‘നോ മെസ്സി നോ പ്രോബ്ലം’ ലിയോ മെസ്സിയില്ലെങ്കിലും വിജയിക്കാൻ പഠിച്ച മിയാമി
ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സി ഇല്ലാതെ കളിക്കാൻ ഇറങ്ങിയ അമേരിക്കൻ ഫുട്ബോൾ ക്ലബ്ബായ ഇന്റർ മിയാമിക്ക് ലിയോ മെസ്സിയില്ലാത്ത ആദ്യ മത്സരത്തിൽ വിജയം. മെസ്സി വരുന്നതിനു മുൻപ് സ്ഥിരമായി പരാജയപ്പെട്ടിരുന്ന ഇന്റർ മിയാമിയാണ് മെസ്സിയുടെ വരവിനു ശേഷവും മെസ്സി ഇല്ലാതെ വിജയങ്ങൾ നേടിതുടങ്ങുന്നത്.
ഹോം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഇന്റർമിയാമി സ്പോർട്ടിംഗ് കെസിയെ പരാജയപ്പെടുത്തുന്നത്. 9 മിനിറ്റിൽ ഗോൾ നേടിത്തുടങ്ങി എതിരാളികൾ ലീഡ് നേടിയെടുത്തെങ്കിലും മിയാമി താരമായ കമ്പാന 25 മിനിറ്റിൽ നേടുന്ന പെനാൽറ്റി ഗോളിലും 45 മിനിറ്റിൽ നേടുന്ന മറ്റൊരു ഗോളിലും ഇന്റർമിയാമി ആദ്യപകുതി 2-1 എന്ന സ്കോറിന് അവസാനിപ്പിച്ചു.
അറുപതാം മിനിറ്റിൽ ഫാരീയസിന്റെ ഗോളിലൂടെ മൂന്നാം ഗോൾ നേടിയ ഇന്റർ മിയാമിക്കെതിരെ 78 മിനിറ്റിൽ എതിരാളികൾ ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും മത്സരം പൂർത്തിയായപ്പോൾ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് വിജയിച്ച മിയാമി മൂന്നു പോയിന്റുകൾ സ്വന്തമാക്കി വിജയം നേടി. അർജന്റീന ദേശീയ ടീമിനോടൊപ്പം ലോകകപ്പ് യോഗ്യത മത്സരങ്ങൾ കളിക്കാൻ പോയതിനാലാണ് ലിയോ മെസ്സി മിയാമി ടീമിൽ ഉൾപ്പെടാത്തത്.
26 മത്സരങ്ങളിൽ നിന്നും 28 പോയന്റുമായി പോയന്റ് ടേബിളിൽ മുൻസ്ഥാനങ്ങളിലേക്ക് കയറാൻ ശ്രമിക്കുന്ന ഇന്റർമിയാമിക്ക് സെപ്റ്റംബർ 17 ന് നടക്കുന്ന അടുത്ത മത്സരത്തിൽ അറ്റ്ലാൻഡ യുണൈറ്റഡ് ആണ് ലീഗിലെ എതിരാളികൾ. അർജന്റീന ടീമിനോടൊപ്പമുള്ള നാഷണൽ ടീം ഡ്യൂട്ടി കഴിഞ്ഞ് എത്തുന്ന ലിയോ മെസ്സി അടുത്ത മത്സരത്തിൽ മിയാമി ജഴ്സിയിൽ വീണ്ടും കളിക്കളത്തിലേക്ക് എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.