2023-24 ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പിൽ സൗദി അറേബ്യൻ വമ്പൻമാരായ അൽ-ഹിലാലും മുംബൈ സിറ്റി എഫ്‌സിയും ഒരേ ഗ്രൂപ്പിൽ ഇടം നേടി.ഗ്രൂപ്പ് ഘട്ടത്തിൽ മുംബൈ സിറ്റിയെ നേരിടാൻ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ നെയ്മർ ഇന്ത്യയിലേക്കെത്തും.
കൗലിബാലി, മിട്രോവിച്ച്, നെവെസ്, മാൽകോം, മിലിങ്കോവിച്ച് സാവിക് എന്നിവരാണ് നെയ്മറിനൊപ്പം ഇന്ത്യ സന്ദർശിക്കുന്ന മറ്റ് സൂപ്പർ താരങ്ങൾ.ഗ്രൂപ്പ് ഡിയിലാണ് ഇരു ടീമുകളും ഉൾപ്പെട്ടത്.ഇറാന്റെ എഫ്‌സി നസാജി മസന്ദരൻ, ഉസ്‌ബെക്കിസ്ഥാന്റെ നവബഹോർ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.പൂനെയിലെ ബാലെവാഡി സ്റ്റേഡിയത്തിൽ ആവും മുംബൈ ഹോം മത്സരങ്ങൾ കളിക്കുക.എഎഫ്‌സി ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ നേരിട്ട് സ്ഥാനം നേടുന്ന അവസാന ഇന്ത്യൻ ക്ലബായി മുംബൈ സിറ്റി മാറിയിരിക്കുകയാണ്.
ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ അടുത്തിടെ റീബ്രാൻഡിംഗിനെ തുടർന്ന് ഇന്ത്യൻ ക്ലബ്ബുകൾക്ക് നേരിട്ട് ചാമ്പ്യൻസ് ലീഗിൽ കളിക്കാനാവില്ല.മുംബൈ സിറ്റി എഫ്‌സിയുടെ ആദ്യ മത്സരം സെപ്റ്റംബർ 19 ന് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഹോം ആൻഡ് എവേ ഫോർമാത്തിലാണ് മത്സരം നടക്കുക.
GAME ON 😍
— Khel Now (@KhelNow) August 24, 2023
Neymar's Al Hilal and Mumbai City FC in the same group of AFC Champions League 👀
Big game ahead in Balewadi, Pune 🔥#AFCChampionsLeague #MumbaiCityFC #AlHilal #Neymar #GroupD pic.twitter.com/xpqRoGMTNn
ACL വെസ്റ്റ് റീജിയൻ ഗ്രൂപ്പുകൾ:
ഗ്രൂപ്പ് എ – പക്തകോർ, അൽ ഫൈഹ, അഹൽ എഫ്‌സി, അൽ ഐൻ എഫ്‌സി
ഗ്രൂപ്പ് ബി – അൽ സദ്ദ്, എഫ്‌സി നാസഫ്, അൽ ഫൈസാലി, ഷാർജ എഫ്‌സി
ഗ്രൂപ്പ് സി – അൽ ഇത്തിഹാദ്, സെപഹാൻ എസ്‌സി, എയർഫോഴ്‌സ് ക്ലബ്, എജിഎംകെ എഫ്‌സി
There's a chance!
— Khel Now (@KhelNow) August 23, 2023
If Mumbai City FC and Al-Nassr FC turn out to be in the same group, GOAT CR7 🐐 might play in India 😍
Ronaldo fans will surely have their fingers crossed 🤞#AFCChampionsLeague #AlNassr #MumbaiCityFC #CR7𓃵 pic.twitter.com/Bj9SvuBJeY
ഗ്രൂപ്പ് ഡി – അൽ ഹിലാൽ, എഫ്‌സി നസ്സാജി മസന്ദരൻ, മുംബൈ സിറ്റി, നവബഹോർ
ഗ്രൂപ്പ് ഇ – പെർസെപോളിസ്, അൽ ദുഹൈൽ എസ്‌സി, എഫ്‌സി ഇസ്തിക്ലോൾ, അൽ നാസർ