സൗദിയിൽ ഒന്നാമൻ; വിമർശകരുടെ വായയടപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

ഗോളുകൾ അടിക്കാനാണ് റൊണാൾഡോയ്ക്ക് കൂടുതൽ താല്പര്യം എന്നും അതിനാൽ ഗോളടിക്കാനായി റൊണാൾഡോ സ്വാർത്ഥനാകാറുണ്ടെന്നും പലപ്പോഴായും റോണോ വിമർശകർ ഉയർത്തുന്ന വിമർശനമാണ്. സഹതാരങ്ങൾക്ക് ഗോളടിക്കാനുള്ള അവസരം പോലും സ്വാർത്ഥത മൂലം റൊണാൾഡോ തട്ടിയെടുക്കാറുണ്ടെന്നും വിമർശകരുടെ വിമർശനങ്ങളിലൊന്നാണ്.

എന്നാലിപ്പോൾ വിമർശകരുടെ വായടപ്പിച്ചുകൊണ്ട് ഗോൾ അടിപ്പിച്ചു കൂട്ടുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി പ്രൊ ലീഗിൽ മത്സരങ്ങൾ പുരോഗമിക്കുമ്പോൾ ഈ സീസണിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് ചെയ്ത താരമായി റൊണാൾഡോ മാറിയിരിക്കുകയാണ്. കളിച്ച നാലു മത്സരങ്ങളിൽ നിന്നായി നാല് അസിസ്റ്റുകളാണ് റോണോ നേടിയത്. 4 അസ്സിസ്റ്റുകൾ ചെയ്ത അൽ നസ്റിന്റെ തന്നെ ഗരീബാണ് പട്ടികയിൽ റോണോയ്ക്കൊപ്പം ഒന്നാം സ്ഥാനം പങ്കിടുന്നത്. ഗോളടിക്കാൻ മാത്രമല്ല ഗോളടിപ്പിക്കാനും താൻ മിടുക്കൻ ആണെന്ന് തെളിയിച്ച റോണോ വിമർശകരുടെ വിമർശനങ്ങൾക്ക് കൃത്യമായ ഉത്തരം നൽകിയിരിക്കുകയാണ്.

അസിസ്റ്റുകളുടെ കാര്യത്തിൽ മാത്രമല്ല, ഗോളടിയിലും റൊണാൾഡോ തന്നെയാണ് മുൻപന്തിയിൽ. സീസണിൽ ആറ് ഗോളുകൾ നേടിയ റൊണാൾഡോ നിലവിലെ പ്രൊ ലീഗ് സ്റ്റാറ്റിക്ക്സിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളിൽ ഒന്നാമനാണ്. ചുരുക്കി പറഞ്ഞാൽ സൗദി പ്രൊ ലീഗിൾ ഗോളടിച്ചതിലും ഗോളടിപ്പിച്ചതിലും ഒന്നാമൻ റൊണാൾഡോ തന്നെ.

അതേസമയം അൽ ഹസെമിനെതിരെ ഗോൾ നേടിയതോടെ കരിയറിൽ 850 ഗോളുകൾ പൂർത്തീകരിച്ചിരിക്കുകയാണ് റൊണാൾഡോ. ഫുട്ബോൾ ചരിത്രത്തിൽ 850 ഗോളുകൾ പൂർത്തിയാക്കുന്ന ആദ്യ താരം കൂടിയാണ് റൊണാൾഡോ. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളിൽ ഒന്നാമനും റൊണാൾഡോ തന്നെയാണ്.

Rate this post