‘മാഞ്ചസ്റ്റർ യുണൈറ്റഡിൽ കലാപമോ ?’ : ബ്രൈറ്റണിനെതിരായ തോൽവിക്ക് ശേഷം വാക്കേറ്റത്തിൽ ഏർപ്പെട്ട് കളിക്കാർ|Manchester United

ശനിയാഴ്ച പ്രീമിയർ ലീഗിൽ ബ്രൈറ്റനോടുള്ള ഹോം തോൽവിയെ തുടർന്ന് നാല് മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ ഡ്രസിങ് റൂമിൽ വാക്കേറ്റത്തിൽ ഏർപ്പെട്ടു.ഇതിഹാസ യുണൈറ്റഡ് കളിക്കാരൻ ഗാരി നെവിൽ കരുതുന്നത് തൃപ്തികരമല്ലാത്ത കളിക്കാർ “BUGS” ആയിരിക്കാം എന്നാണ്.

പ്രതിസന്ധിയിലൂടെ പോവുന്ന എറിക് ടെൻ ഹാഗിന്റെ ടീമിന് “അസ്വസ്ഥതയും അനിശ്ചിതത്വവും” ഉണ്ടാക്കുമെന്നത് ഉറപ്പാണ്.നാല് മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മൂന്നാം തോൽവിക്ക് ശേഷം ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് സഹതാരം മിഡ്ഫീൽഡർ സ്കോട്ട് മക്ടോമിനയുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടു. സെന്റര് ബാക്ക് ജോഡികളായ ലിസാൻഡ്രോ മാർട്ടിനെസും വിക്ടർ ലിൻഡലോഫും തമ്മിൽ ഡ്രസിംഗ് റൂമിൽ വാക്ക് തർക്കം ഉണ്ടായെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അപ്രതീക്ഷിതമായ 3-1 തോൽവിക്ക് ശേഷം ആരാധകർ കൂവലോടെയാണ് കളിക്കാരെ എതിരേറ്റത്.പിച്ചിന് പുറത്തുള്ള പ്രശ്നങ്ങൾ കാരണം ആന്റണിയെ ക്ലബിന് നഷ്ടമായിരുന്നു.ഡച്ച് ബോസ് ജാഡോൺ സാഞ്ചോയെ ഫസ്റ്റ് ടീം പരിശീലനത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.പരിശീലനത്തിലെ ഇംഗ്ലീഷുകാരന്റെ നിലവാരമില്ലാത്ത പ്രകടനം ചൂണ്ടിക്കാട്ടി ടെൻ ഹാഗ് ആഴ്സണലിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടീമിൽ നിന്ന് സാഞ്ചോയെ ഒഴിവാക്കിയിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിന് അവരുടെ പ്രീമിയർ ലീഗ് കാമ്പെയ്‌നിന്റെ തുടക്കം തൃപ്തികരമായിരുന്നില്ല, കാരണം അവർക്ക് തുടർച്ചയായി രണ്ട് മത്സരങ്ങൾ ജയിക്കാനായിട്ടില്ല. അഞ്ച് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റ് മാത്രമുള്ള എറിക് ടെൻ ഹാഗിന്റെ ടീം പ്രീമിയർ ലീഗ് സ്റ്റാൻഡിംഗിൽ 13-ാം സ്ഥാനത്താണ്.പ്രീമിയർ ലീഗ് നിരാശ മാറ്റിവെച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇനി ചാമ്പ്യൻസ് ലീഗിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരും.

അടുത്ത മത്സരത്തിൽ യൂറോപ്യൻ വമ്പൻമാരായ ബയേൺ മ്യൂണിക്കിനെതിരെയാണ് ടീം ഇറങ്ങുന്നത്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് എയിൽ ബയേൺ മ്യൂണിക്കും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള പോരാട്ടം ബുധനാഴ്ച അലയൻസ് അരീനയിൽ നടക്കും.

Rate this post