2026 ലോകകപ്പിൽ ലയണൽ മെസ്സി കളിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് അർജന്റീന ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് |Lionel Messi
ഖത്തർ ലോകകപ്പിൽ അർജന്റീനയെ കിരീടം ചൂടിച്ച സൂപ്പർ താരം ലയണൽ മെസ്സിയെ വീണ്ടുമൊരു ലോകകപ്പിൽ കാണാൻ സാധിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. 2026 ൽ കാനഡ – മെക്സിക്കോ – യുഎസ്എ എന്നിവിടങ്ങളിൽ ലോകകപ്പ് നടക്കുമ്പോൾ മെസ്സി 39 വയസ്സ് തികയും.തന്റെ മുപ്പത്തിയഞ്ചാം വയസിലാണ് അർജന്റീനക്കായി ലയണൽ മെസി ലോകകപ്പ് നേടിക്കൊടുത്തത്.
കഴിഞ്ഞ ദിവസം മെസ്സി അടുത്ത ലോകകപ്പ് കളിക്കുമ്പോ ർന്ന കാര്യത്തിൽ അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റും അഭിപ്രായം പറയുങ്കയുണ്ടായി. 2026 ലോകകപ്പിൽ ലയണൽ മെസ്സിയെ ഞാൻ കാണുന്നു ,36 വയസ്സുള്ള ടീമിന്റെ ക്യാപ്റ്റന് “അതിന് കഴിയുമെന്നും” അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) പ്രസിഡന്റ് ക്ലോഡിയോ ചിക്വി ടാപിയ പറഞ്ഞു.
“ലയണൽ മെസി അടുത്ത ലോകകപ്പിലും കളിക്കുന്നത് ഞാൻ സങ്കൽപ്പിക്കാറുള്ള കാര്യമാണ്, താരം കളിക്കണമെന്ന് ഞാൻ വളരെയധികം ആഗ്രഹിക്കുന്നു. തനിക്ക് ആവശ്യമുള്ള പൊസിഷനിൽ കളിക്കാമെന്ന രീതിയിലാണ് മെസിയെ ഞാനവിടെ കാണുന്നത്, താരത്തിനതിനു കഴിയുകയും ചെയ്യും. തനിക്കെന്താണ് ആവശ്യമെന്ന് മെസി ചിന്തിക്കുന്നതിനെ ആശ്രയിച്ചിരിക്കും ഇതെല്ലാം. പക്ഷേ സംശയമില്ലാതെ ഞാനും അതിനെക്കുറിച്ച് സ്വപ്നം കാണുന്നു.” ബ്യൂണസ് അയേഴ്സിൽ നടന്ന സ്പോർട്സ് സമ്മിറ്റ് ലീഡേഴ്സ് ഇവന്റിൽ പങ്കെടുത്ത് ടാപ്പിയ പറഞ്ഞു
• Messi in the World Cup 2026?
— All About Argentina 🛎🇦🇷 (@AlbicelesteTalk) September 5, 2023
🚨 Claudio Tapia: “I see Messi playing in the position he wants. I have this dream. Messi will easily be able to play in the 2026 World Cup.” pic.twitter.com/MK3HeaFQco
2026 ലോകകപ്പിനുള്ള സൗത്ത് അമേരിക്കൻ യോഗ്യതാ മത്സരങ്ങൾക്ക് നാളെ തുടക്കമാവുകയാണ്. വെള്ളിയാഴ്ച്ച പുലർച്ചെ ഇക്വഡോറിനെതിരായ മത്സരത്തോടെയാണ് അർജന്റീന ദേശീയ ടീം 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ആരംഭിക്കുന്നത്.സെപ്തംബർ 12 ന് ബൊളീവിയയ്ക്കെതിരെയും കളിക്കും.
#SelecciónMayor ¡Bienvenidos! 😍
— 🇦🇷 Selección Argentina ⭐⭐⭐ (@Argentina) September 5, 2023
Se completó la nómina de futbolistas citados para la doble fecha de eliminatorias. #ModoSelección 💪 pic.twitter.com/wGaa1pMXOa