ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചാമ്പ്യൻസ് ലീഗ് തിരിച്ചുവരവിന്റെ പ്രതീക്ഷകൾ അവസാനിപ്പിച്ച് യുവേഫ പ്രസിഡന്റ് |Cristiano Ronaldo

അൽ-നാസറിനൊപ്പം ചാമ്പ്യൻസ് ലീഗിലേക്ക് മടങ്ങിവരുമെന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രതീക്ഷകൾ അസ്തമിചിരിക്കുകയാണ്. ചാമ്പ്യൻസ് ലീഗിൽ സൗദി പ്രൊ ലീഗ് ക്ലബ്ബുകൾ കളിക്കുമെന്ന് വാർത്തകൾ യുവേഫ തള്ളിക്കളഞ്ഞിരിക്കുകയാണ്.

സൗദി ക്ലബ്ബുകൾക്ക് ചാമ്പ്യൻസ് ലീഗിൽ ചേരാനാകില്ലെന്നും ‘യൂറോപ്യൻ ടീമുകൾക്ക് മാത്രം’ അനുമതി ലഭിക്കുകയുള്ളെന്നും യുവേഫ പ്രസിഡന്റ് പറഞ്ഞു.റൊണാൾഡോയുടെ അൽ-നാസറിനോ മറ്റ് സൗദി പ്രോ ലീഗ് ടീമുകൾക്കോ ചാമ്പ്യൻസ് ലീഗിലേക്ക് വൈൽഡ്കാർഡ് എൻട്രി ലഭിക്കാൻ സാധ്യതയുണ്ടെന്ന മുൻ മാധ്യമ റിപ്പോർട്ടുകൾ നിരസിച്ചുകൊണ്ട് യുവേഫ പ്രസിഡന്റ് അലക്‌സാണ്ടർ സെഫെറിൻ സൗദി അറേബ്യൻ ടീമുകൾ തങ്ങളുടെ മത്സരങ്ങളിൽ കളിക്കാനുള്ള സാധ്യതയെ തീർത്തും തള്ളിക്കളഞ്ഞു

.ഞങ്ങളോട് പോലും ചോദിക്കാതെയാണ് ഒരു മാധ്യമം ഇതിനെക്കുറിച്ച് സംസാരിച്ചത്,” സെഫെറിൻ എൽ എക്വിപിനോട് പറഞ്ഞു. “ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ്, കോൺഫറൻസ് ലീഗ് എന്നിവയിൽ യൂറോപ്യൻ ക്ലബ്ബുകൾക്ക് മാത്രമേ പങ്കെടുക്കാൻ കഴിയൂ.” ചാമ്പ്യൻസ് ലീഗ് ഫൈനൽ അമേരിക്കയിൽ നടക്കാൻ സാധ്യതയില്ലെന്നും യുവേഫ പ്രസിഡന്റ് പറഞ്ഞു.”യൂറോപ്യൻ ഫെഡറേഷനുകൾക്ക് മാത്രമേ ഫൈനൽ നടത്താനാകൂ, ക്ലബ്ബുകൾക്ക് പോലും കഴിയില്ല.അങ്ങനെ നടത്തണമെങ്കിൽ ഞങ്ങളുടെ എല്ലാ നിയമങ്ങളും ഞങ്ങൾ മാറ്റേണ്ടതുണ്ട്, ഞങ്ങൾക്ക് അത് ആവശ്യമില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

“ഇത് ഒരു ഭീഷണിയല്ല, ചൈനയിൽ സമാനമായ ഒരു സമീപനമാണ് ഞങ്ങൾ കണ്ടത്, അവരുടെ കരിയറിന്റെ അവസാനത്തിൽ ധാരാളം പണം വാഗ്ദാനം ചെയ്ത് കളിക്കാരെ വാങ്ങിയിരുന്നു,” സെഫെറിൻ കൂട്ടിച്ചേർത്തു. “ചൈനീസ് ഫുട്ബോൾ വികസിച്ചില്ല, അതിനുശേഷം ലോകകപ്പിന് യോഗ്യത നേടാനായില്ല.കരിയറിന്റെ അവസാനത്തിലുള്ള കളിക്കാരെ വലിയ പണം വാഗ്ദാനം ചെയ്താണ് അവർ സ്വന്തമാക്കിയത്”പ്രസിഡന്റ് പറഞ്ഞു.”എനിക്കറിയാവുന്നിടത്തോളം [കൈലിയൻ] എംബാപ്പെയും [എർലിംഗ്] ഹാലൻഡും സൗദി അറേബ്യയെക്കുറിച്ച് സ്വപ്നം കാണുന്നില്ല. കരിയറിലെ ഏറ്റവും മികച്ച കളിക്കാർ സൗദി അറേബ്യയിലേക്ക് പോകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല” സെഫെറിൻ പറഞ്ഞു

Rate this post