മത്സരശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ വരുന്നത് കാത്തിരുന്ന് എതിർടീം താരങ്ങൾ, വീഡിയോ വൈറൽ.. |Cristiano Ronaldo

സൗദി പ്രോ ലീഗ് സീസണിൽ തുടർച്ചയായി രണ്ടാം വിജയവും നേടി ക്രിസ്ത്യാനോ റൊണാൾഡോയും സംഘവും എതിരില്ലാത്ത നാല് ഗോളുകൾക്ക് അൽ ശബാബിനെയാണ് തോൽപ്പിച്ചത്. സൗദി പ്രൊ ലീഗിൽ നടന്ന മത്സരത്തിൽ അൽ നസറിന്റെ ഹോം സ്റ്റേഡിയത്തിൽ വച്ചാണ് തകർപ്പൻ വിജയം ക്രിസ്ത്യാനോ റൊണാൾഡോയും ടീമും ആസ്വദിക്കുന്നത്. നാലു മത്സരങ്ങളിൽ നിന്നും രണ്ടു വിജയം നേടിയ അൽ നസ്ർ പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ്.

മത്സരത്തിൽ ഇരട്ട ഗോളുകളും അസിസ്റ്റും നേടിയ സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോ മികച്ച ഫോമിൽ കളിച്ചപ്പോൾ സാദിയോ മാനെ, അൽ ഗനം എന്നിവരാണ് അൽ നസ്റിന്റെ മറ്റുഗോളുകൾ നേടിയത്. മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച ക്രിസ്ത്യാനോ റൊണാൾഡോ ഇരട്ട ഗോളുകൾക്ക് പുറമേ ഒരു അസിസ്റ്റ് കൂടി നേടിയിട്ടുണ്ട്. 40 മിനിറ്റിൽ സാദിയോ മാനെ നേടുന്ന ഗോളിനാണ് ക്രിസ്ത്യാനോയുടെ അസിസ്റ്റ് വരുന്നത്. അൽ നസ്റിന്റെ നാലാമത്തെ ഗോളിന് പിറകിലും ക്രിസ്ത്യാനോ റൊണാൾഡോയുടെ കാലുകളുണ്ടായിരുന്നു.

സൗദി പ്രൊ ലീഗ് മത്സരത്തിനുശേഷം സൂപ്പർ താരമായ ക്രിസ്ത്യാനോ റൊണാൾഡോക്കൊപ്പം ചിത്രങ്ങൾ എടുക്കുന്നതിന് വേണ്ടി എതിർ ടീം താരങ്ങൾ കാത്തുനിൽക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോക്കൊപ്പം ചിത്രങ്ങൾ എടുക്കുന്നതിന് വേണ്ടിയാണ് അൽശബാബ് താരങ്ങൾ സൂപ്പർ താരത്തിനെ കാത്തുനിൽക്കുന്നത്.

ലീഗിലെ ആദ്യ രണ്ടു മത്സരങ്ങൾ തോറ്റു തുടങ്ങിയ അൽ നസ്ർ പിന്നീട് ക്രിസ്ത്യാനോ റൊണാൾഡോയുടെ മിന്നലാട്ടത്തിലൂടെ രണ്ടു മത്സരങ്ങൾ വിജയിച്ചു കഴിഞ്ഞു. കഴിഞ്ഞ ലീഗ് മത്സരത്തിൽ ഹാട്രിക് ഗോളുകൾ നേടിയ ക്രിസ്ത്യാനോ റൊണാൾഡോ അൽ ശബാബിനെതിരെയായ മത്സരത്തിൽ രണ്ടു ഗോളുകൾ കൂടി നേടിയതോടെ അഞ്ചുഗോളുകളുമായി സൗദി പ്രോ ലീഗിലെ ടോപ് സ്കോറർ പട്ടികയിൽ ഒന്നാമതെത്തി.

4.5/5 - (11 votes)