മെസ്സിയെ പിന്നിലാക്കി റോണോ സീസൺ തുടങ്ങി, ഹാലൻഡ്-എംബാപ്പേ എന്നിവർക്കൊപ്പം ക്രിസ്റ്റ്യാനോ പോരടിക്കുന്നു

യൂറോപ്യൻ ഫുട്ബോൾ സീസണിന് ഇത് പുതിയ യുഗത്തിന്റെ തുടക്കമാണ്. കഴിഞ്ഞ ഒരുപാട് വർഷങ്ങളായി യൂറോപ്പ്യൻ ഫുട്ബോളിനെയും ലോകം ഫുട്ബോളിനെയും വിസ്മയം കൊള്ളിക്കുന്ന പ്രകടനവുമായി മുൻപന്തിയിൽ പോരാടിയിരുന്ന ക്രിസ്ത്യാനോ റൊണാൾഡോ, ലിയോ മെസ്സി, നെയ്മർ ജൂനിയർ എന്നീ താരങ്ങൾ ഇത്തവണ യൂറോപ്പിൽ ഇല്ല. യൂറോപ്പിന് പുറമേയുള്ള മറ്റു ക്ലബ്ബുകൾക്ക് വേണ്ടിയാണ് നിലവിൽ താരങ്ങൾ കളിക്കുന്നത്.

എങ്കിൽപോലും ക്രിസ്ത്യാനോ റൊണാൾഡോ vs ലിയോ മെസ്സി പോരാട്ടം കനക്കുകയാണ്. സീസണിൽ കിരീടങ്ങൾ നേടിതുടങ്ങിയ ഇരു താരങ്ങളും ഗോളടിയിലും അസിസ്റ്റുകളിലും പരസ്പരം മത്സരിക്കുകയാണ്. പുതിയ ക്ലബ്ബിന് വേണ്ടിയുള്ള ആദ്യ 10 മത്സരങ്ങളിൽ നിന്നും ഗോളുകളും അസിസ്റ്റുകളും ഒരേപോലെ നേടിയ ലിയോ മെസ്സിയും ക്രിസ്ത്യാനോ റൊണാൾഡോയും വ്യത്യസ്ത ലീഗുകളിൽ വ്യത്യസ്ത ടീമുകൾക്ക് വേണ്ടി കളിക്കുകയാണെങ്കിൽ പോലും മികവിന്റെ കാര്യത്തിൽ പരസ്പരമാണ് ഏറ്റുമുട്ടുന്നത്.

എന്നാൽ 2023 വർഷത്തിൽ ഇതുവരെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളുടെ ലിസ്റ്റിൽ മാഞ്ചസ്റ്റർ സിറ്റിയുടെ 34 ഗോളുകൾ നേടിയ നിലവിലെ യൂറോപ്പിലെ ഗോൾഡൻ ബൂട്ട് ജേതാവായ എർലിംഗ് ഹാലൻഡിന് പിന്നിൽ 31 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുണ്ട്. ലോക ഫുട്ബോളിലെ മറ്റൊരു സൂപ്പർതാരമായ കിലിയൻ എംബാപ്പെ 29 ഗോളുകൾ സ്കോർ ചെയ്ത് തൊട്ടുപിന്നാലെയുണ്ട്. 2023 എന്ന് വർഷത്തിൽ ഇതുവരെ നേടിയ ഗോളുകളുടെ കണക്കുകൾ ആണിത്.

ഈ സീസണിന്റെ കാര്യത്തിലേക്ക് വരികയാണെങ്കിൽ അസിസ്റ്റുകളുടെ കാര്യത്തിൽ ലിയോ മെസ്സിയെ മറികടന്നു കൊണ്ടാണ് ക്രിസ്ത്യാനോ റൊണാൾഡോയുടെ സീസൺ ആരംഭിക്കുന്നത്. അമേരിക്കൻ ക്ലബ്ബായ ഇന്റർമിയാമിക്ക് വേണ്ടി മൂന്ന് അസിസ്റ്റുകൾ സ്വന്തമാക്കിയ ലിയോ മെസ്സിയെക്കാൾ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിന് വേണ്ടി 5 അസിസ്റ്റുകൾ സ്വന്തമാക്കിയ ക്രിസ്ത്യാനോ റൊണാൾഡോയാണ് മുന്നിലുള്ളത്.

സൗദിയിലെ ടോപ് സ്കോർ ലിസ്റ്റിലും 6 ഗോളുകൾ നേടിയ ക്രിസ്ത്യാനോ റൊണാൾഡോ ഒന്നാമതാണ്. അതേസമയം ഇന്റർമിയാമി ജേഴ്സിയിൽ തകർപ്പൻ പ്രകടനം കാഴ്ചവെക്കുന്ന ലിയോ മെസ്സിക്ക് മേജർ സോക്കർ ലീഗിലെ കഴിഞ്ഞ മിയാമിയുടെ മത്സരങ്ങളിൽ തന്റെ ഫോം തുടരാൻ ആയിട്ടില്ല. എങ്കിലും ക്രിസ്ത്യാനോ റൊണാൾഡോക്കൊപ്പം മത്സരിക്കുവാൻ ലിയോ മെസ്സിയും തയ്യാറാണ്. നാളെ ഇന്റർമിയാമിയുടെ അടുത്ത ലീഗ് മത്സരം അരങ്ങേറുന്നുണ്ട്

Rate this post