‘എനിക്കൊരു അവസരമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു’ : മെസ്സിക്കെതിരായ ബാലൺ ഡി ഓർ മത്സരത്തെക്കുറിച്ച് ഏർലിങ് ഹാലാൻഡ്
ലയണൽ മെസ്സിക്കെതിരെ ബാലൺ ഡി ഓർ 2023 ന് മത്സരിക്കാൻ താൻ വേണ്ടത്ര ചെയ്തുവെന്ന് വിശ്വസിക്കുന്നതായി മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ എർലിംഗ് ഹാലൻഡ് പറഞ്ഞു.ബൊറൂസിയ ഡോർട്ട്മുണ്ടിന് 51.2 മില്യൺ പൗണ്ട് റിലീസ് ക്ലോസ് നൽകിയാണ് 23 കാരനെ കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയത്.
മാൻ സിറ്റിക്കായി 53 മത്സരങ്ങളിൽ നിന്ന് നോർവീജിയൻ അവിശ്വസനീയമായ 52 ഗോളുകൾ നേടി. തന്റെ ആദ്യ സീസണിൽ തന്നെ പ്രീമിയർ ലീഗ്, എഫ്എ കപ്പ്, യുവേഫ ചാമ്പ്യൻസ് ലീഗ് എന്നിവ നേടിയ മാഞ്ചസ്റ്ററിന്റെ നീലപ്പടയെ അവരുടെ ആദ്യത്തെ ട്രെബിളിലേക്ക് നയിച്ചു.മറ്റേതൊരു വർഷവും നോർവീജിയൻ താരത്തിന് ബാലൺ ഡി ഓർ ലഭിക്കാൻ ഈ നേട്ടം മതിയാകും, പക്ഷേ ഇത്തവണ ലയണൽ മെസ്സി ആ വലിയ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.36 വർഷത്തിനു ശേഷം അർജന്റീന ഇതിഹാസം തന്റെ ടീമിനെ അവരുടെ മൂന്നാമത്തെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ചു.
തനറെ മഹത്തരമായ കരിയറിൽ അദ്ദേഹത്തിന്റെ ക്യാബിനറ്റിൽ നിന്ന് നഷ്‌ടമായ ഒരേയൊരു ട്രോഫി ഉറപ്പാക്കി.ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട മെസ്സി ഗോൾഡൻ ബോളും സ്വന്തമാക്കി. മെസ്സിയുടെ ഈ നേട്ടം നോർവീജിയൻ താരത്തിന് അവാർഡ് നേടാനുള്ള സാധ്യതയിൽ സംശയത്തിന്റെ നിഴൽ വീഴ്ത്തും, പക്ഷേ തനിക്ക് ഒരു പോരാട്ട അവസരമുണ്ടെന്ന് ഹാലാൻഡ് കരുതുന്നു.
“ ഇപ്പോഴും വളരെയധികം മെച്ചപ്പെടുത്താൻ കഴിയുമെന്ന് എനിക്കറിയാം, ഞാൻ ഇപ്പോഴും ചെറുപ്പമാണ്.ഈ വർഷം എനിക്ക് ഒരു അവസരമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.കളിക്കുന്ന രീതിയിൽ ആളുകൾ എന്നെ ഒരു പ്രത്യേക കളിക്കാരനായി ഓർക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എല്ലാ ആഴ്‌ചയും ഞാൻ ചെയ്യാൻ ശ്രമിക്കുന്നത് ഇതാണ്, ചില പ്രത്യേക കാര്യങ്ങൾ കാണിക്കുക’ ഫ്രാൻസ് ഫുട്ബോളിനോട് സംസാരിക്കവെ ഹാലാൻഡ് പറഞ്ഞു.
Lionel Messi vs. Erling Haaland • Top 10 Goals in 2022/23 (with Commentary) 🎧pic.twitter.com/HAdDf4wGki
— Jan (@FutbolJan10) September 9, 2023
ഈ വർഷം ബാലൺ ഡി ഓർ നേടാൻ നേടണമെങ്കിൽ ഹാലൻഡിന് മെസ്സിയിൽ നിന്നും മുൻ സഹതാരം കൈലിയൻ എംബാപ്പെയിൽ നിന്നും കടുത്ത മത്സരം നേരിടേണ്ടി വരും.യോഗ്യനായ വിജയിയെ തിരഞ്ഞെടുക്കാൻ വോട്ടർമാർക്ക് ബുദ്ധിമുട്ടായിരിക്കും.