❝മെസ്സിയെ പിഎസ്ജി ജേഴ്സിയിൽ കാണുന്നത് വേദനിപ്പിക്കുന്നു❞
ജൂണിൽ ബാഴ്സലോണയുമായി കരാർ അവസാനിച്ച് ഫ്രീ ഏജന്റായി നിന്നിരുന്ന സൂപ്പർ താരം ലയണൽ മെസ്സി ക്യാമ്പ് നൗ വിടാൻ താല്പര്യം ഇല്ലാതിരുന്നിട്ടും ലാ ലീഗയിലെ സാമ്പത്തിക ചട്ടങ്ങൾ മൂലം ക്ലബ് വിടാൻ നിര്ബന്ധിതമാകുകയായിയുന്നു. 34 കാരൻ ഇനി പിഎസ്ജി ജേഴ്സിയിലാവും പന്ത് തട്ടുക.മൂന്നു വർഷത്തെ കരാറിലാണ് മെസ്സി പിഎസ്ജി യിൽ കരാറിൽ ഒപ്പിടുന്നത്.മെസ്സി 2023വരെയുള്ള പ്രാഥമിക കരാർ പി എസ് ജിയിൽ ഒപ്പുവെക്കും. അതിനു ശേഷം ഒരു വർഷത്തേക്ക് കൂടെ കരാർ നീട്ടാനുള്ള വ്യവസ്ഥയും ഉണ്ട്. മെസ്സി പിഎസ്ജിയിൽ ചേരുന്നു എന്ന വാർത്തകൾ പുറത്തു വന്നതിനു ശേഷം സഹ താരങ്ങളും മുൻ താരങ്ങളും അഭിപ്രായവുമെത്തി. ബാഴ്‌സയുടേതല്ലാത്ത ജേഴ്‌സിയില്‍ മെസി കളിക്കുന്നത് കാണുന്നത് വേദനിപ്പിക്കുന്നതായി ബാഴ്സലോണ ഇതിഹാസം ഇനിയേസ്റ്റ അഭിപ്രായപ്പെട്ടു.മെസിയായിരുന്നു എല്ലാം എന്നാണ് ബാഴ്‌സയുടെ മുന്‍ മധ്യനിര താരം ചൂണ്ടിക്കാണിക്കുന്നത്.
“ആന്തരികമായി എന്താണ് സംഭവിച്ചതെന്നോ കാര്യങ്ങൾ എങ്ങനെയാണ് സംഭവിച്ചതെന്നോ എനിക്കറിയില്ല, എന്നാൽ ക്ലബ് ഈ ട്രാൻസ്ഫറിൽ നിന്ന് കരകയറേണ്ടതുണ്ട്,” ഇനിയെസ്റ്റ എഎഫ്‌പിയോട് പറഞ്ഞു.”ബാഴ്‌സലോണ എന്നാല്‍ മെസിയാണ്. മെസിയെ പോലൊരു കളിക്കാരനെ ഞാന്‍ കണ്ടിട്ടില്ല. ഇനി അതുപോലൊരു കളിക്കാരനെ കാണാനാവുമെന്നും എനിക്ക് തോന്നുന്നില്ല. ബാഴ്‌സ ഏറ്റവും മികച്ച ടീമുകളില്‍ ഒന്നായി തുടരും”.
Xavi and Iniesta can’t believe Messi has really left Barcelona 💔 pic.twitter.com/unSUJPqJba
— Goal (@goal) August 11, 2021
“മറ്റൊരു ടീമിന്റെ കുപ്പായത്തിൽ അവനെ കാണുന്നത് എന്നെ വേദനിപ്പിക്കും. ലിയോ ബാഴ്‌സലോണയെ വ്യക്തിപരമാക്കുന്നു. അവൻ എല്ലാം ആയിരുന്നു, അവൻ ടീമിനെ മറികടക്കുന്ന ഒരു കളിക്കാരനാണ്. അദ്ദേഹത്തെപ്പോലെ ഒരു കളിക്കാരനെ ഞാൻ കണ്ടിട്ടില്ല, ഞാൻ ഒരിക്കലും അങ്ങനെ ചെയ്യുമെന്ന് ഞാൻ കരുതുന്നില്ല.ബാഴ്സ മികച്ച ടീമുകളിലൊന്നായി തുടരും ” എന്നും ഇനിയേസ്റ്റ അഭിപ്രായപ്പെട്ടു.
നിലവിൽ ജാപ്പനീസ് ക്ലബ് വിസൽ കോബിയിൽ കളിക്കുന്ന ഇനിയേസ്റ്റ 20 വർഷത്തിലേറെയായി ബാഴ്‌സലോണയിൽ കളിച്ച് ഇതിഹാസമായാണ് വിരമിച്ചത്. ക്ലബിനൊപ്പം ഇനിയേസ്റ്റ ഒമ്പത് തവണ ലാ ലിഗ കിരീടം നേടി, കൂടാതെ നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും നേടി.ഈ ഒന്‍പതിലും മെസിയും ഭാഗമായിരുന്നു. യൂറോപ്യന്‍ ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ഇനിയെസ്റ്റ-മെസി സഖ്യം തീര്‍ത്ത ജയങ്ങളുടെ കണക്ക് പറയാതെ അവസാനിക്കുന്നില്ല. ബാഴ്സലോണ യൂറോപ്യൻ ഫുട്ബോളിന് മുകളിൽ ചരിത്രമെഴുതിയപ്പോൾ ഇരു താരങ്ങളും അതിൽ മുഖ്യ പങ്കു വഹിച്ചു.
🇦🇷 The magic of Messi 🧙♂️#UCL pic.twitter.com/GFUpVnJXrJ
— UEFA Champions League (@ChampionsLeague) August 10, 2021