ഒടുവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഗ്രീൻ വുഡിന് ഒരു ക്ലബ് കിട്ടി | Mason Greenwood
കാമുകിക്ക് നേരെയുള്ള അക്രമണത്തെ തുടർന്ന് കേസിലകപ്പെടുകയും ഒടുവിൽ കരിയർ തന്നെ അവതാളത്തിലാവുകയും ചെയ്ത മെസേൻ ഗ്രീൻവുഡിന് ഒടുവിൽ ഒരു സന്തോഷവാർത്തയെത്തുന്നു. അൽബേനിയയിൽ നിന്നുള്ള ഒരു ക്ലബ് താരത്തെ സ്വന്തമാക്കാൻ രംഗത്ത് വന്നതായി ടോക്ക് സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചിരുന്ന ഈ 21 കാരൻ കാമുകിക്കെതിരായുള്ള ആക്രമണക്കേസിനെ തുടർന്ന് കഴിഞ്ഞ ഒരു വർഷത്തോളം കളത്തിന് പുറത്തായിരുന്നു. എന്നാൽ ഇത്തവണ താരത്തെ യുണൈറ്റഡ് ടീമിൽ തിരികെ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും ആരാധകരുടെ ഭാഗത്തുനിന്നും വനിതാ ടീമിന്റെ ഭാഗത്തുനിന്നും ഗ്രീൻ വുഡിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നു. ഇതോടെ താരത്തെ യുണൈറ്റഡ് കൈയ്യൊഴിയുകയായിരുന്നു.
സൗദി ക്ലബ്ബ് അൽ-ഇത്തിഫാഖ് താരത്തിനായി രംഗത്ത് വന്നെങ്കിലും താരത്തെ ടീമിൽ എടുക്കുന്നത് സൗദി പ്രൊ ലീഗ് അധികാരികൾ തടഞ്ഞു. താരത്തെ ഏതെങ്കിലും സൗദി ക്ലബ്ബുകൾ ടീമിൽ എത്തിച്ചാൽ അത് സൗദി അറേബ്യയുടെ മുഖച്ഛായയ്ക്ക് കോട്ടം സംഭവിക്കുമെന്ന മുന്നറിയിപ്പാണ് സൗദി ക്ലബ്ബുകൾക്ക് അധികാരികൾ നൽകിയത്. ഇതേത്തുടർന്ന് താരത്തിന് മുന്നിൽ സൗദിയുടെ വാതിലും അടഞ്ഞു. യൂറോപ്യൻ ക്ലബ്ബുകളും താരത്തെ കൈയൊഴിഞ്ഞതോടെ താരത്തിന്റെ കരിയർ അവതാളത്തിലായി.
🚨 An unnamed Albanian side is interested in signing Mason Greenwood. 🇦🇱
— Transfer News Live (@DeadlineDayLive) August 24, 2023
(Source: @talkSPORT) pic.twitter.com/H9KZw48WYA
ഒടുവിൽ അൽബേനിയയിൽ നിന്ന് ഒരു ക്ലബ്ബ് താരത്തിനായി രംഗത്ത് വരുമ്പോൾ ആ ഓഫർ താരത്തിന് സ്വീകരിക്കാതിരിക്കാനാവില്ല. കാരണം മറ്റു ഓഫറുകളൊന്നും താരത്തിനു മുന്നിൽ ഇല്ല.മാഞ്ചസ്റ്റർ യുണൈറ്റഡിൽ വലിയ ഭാവി കണക്കാക്കപ്പെട്ട താരം കേവലം ഇരുപത്തിയൊന്നാം വയസ്സിൽ തന്നെ തന്റെ സ്വഭാവദൂഷ്യം കൊണ്ട് കരിയർ നശിപ്പിച്ചതിൽ ആരാധകർക്കും നിരാശയുണ്ട്.