‘നീന്തൽക്കുളത്തിൽ ചാടിയതുപോലെ’ : നനഞ്ഞ ജേഴ്സിയിൽ കളിക്കേണ്ടി വരുന്ന ആസ്റ്റൺ വില്ല കളിക്കാർ|Aston Villa
ഫുട്ബോൾ താരങ്ങളുടെ പ്രകടനത്തിൽ അവർ ധരിക്കുന്ന ജേഴ്സിക്ക് വളരെ പ്രാധാന്യമുണ്ട്. നിലവാരമില്ലാത്ത ജേഴ്സി ധരിച്ച് കളിക്കുന്നത് കളിക്കാരുടെ പ്രകടന നിലവാരത്തെ കാര്യമായി ബാധിക്കാറുണ്ട്. ഇപ്പോഴിതാ പുതിയ ജഴ്സിയിൽ ആസ്റ്റൺ വില്ല താരങ്ങൾ അതൃപ്തരാണെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്.
കാസ്റ്റോർ എന്ന കമ്പനി നിർമിക്കുന്ന ജേഴ്സിയാണ് ആസ്റ്റൺ വില്ല ഉപയോഗിക്കുന്നത്. എന്നാൽ ആ ജേഴ്സികൾ കളികളുടെ തുടക്കത്തിൽ വിയർപ്പ് കൊണ്ട് നിറയുമെന്ന് കളിക്കാർ വിമർശിച്ചു.ജഴ്സികൾ വിയർപ്പ് കൊണ്ട് മുഴുവൻ സമയം നഞ്ഞിരിക്കുന്നതിന് പുറമെ ആസ്റ്റൺ വില്ല കളിക്കാർ അതിൽ അസന്തുഷ്ടി പ്രകടിപ്പിച്ചു.ശരീരത്തോട് ഒട്ടിപ്പിടിക്കുന്ന ജേഴ്സികൾ കളിക്കാരെ അസ്വസ്ഥരാക്കുന്നു.
ആസ്റ്റൺ വില്ലയുടെ ടീം കഴിഞ്ഞ ആഴ്ച ലെഗിയ വാർസോയ്ക്കെതിരായ യൂറോപ്പ ലീഗ് മത്സരങ്ങളിൽ സ്പോൺസർ രഹിത ജേഴ്സികൾ ധരിച്ചപ്പോൾ അവരുടെ വിയർപ്പ് പ്രശ്നം വളരെ വ്യക്തമായി.“കളിക്കാർ നനഞ്ഞ ടീ-ഷർട്ടുകളിൽ കളിക്കേണ്ടതുണ്ട്, ഇത് പരിഹരിക്കപ്പെടേണ്ട ഒരു പ്രശ്നമാണ്. ഇത് എല്ലാ സീസണിലും തുടരാനാവില്ല. കളിക്കാർ ഏകദേശം 10 മിനിറ്റിനുശേഷം നീന്തൽക്കുളത്തിൽ ചാടിയതുപോലെ തോന്നുന്നു” കളിക്കാർ പറഞ്ഞു.
🚨 Aston Villa players have told the club they are unhappy with this season’s wet-look shirts, which they claim are weighing them down and effecting performances.
— Transfer News Live (@DeadlineDayLive) September 26, 2023
(Source: @Matt_Law_DT) pic.twitter.com/VR4hvPgZ8Q
കായിക വസ്ത്ര വ്യവസായത്തിലെ താരതമ്യേന പുതുമുഖമാണ് കാസ്റ്റോർ. റേഞ്ചേഴ്സ്, ന്യൂകാസിൽ യുണൈറ്റഡ്, ബയേർ ലെവർകുസൻ തുടങ്ങിയ ടീമുകളുമായും ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനും അവർ ജേഴ്സികൾ സ്പോൺസർ ചെയ്യുന്നുണ്ട്.ഈ പ്രശ്നത്തിന് ഉടൻ പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് ആസ്റ്റൺ വില്ല. പുതിയ ബാച്ച് ജഴ്സികൾക്ക് സമാനമായ പ്രശ്നമില്ലെന്ന് ഉറപ്പാക്കാനുള്ള ബാധ്യത ഇപ്പോൾ കാസ്റ്റോറിനായിരിക്കും.
Aston Villa aren’t happy with their current jerseys claiming they’re weighing them down and negatively impacting their performance on the pitch.
— Tony (@TonyTheTipster_) September 27, 2023
Currently sitting 6th, could they be a Top 4 contender this year? pic.twitter.com/J7A690hbnP