‘തോൽവിക്ക് കാരണക്കാരൻ ഞാൻ മാത്രമാണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ ,തെറ്റുകൾ ഫുട്ബോളിന്റെ ഭാഗമാണെന്ന് ടെൻ ഹാഗ് ‘ |Manchester United’

യുവേഫ ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനെതിരെയുള്ള തോൽവിക്ക് താനാണ് കാരണമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ ആൻഡ്രെ ഒനാന.ഓൾഡ് ട്രാഫോഡിലെ തന്റെ കരിയറിന്റെ തുടക്കം “അത്ര മികച്ചതല്ല” എന്നും ഗോൾകീപ്പർ പറഞ്ഞു. ഇന്നലെ അലിയൻസ് അരീനയിൽ നടന്ന മത്സരത്തിൽ മൂന്നിനെതിരെ നാല് ഗോളിന്റെ ജയമാണ് ബയേൺ മ്യൂണിക്ക് നേടിയത്.

എറിക് ടെൻ ഹാഗിന്റെ ടീമിന്റെ തുടർച്ചയായ മൂന്നാം തോൽവി കൂടിയാണിത്.കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോണിനോടും ആഴ്സണലിനോടും 3-1 ന് പരാജയപ്പെട്ട യുണൈറ്റഡ്, 1978 ഡിസംബറിന് ശേഷം ആദ്യമായി തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ മൂന്നോ അതിലധികമോ ഗോളുകൾ വഴങ്ങുന്നത്.“ഞങ്ങൾ വളരെ നന്നായി ആരംഭിച്ചു, എന്റെ പിഴവിന് ശേഷം ഞങ്ങൾക്ക് കളിയുടെ നിയന്ത്രണം നഷ്ടപ്പെട്ടു,” ഒനാന പറഞ്ഞു.

“ഇത് എനിക്ക് ബുദ്ധിമുട്ടുള്ള ഒരു സാഹചര്യമാണ്.ഞാൻ കാരണമാണ് ഞങ്ങൾ ഈ കളി ജയിക്കാത്തത്. നമ്മൾ മുന്നോട്ട് പോകണം, ഇത് ഗോൾകീപ്പറുടെ ജീവിതമാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.”ഞാൻ കുറച്ചുകൂടെ ഉത്തരവാദിത്വം കാണിക്കേണ്ടതുണ്ട്,എന്റെ കാരണത്താലാണ് ഈ തോൽവി സംഭവിച്ചത്, ഭാവിയിലേക്ക് ഈ തെറ്റിൽ നിന്നും ഞാൻ പാഠം ഉൾക്കൊണ്ട് മുന്നേറും,എനിക്ക് ഇനിയും തെളിയിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്,സത്യസന്ധമായി പറഞ്ഞാൽ എന്റെ തുടക്കം മാഞ്ചസ്റ്ററിൽ അത്ര നല്ലതല്ല” ഗോൾകീപ്പർ പറഞ്ഞു.

ഇന്റർ മിലാനിൽ നിന്ന് 47 മില്യൺ പൗണ്ടിനെത്തിയ കാമറൂണിയൻ ഗോൾകീപ്പര്ക്ക് യുണൈറ്റഡിൽ ജീവിതത്തിൽ പ്രയാസകരമായ തുടക്കം ആയിരുന്ന ഉണ്ടായിരുന്നത്.നോട്ടിംഗ്ഹാം ഫോറസ്റ്റ്, ആഴ്സണൽ, ബ്രൈറ്റൺ എന്നിവർക്കെതിരെ വഴങ്ങിയ ഗോളുകൾക്ക് കാമറൂൺ ഗോൾകീപ്പർ പഴി കേട്ടിരുന്നു. മത്സരത്തിന്റെ 28 മിനിറ്റിൽ സാനെ ബോക്സിനു പുറത്തുനിന്നും അടിച്ച പന്ത് തൊട്ടുമുൻപിൽ കുത്തി ഉയർന്നപ്പോൾ ഒനാനക്ക് കൈപ്പിടിയിൽ ഒതുക്കാനായില്ല.ആ ഗോളോടെ യുണൈറ്റഡിന്റെ കളിയുടെ താളം നഷ്ടപ്പെട്ടു.

“അദ്ദേഹം ഉത്തരവാദിത്തം ഏറ്റെടുക്കുകയും വ്യക്തിത്വവും കാണിക്കുകയും ചെയ്യുന്നുവെന്ന് ഞാൻ കരുതുന്നു. എന്നാൽ അത് അവനെക്കുറിച്ച് മാത്രമല്ല, ടീമിന്റെ പ്രകടനത്തെക്കുറിച്ചാണെന്ന് ഞാൻ കരുതുന്നു. അതിനാൽ ഞങ്ങൾ അദ്ദേഹത്തെ പിച്ചിൽ പിന്തുണയ്ക്കണം, അദ്ദേഹത്തെ സഹായിക്കണം” യുണൈറ്റഡിന്റെ മാനേജർ എറിക് ടെൻ ഹാഗ് ആന്ദ്രേ ഒനാനയെ പിന്തുണച്ചു കൊണ്ട് പറഞ്ഞു.തെറ്റുകൾ ഫുട്ബോളിന്റെ ഭാഗമാണെന്ന് എടുത്തുകാണിച്ചുകൊണ്ട് കീപ്പറുടെ തെറ്റ് വലുതാക്കരുതെന്ന് അദ്ദേഹം എല്ലാവരോടും അഭ്യർത്ഥിച്ചു.

Rate this post