നാഷണൽ ഡേ അടിച്ചുപൊളിച്ച് സൗദി അറേബ്യ, സൂപ്പർതാരങ്ങളെല്ലാം ആവേശത്തിൽ

ഇത്തവണ സൗദി അറേബ്യക്ക് നാഷണൽ ഡേ ആഘോഷത്തിന് ഇരട്ടിമധുരമാണ്, യൂറോപ്പിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളെയും റാഞ്ചി തങ്ങളുടെ ലീഗിൽ എത്തിച്ച സൗദി അറേബ്യയുടെ 93മത് ദേശീയ ദിന ആഘോഷം അതിഗംഭീരമാക്കിയിരിക്കുകയാണ്.

നിലവിൽ അൽ ഹിലാൽ എസ്‌എഫ്‌സിക്ക് വേണ്ടി കളിക്കുന്ന ബ്രസീലിയൻ ഫുട്‌ബോൾ സെൻസേഷൻ നെയ്മർ ഡ സിൽവ സൗദി അറേബ്യയുടെ 93-ാമത് ദേശീയ ദിനാഘോഷം ആവേശത്തോടെ കൊണ്ടാടി. സൂപ്പർതാരം സൗദി അറേബ്യയുടെ പരമ്പരാഗത വസ്ത്രം ധരിച്ച് സഹപ്രവർത്തകർക്കൊപ്പം സൗദി ജനതയോടുള്ള ഐക്യദാർഢ്യത്തിന്റെ പ്രതീകമായ അവരുടെ നൃത്തവും അവതരിപ്പിച്ചു.

സൗദി അറേബ്യയിലെ പ്രമുഖ ഫുട്ബോൾ ക്ലബ്ബുകളിലൊന്നായ അൽ ഹിലാൽ ഈ അവസരത്തിൽ ഗംഭീരമായ ആഘോഷം സംഘടിപ്പിച്ചത്. നെയ്മറടക്കമുള്ള സൂപ്പർതാരങ്ങൾ “തോബ്” (പരമ്പരാഗത വസ്ത്രം), “ഷെമാഗ്” (ശിരോവസ്ത്രം), “അഖൽ” (തലക്കെട്ട്) എന്നിവ അടങ്ങിയ സവിശേഷമായ സൗദി വസ്ത്രം ധരിച്ച് സൗദി സംസ്കാരത്തോടുള്ള തന്റെ അഭിനിവേശം പ്രകടിപ്പിച്ചു.

ക്ലബ്ബിന്റെ സൂപ്പർതാരങ്ങളായ ക്രിസ്ത്യാനോ റൊണാൾഡോയുടെയും സാഡിയോ മാന്യയുടെയും സൗദി പരമ്പരാഗത വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്, കഴിഞ്ഞദിവസം അഹലിക്കെതിരെയുള്ള സൂപ്പർ പോരാട്ടത്തിൽ ക്രിസ്ത്യാനോ റൊണാൾഡോയുടെ ഇരട്ട ഗോൾ മികവിൽ അൽ-നസർ വിജയിച്ചിരുന്നു. ഇതോടെ അവർക്ക് സൗദി നാഷണൽ ആഘോഷത്തിന് മാധുര്യം കൂടും.

അൽ ഇത്തിഹാദ് സൂപ്പർതാരമായ കരീം ബെൻസിമയും സൗദിയോടുള്ള ഇഷ്ടം പ്രകടിപ്പിച്ചിട്ടുണ്ട്, തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ സൗദി പരമ്പരാഗത വേഷം ധരിച്ച് രാജ്യത്തിന്റെ നാഷണൽ ഡേ ആഘോഷത്തിൽ പങ്കാളിയായിരിക്കുകയാണ് നിലവിലെ ലോകത്തിലെ ഏറ്റവും മികച്ച താരം കരിം ബെൻസിമ.