മെസ്സിയെന്നല്ല ആരും തന്നോടൊപ്പം എത്താൻ പോവുന്നില്ല, ഇന്റർവ്യൂവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞത്

അഞ്ചുതവണ ബാലൻ ഡി ഓർ പുരസ്കാരം നേടിയ പോർച്ചുഗീസ് സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോയാണ് ലോക ഫുട്ബോളിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ. അന്താരാഷ്ട്ര ഫുട്ബോളിലും എക്കാലത്തെയും മികച്ച ഗോൾ സ്കോറർ എന്ന വേൾഡ് റെക്കോർഡ് തന്റെ പേരിൽ മാത്രമാക്കി എഴുതിയാണ് ക്രിസ്ത്യാനോ റൊണാൾഡോ നിലവിലും ഫുട്ബോളിൽ തുടരുന്നത്.

850 കരിയർ ഗോളുകൾ നേടിയ ക്രിസ്ത്യാനോ റൊണാൾഡോയെ മറികടക്കുവാൻ എതിരാളിയായ ലിയോ മെസ്സി 820 നടുത്ത് ഗോളുകളുമായി തൊട്ട്പിന്നാലെയുണ്ട്. എന്നാൽ ഈ സീസണിൽ തകർപ്പൻ ഫോമിൽ സീസൺ ആരംഭിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി പ്രൊലീഗിലെ ടോപ്സ്കോറാണ്. ഒഫീഷ്യൽ കണക്കുകൾ പ്രകാരം ക്രിസ്ത്യാനോ റൊണാൾഡോ തന്നെയാണ് ലോക ഫുട്ബോളിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ടോപ് സ്കോറർ.

ഈയിടെ നടന്ന ബിനാൻസിന്റെ ഇന്റർവ്യൂവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ നുണപരിശോധന യന്ത്രത്തിന്റെ സഹായത്തോടെ ഇന്റർവ്യൂ ചെയ്തിരുന്നു. രസകരമായ നിരവധി ചോദ്യങ്ങളാണ് ക്രിസ്ത്യാനോ റൊണാൾഡോയോട് ഇന്റർവ്യൂവിൽ ചോദിച്ചത്. ക്രിസ്ത്യാനോ റൊണാൾഡോ പറയുന്നത് സത്യമാണോ നുണയാണ് എന്നറിയാൻ നുണ പരിശോധന യന്ത്രവും ഉണ്ടായിരുന്നു.

ലോക ഫുട്ബോളിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ടോപ് സ്കോറർ താങ്കളാണോ എന്ന് ചോദ്യത്തിന് ക്രിസ്ത്യാനോ റൊണാൾഡോ അതേ എന്നാണ് മറുപടി നൽകിയത്. ക്രിസ്ത്യാനോ റൊണാൾഡോയുടെ ലൈഫ്ടൈമിൽ ആരെങ്കിലും ക്രിസ്ത്യാനോ റൊണാൾഡോയുടെ ഗോൾ സ്കോറിംഗ് റെക്കോർഡ് തകർക്കുമോ എന്ന ചോദ്യത്തിന് റൊണാൾഡോ ഇല്ല എന്നും മറുപടി നൽകി. ക്രിസ്ത്യാനോ റൊണാൾഡോ പറഞ്ഞ മറുപടി സത്യമാണെന്നാണ് നുണ പരിശോധന യന്ത്രം വ്യക്തമാക്കിയത്.

എന്നാൽ ഇന്റർമിയാമിയുടെ അർജന്റീന താരമായ ലിയോ മെസ്സി ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പിന്നാലെയുണ്ട്. ലിയോ മെസ്സിയിൽ നിന്നും ബഹുദൂരം മുന്നിലേക്ക് കുതിക്കുവാൻ ക്രിസ്ത്യാനോ റൊണാൾഡോ കരിയറിലെ ശേഷിക്കുന്ന മത്സരങ്ങളിൽ തന്റെ തകർപ്പൻ ഫോം തുടരേണ്ടിവരും. 150 ഗോളുകൾ കൂടി നേടിയാൽ ആയിരം ഗോളുകൾ സ്കോർ ചെയ്യുന്ന ഫുട്ബോളിന്റെ ചരിത്രത്തിലെ ഏക താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ മാറും.

Rate this post