ഗംഭീര തിരിച്ചു വരവിൽ വിജയം സ്വന്തമാക്കി ബാഴ്സലോണ :ബ്രൂണോ ഫെർണാണ്ടസിന്റെ ഗോളിൽ വിജയവുമായി യുണൈറ്റഡ് : യുവന്റസിന് തോൽവി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയ വഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകായണ്‌ മുൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്നലെ നടന്ന മത്സരത്തിൽ ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് നേടിയ ഗോളിലായിരുന്നു യുണൈറ്റഡിന്റെ ജയം. ഇതോടെ എറിക് ടെൻ ഹാഗിന്റെ ടീം തുടർച്ചയായി മൂന്ന് മത്സരങ്ങളുടെ തോൽവിക്ക് വിരാമമിട്ടു. മത്സരത്തിന്റെ 45 ആം മിനുട്ടിൽ ആണ് ബ്രൂണോയുടെ ഗോൾ പിറന്നത്. ഇവാൻസ് നൽകിയ ലോങ്ങ് ബോൾ മികച്ചൊരു വോളിയിലൂടെ ബ്രൂണോ വലയിലാക്കുകയായിരുന്നു.

സീസണിലെ മൂന്നാം വിജയത്തോടെ യുണൈറ്റഡ് ആറ് കളികളിൽ നിന്ന് ഒമ്പത് പോയിന്റുമായി എട്ടാം സ്ഥാനത്തേക്ക് ഉയർന്നു.അഞ്ച് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റുള്ള ബേൺലി ഗോൾ വ്യത്യാസത്തിൽ ഏറ്റവും താഴെയാണ്. ആഴ്‌സണലിന്റെയും ബ്രൈറ്റൺ ആൻഡ് ഹോവ് ആൽബിയന്റെയും തുടർച്ചയായ ലീഗ് തോൽവികൾക്കും ബുധനാഴ്ച ബയേൺ മ്യൂണിക്കിനെതിരെ നേരിട്ട് ചാമ്പ്യൻസ് ലീഗ് തോൽവിക്ക് ശേഷവും ടെൻ ഹാഗിൽ സമ്മർദ്ദം വർദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ വിജയം യുണൈറ്റഡിന് ചെറിയ ആശ്വാസം നൽകിയിട്ടുണ്ട്.

എസ്താഡി ഒളിമ്പിക് ലൂയിസ് കമ്പനിയിൽ നടന്ന ലാലിഗ പോരാട്ടത്തിൽ സെൽറ്റ വിഗോയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി ബാഴ്സലോണ.റോബർട്ട് ലെവൻഡോവ്‌സ്‌കി ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളിന്റെ വിജയമാണ് ബാഴ്സലോണ നേടിയത്. രണ്ടു ഗോളിന് പിന്നിട്ട നിന്ന് പരാജയം മുന്നിൽ കണ്ട ബാഴ്സ അവസാന 10 മിനുട്ടിൽ നേടിയ മൂന്നു ഗോളുകൾക്കാണ് വിജയം നേടിയെടുത്തത്. ജയത്തോടെ ബാഴ്‌സലോണ ആറ് കളികളിൽ നിന്ന് 16 പോയിന്റുമായി ലീഗ് സ്റ്റാൻഡിംഗിൽ താത്കാലികമായി ഒന്നാമതെത്തി,സെൽറ്റ 17-ാം സ്ഥാനത്താണ്.ആന്റ്‌വെർപ്പിനെതിരെയും റയൽ ബെറ്റിസിനെതിരെയും തുടർച്ചയായി 5-0ന് വിജയിച്ച ബാഴ്‌സലോണ നന്നായി തുടങ്ങിയെങ്കിലും സെൽറ്റയ്ക്കായിരുന്നു മത്സരത്തിലെ ആദ്യ യഥാർത്ഥ അവസരം ലഭിച്ചത്.

19-ാം മിനിറ്റിൽ ജോർഗൻ സ്ട്രാൻഡ് ലാർസൻ നേടിയ ഗോളിൽ സെൽറ്റ ലീഡ് നേടി.ഹാഫ് ടൈമിന് തൊട്ടുമുമ്പ് സ്ട്രാൻഡ് ലാർസൻ തന്റെ നേട്ടം ഇരട്ടിയാക്കിയെന്ന് തോന്നിച്ചെങ്കിലും നോർവീജിയന്റെ ബുള്ളറ്റ് ഹെഡർ ടെർ സ്റ്റെഗൻ തടഞ്ഞു.ഇടവേളയിൽ സാവി ഹെർണാണ്ടസ് ലാമിൻ യമലിനേയും റൊണാൾഡ് അറാജോയേയും കൊണ്ടുവന്നു, ബാഴ്‌സലോണയുടെ ഫോർമേഷൻ രണ്ട് സെൻട്രൽ ഡിഫൻഡർമാരിൽ നിന്ന് പിന്നിൽ നിന്ന് മൂന്നിലേക്ക് മാറി.പകരക്കാരനായ അനസ്താസിയോസ് ഡൗവികാസ് 76 ആം മിനുട്ടിൽ സെൽറ്റയുടെ ലീഡുയർത്തി. എന്നാൽ നാല് മിനിറ്റിനുള്ളിൽ ലെവൻഡോവ്‌സ്‌കി രണ്ട് ഗോളുകൾ നേടി ബാഴ്സക്ക് സമനില നൽകി.89 ആം മിനുട്ടിൽ കാൻസെലോ നേടിയ ഗോളിൽ ബാഴ്‌സ തുടർച്ചയായ അഞ്ചാം ലീഗ് വിജയം ഉറപ്പിക്കുകയും ചെയ്തു.ഗവിയുടെ ഇഞ്ച് പെർഫെക്റ്റ് ക്രോസിൽ നിന്നാണ് കാൻസെലോ ഗോൾ നേടിയത്.

സീരി എയിലെ ആദ്യ തോൽവി നേരിട്ട് യുവന്റസ്. ഇന്നലെ നടന്ന മത്സരത്തിൽ സസുവോളോ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് യുവന്റസിനെ പരാജയപ്പെടുത്തിയത്.വോയ്‌സിക് ഷ്‌സെസ്‌നിയുടെ ഗോൾകീപ്പിംഗ് പിഴവുകൾ യുവന്റസിന്റെ തോൽവിക്ക് ഒരു കാരണമായി. 12 ആം മിനുട്ടിൽ അർമാൻഡ് ലോറിയന്റയുടെ ലോംഗ് റേഞ്ച് ഷോട്ട് ഷ്‌സെസ്‌നിയുടെ ഗ്ലൗസുകളിൽ തട്ടി വലയിൽ കയറി. 21 ആം മിനുട്ടിൽ മാറ്റിയാസ് വിനയുടെ സെൽഫ് ഗോൾ യുവന്റസിന് സമനില നൽകി. 41 ആം മിനുട്ടിൽ ഡൊമെനിക്കോ ബെരാർഡി സസുവോളോക്ക് ലീഡ് നേടിക്കൊടുത്തു. 78 ആം മിനുട്ടിൽ ഫെഡറിക്കോ കിയെസ യുവന്റസിന് ലീഡ് നേടിക്കൊടുത്തു.ആൻഡ്രിയ പിനാമോണ്ടി (82′) ഫ്രെഡറിക്കോ ഗാട്ടി (90’+5′ OG) മിനുട്ടുകളിലെ ഗോളിൽ സസുവോളോ വിജയമുറപ്പിച്ചു.അഞ്ച് കളികളിൽ നിന്ന് 10 പോയിന്റുമായി യുവന്റസ് നാലാം സ്ഥാനത്താണ്.

Rate this post