‘ലയണൽ മെസ്സി പിഎസ്ജിയിൽ പരാജയമായിരുന്നില്ല’ : കാരണം വിശദീകരിച്ച് മുൻ താരം തിയറി ഹെൻറി |Lionel Messi
തങ്ങളുടെ ചരിത്രത്തിലെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം നേടുക എന്ന വലിയ ലക്ഷ്യം മുൻനിർത്തിയാണ് ഫ്രഞ്ച് ക്ലബായ പാരീസ് സെന്റ് ജെർമെയ്ൻ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ബാഴ്സലോണയിൽ നിന്നും അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സിയെ സ്വന്തമാക്കിയത്.
എന്നാൽ ലയണൽ മെസ്സിക്ക് നിര്ഭാഗ്യവശാൽ അവരെ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിക്കാൻ സാധിച്ചില്ല.കൂടാതെ പിഎസ്ജിയിൽ പ്രധാന കിരീടം നേടുന്നതിൽ പരാജയപ്പെട്ടതിന് അദ്ദേഹം വിമർശിക്കപ്പെട്ടു.അദ്ദേഹത്തിന്റെ മുൻ സഹതാരം തിയറി ഹെൻറി നിലവിലെ ഇന്റർ മിയാമി താരത്തെ പിന്തുണച്ചു, അർജന്റീനയ്ക്കൊപ്പം അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞപ്പോൾ മെസ്സിക്ക് പാരീസിൽ എന്തുകൊണ്ടാണ് അങ്ങനെ ചെയ്യാത്തതെന്ന് വിശദീകരിക്കുകയും ചെയ്തു.
തിയറി ഹെൻറി PSG യിലെയും അർജന്റീനിയൻ ദേശീയ ടീമിലെയും മെസ്സിയുടെ അനുഭവങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ ഉയർത്തിക്കാട്ടിക്കൊണ്ടാണ് ഇത് വിശദീകരിച്ചത്.ഹെൻറിയുടെ അഭിപ്രായത്തിൽ പിഎസ്ജിയിൽ മെസ്സിയുടെ പ്രകടനം പരാജയമായി കാണേണ്ടതില്ല. അർജന്റീനയ്ക്കൊപ്പം മെസ്സി നന്നായി ചിട്ടപ്പെടുത്തിയ സംവിധാനത്തിനുള്ളിൽ കളിക്കുമ്പോൾ തിളങ്ങുമെന്ന് അദ്ദേഹം വിശദീകരിച്ചു. അദ്ദേഹത്തിന് ചുറ്റും അവന്റെ സ്വാധീനം വർദ്ധിപ്പിക്കുന്നതിന് ശരിയായ സംവിധാനം സൃഷ്ടിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു..
Thierry Henry: "I do not consider Lionel Messi's move to Paris Saint-Germain a failure. When he played with Argentina in a system, there were no three Messi, there was only him. If you put him in a great structure, he will be the leader." pic.twitter.com/lP0qih55ou
— Messi's PR🐐 (@PrudentGargar1) September 16, 2023
“ലയണൽ മെസ്സിയുടെ പാരീസ് സെന്റ് ജെർമെയ്നിലേക്കുള്ള നീക്കം ഒരു പരാജയമായി ഞാൻ കണക്കാക്കുന്നില്ല. ഒരു സിസ്റ്റത്തിൽ അർജന്റീനയ്ക്കൊപ്പം കളിച്ചപ്പോൾ, മൂന്ന് മെസ്സി ഉണ്ടായിരുന്നില്ല, അവൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നിങ്ങൾ അവനെ ഒരു മികച്ച ഘടനയിൽ ഉൾപ്പെടുത്തിയാൽ അദ്ദേഹം തിളങ്ങും.” ഹെൻറി പറഞ്ഞു.സൗദി അറേബ്യയിൽ നിന്ന് ലാഭകരമായ ഓഫർ ലഭിച്ചിട്ടും MLS-ൽ തന്റെ കരിയർ തുടരാൻ മെസ്സി തീരുമാനിക്കുകയും ഇന്റർ മിയാമിയിൽ ചേരുകയും ചെയ്തു.
🎙️ Thierry Henry: “Disappointed with Messi at PSG? No. I know you're going to laugh again, but how do you play with Messi, Neymar and Mbappé at the same time?
— Football Tweet ⚽ (@Football__Tweet) September 15, 2023
When he played with the Argentina team, a structure where there are not three Messi's, but just him, it puts him in a… pic.twitter.com/J1oi2B2Td3
മയമിക്ക് വേണ്ടി വേണ്ടി മികച്ച പ്രകടനം നടത്തിയ മെസ്സി അവരെ ലീഗ് കപ്പ് കിരീടത്തിലേക്ക് നയിച്ചു . ഇത് MLS ഫ്രാഞ്ചൈസിയുടെ ആദ്യത്തെ ട്രോഫിയാണ്.ഇന്റർ മിയാമിക്ക് വേണ്ടി 11 ഔദ്യോഗിക മത്സരങ്ങളിൽ മെസ്സി 11 ഗോളുകളും നാല് അസിസ്റ്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്.ഇൻറർ മിയാമി പ്ലെ ഓഫിന് യോഗ്യത നേടാനുള്ള ശ്രമത്തിലാണ്.നിലവിൽ പ്ലേഓഫ് സ്ഥാനങ്ങൾക്ക് ആറ് പോയിന്റ് പിന്നിലാണ് മയാമി.