ലയണൽ മെസ്സിയുമെത്തി ,ലോകകപ്പ് യോഗ്യതാ മത്സരത്തിനായി അര്ജന്റീന ഇറങ്ങുന്നു |Argentina

ഇന്റർ മയാമി സൂപ്പർ താരം ലയണൽ മെസ്സി അര്ജന്റീന ടീമിനൊപ്പം ചേർന്നിരിക്കുകയാണ്. 36 കാരൻ അർജന്റീനയുടെ രണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ കളിക്കാൻ ഒരുങ്ങുകയാണ്.അര്ജന്റീന ആരാധകർക്ക് ഇതൊരു നല്ല വാർത്തയാണെങ്കിലും ഇന്റർ മിയാമിയെ പിന്തുണക്കുന്നവർക്ക് അത്ര നല്ല വാർത്തയല്ല.

കാരണം കുറഞ്ഞത് ഇന്റർ മയമിയുടെ മൂന്നു മത്സരമെങ്കിലും മെസ്സിക്ക് നഷ്ടമാവാൻ സാധ്യതയുണ്ട്.അര്ജന്റീന ക്യാമ്പിൽ അവസാനമായി എത്തിയ കളിക്കാരുടെ ഭാഗമായിരുന്നു മെസ്സി. ചൊവ്വാഴ്ച രാവിലെ എമിലിയാനോ മാർട്ടിനെസ്, ലൗട്ടാരോ മാർട്ടിനെസ്, ലൂക്കാസ് ബെൽട്രാൻ എന്നിവർക്കൊപ്പമാണ് മെസ്സി എത്തിയത്.

വെള്ളിയാഴ്ച്ച പുലർച്ചെ ഇക്വഡോറിനെതിരായ മത്സരത്തോടെയാണ് അർജന്റീന ദേശീയ ടീം 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ആരംഭിക്കുന്നത്.സെപ്തംബർ 12 ന് ബൊളീവിയയ്‌ക്കെതിരായ അർജന്റീനയുടെ എവേ മത്സരത്തിലും അദ്ദേഹം പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.ഒരിക്കൽക്കൂടി ഔദ്യോഗിക മത്സരത്തിൽ മെസ്സി അർജന്റീനയ്ക്കുവേണ്ടി കളിക്കുന്നത് കാണാനുള്ള ആവേശത്തിലാണ് ആരാധകർ.

ലോകകപ്പ് ഫൈനലിന് ശേഷമുള്ള അർജന്റീനയുടെ ആദ്യ ഔദ്യോഗിക മത്സരമാണിത്. സൗദി അറേബ്യക്കെതിരെയുള്ള ലോകകപ്പിലെ ആദ്യ മത്സരത്തിലെ തോൽവിക്ക് ശേഷം ലോകകപ്പിലെ ശേഷിക്കുന്ന ആറ് മത്സരങ്ങളും അതിനുശേഷം നാല് സൗഹൃദ മത്സരങ്ങളും ഉൾപ്പെടെ കളിച്ച 10 മത്സരങ്ങളിലും അർജന്റീന വിജയിച്ചു.അർജന്റീനയ്‌ക്കായി മെസ്സി തന്റെ 176-ാം ക്യാപ്പ് കളിക്കാൻ ഒരുങ്ങുകയാണ്.

Rate this post