ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു |Brazil
അടുത്ത മാസം നടക്കുന്ന രണ്ടു ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. 23 അംഗ ടീമിനെയാണ് ഇടക്കാല പരിശീലകനായ ഫെർണാണ്ടോ ദിനിസ് പ്രഖ്യാപിച്ചത്. ഒക്ടോബര് 12 നു വെനസ്വേലയ്ക്കെതിരെയും 17ന് മോണ്ടെവീഡിയോയിൽ ഉറുഗ്വേയ്ക്കെതിരെയുമാണ് ബ്രസീൽ കളിക്കുക.
ആറ് പോയിന്റുമായി ബ്രസീൽ 2026 ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഒന്നാമതാണ്. പരിക്ക് മൂലം ആദ്യ രണ്ടു യോഗ്യത മത്സരങ്ങളിൽ കളിക്കാതിരുന്ന റയൽ മാഡ്രിഡ് സൂപ്പർ താരം വിനീഷ്യസ് ജൂനിയർ ടീമിലേക്ക് മടങ്ങിയെത്തി.പരിക്കേറ്റ ഗബ്രിയേൽ മാർട്ടിനെല്ലിയെ ടീമിൽ നിന്ന് ഒഴിവാക്കി.അൽ നസ്സർ താരം ആൻഡേഴ്സൻ ടലിസ്കയേയും ബ്രൈറ്റന്റെ ജാവോ പെദ്രോയേയും ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.
48 ടീമുകളുടെ ഫോർമാറ്റിലേക്ക് വികസിക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ്, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിൽ നടക്കുന്ന 2026 ലോകകപ്പിന് തെക്കേ അമേരിക്കയിൽ നിന്നുള്ള ആറ് ടീമുകൾ നേരിട്ട് യോഗ്യത നേടും. ഏഴാം സ്ഥാനക്കാരായ ടീം ബെർത്തിനായി ഇന്റർകോണ്ടിനെന്റൽ പ്ലേഓഫിൽ മത്സരിക്കും.
ഗോൾകീപ്പർമാർ: എഡേഴ്സൺ (മാഞ്ചസ്റ്റർ സിറ്റി), അലിസൺ (ലിവർപൂൾ), ലൂക്കാസ് പെറി (ബോട്ടഫോഗോ).
ഡിഫൻഡർമാർ: ഡാനിലോ (യുവന്റസ്), റെനാൻ ലോഡി (മാർസെയിൽ), ഗബ്രിയേൽ മഗൽഹെസ് (ആഴ്സണൽ), മാർക്വിനോസ് (പാരീസ് സെന്റ് ജെർമെയ്ൻ), നിനോ (ഫ്ലൂമിനൻസ്), വാൻഡേഴ്സൺ (മൊണാക്കോ), കായോ ഹെൻറിക് (മൊണാക്കോ).
Lista divulgada! 🤩🇧🇷
— CBF Futebol (@CBF_Futebol) September 23, 2023
O treinador Fernando Diniz convocou os 23 atletas para os duelos de outubro contra a Venezuela, no dia 12, e contra o Uruguai, no dia 17.
Com seis pontos, o Brasil é líder das Eliminatórias da Copa do Mundo 2026.
Vai, Brasil! 💪 pic.twitter.com/GE0g9bTqZT
മിഡ്ഫീൽഡർമാർ: ആന്ദ്രേ (ഫ്ലൂമിനൻസ്), ബ്രൂണോ ഗ്വിമാരേസ് (ന്യൂകാസിൽ), കാസെമിറോ (മാഞ്ചസ്റ്റർ യുണൈറ്റഡ്), ജോലിന്റൺ (ന്യൂകാസിൽ), റാഫേൽ വീഗ (പാൽമീറസ്), ഗെർസൺ (ഫ്ലമെംഗോ).
ഫോർവേഡുകൾ: ഗബ്രിയേൽ ജീസസ് (ആഴ്സണൽ), മാത്യൂസ് കുൻഹ (വോൾവർഹാംപ്ടൺ), നെയ്മർ (അൽ-ഹിലാൽ), റിച്ചാർലിസൺ (ടോട്ടൻഹാം), റാഫിൻഹ (ബാഴ്സലോണ), റോഡ്രിഗോ (റിയൽ മാഡ്രിഡ്), വിനീഷ്യസ് ജൂനിയർ (റിയൽ മാഡ്രിഡ്).