ഫ്രഞ്ച് ക്ലബ്ബിനെയും സൗദി അറേബ്യ ഏറ്റെടുക്കുന്നു , പരിശീലകനായെത്തുന്നത് ഇതിഹാസ താരം സിനദീൻ സിദാൻ|Zinedine Zidane
ഫ്രഞ്ച് ഫുട്ബോൾ ഇതിഹാസം സിനദീൻ സിദാൻ പരിശീലകന്റെ റോളിലേക്ക് തിരിച്ചുവരാനൊരുങ്ങുന്നു. മുൻ റയൽ മാഡ്രിഡ് ബോസ് 2021 നു ശേഷം മറ്റൊരു ടീമിന്റെ പരിശീലകസ്ഥാനം സിദാൻ ഏറ്റെടുത്തിട്ടില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് അടക്കമുള്ള വമ്പൻ ക്ലബ്ബുകൾ സിദാനായി ശ്രമം നടത്തിയെങ്കിലും അതൊന്നുംവിജയിച്ചില്ല.
ഫ്രഞ്ച് ദേശീയ ടീമിനെ നിയന്ത്രിക്കുക എന്നത് സിദാന്റെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു, എന്നാൽ ഈ ആഗ്രഹം ഒരിക്കലും യാഥാർത്ഥ്യമായില്ല. ദെഷാംപ്സിനു കരാർ നീട്ടിയതോടെയാണ് ആ പ്രതീക്ഷകൾ അസ്തമിച്ചത്. എന്നാൽ പുറത്ത് വരുന്ന പുതിയ റിപോർട്ടുകൾ പ്രകാരം ഫ്രഞ്ച് ക്ലബായ ഒളിംപിക് മാഴ്സെയെ സൗദി അറേബ്യ വാങ്ങിയാൽ സിദാൻ ടീമിന്റെ പരിശീലകനായി ഫുട്ബോളിലേക്ക് മടങ്ങിവരും.പുതിയ സീസണിന്റെ തുടക്കം മാഴ്സെക്ക് അത്ര മികച്ചതെയിരുന്നില്ല.
ആരാധകരുടെ വിശ്വാസം നഷ്ടപ്പെട്ട് സമ്മറിൽ ചുമതലയേറ്റതിന് ശേഷം മാർസെലിനോ ഈയിടെ ഹെഡ് കോച്ച് സ്ഥാനം ഉപേക്ഷിച്ചു, അദ്ദേഹത്തിന്റെ പിൻഗാമിയായി വലൻസിയയുടെ മുൻ പരിശീലകൻ ജെന്നാരോ ഗട്ടൂസോയെ തിരഞ്ഞെടുത്തു. ഇറ്റാലിയൻ ഇതിഹാസം വരുന്നതിനെ മുന്നേ മാഴ്സെ പരിശീലകനാവാൻ സിനദീൻ സിദാനെ ചെയർമാൻ പാബ്ലോ ലോംഗോറിയ സമീപിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ മുൻ റയൽ മാഡ്രിഡ് ബോസ് ഈ ഓഫർ നിരസിച്ചു.
🚨 Zinedine Zidane has reportedly 'agreed to join Marseille' if the club is taken over by the Saudi PIF, owners of Newcastle United, claim FranceBleu 😳🇸🇦
— OneFootball (@OneFootball) September 28, 2023
The French club appointed Gennaro Gattuso just yesterday… pic.twitter.com/HRirAK5bZB
മാഴ്സയെ സൗദി അറേബ്യ സ്വന്തമാക്കിയാൽ പരിശീലകനാവാൻ സമ്മതമാണെന്നു സിദാൻ അറിയിച്ചിട്ടുണ്ട്.പ്രതിസന്ധിയിലായ ലിഗ് 1 വമ്പന്മാരെ ഫ്രഞ്ച് ന്യൂകാസിലാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സൗദി അറേബ്യ.സൗദിയുടെ ഏറ്റെടുക്കൽ യാഥാർത്ഥ്യമായാൽ, റിക്രൂട്ട്മെന്റ് തീരുമാനങ്ങളിൽ സിദാന് അധികാരവും ഏകദേശം 300 മില്യൺ യൂറോയുടെ ട്രാൻസ്ഫർ ബജറ്റും ലഭിക്കും. എന്നാൽ ഫ്രഞ്ച് ക്ലബ്ബിന്റെ സൗദി ഏറ്റെടുക്കലിന് തടസമായി നിൽക്കുന്നത് അമേരിക്കൻ ഉടമ ഫ്രാങ്ക് മക്കോർട്ടിന്റെ എതിർപ്പാണ്. ക്ലബ് വിൽക്കുന്നതിന്റെ എതിർപ്പ് അദ്ദേഹം അറിയിച്ചിരുന്നു.
🚨 Newcastle's Saudi owners are considering a full takeover of Marseille and want Zinedine Zidane as manager.
— Transfer News Live (@DeadlineDayLive) September 29, 2023
(Source: Sun Sport) pic.twitter.com/EbwNAIvuFV
എന്നാൽ സിദാൻ പരിശീലകനായി വരുകയാണെങ്കിൽ ക്ലബ്ബിനെ സൗദി ഏറ്റെടുക്കാണം എന്ന നിലപാടിലാണ് ആരാധകർ. ഫ്രഞ്ച് ഫുട്ബോളിൽ കഴിഞ്ഞ ദശകത്തിൽ ഖത്തറി ഉടമസ്ഥതിയുള്ള പാരീസ് സെന്റ് ജെർമെയ്ൻ പുലർത്തുന്ന ആധിപത്യം അവസാനിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് സൗദി മാഴ്സെയെ ഏറ്റെടുക്കുന്നത്. സിദാനെപ്പോലുള്ള മാനേജരുടെ സാനിധ്യവും സൗദിയുടെ പണവും കൊണ്ട് അതിനു സാധിക്കും എന്നാണ് എല്ലാവരും കരുതുന്നത്.
🚨 Marseille made an approach to Zinedine Zidane in the last few days. He rejected the chance to become their new head coach because he wasn't convinced by the project.
— Transfer News Live (@DeadlineDayLive) September 28, 2023
However, he hasn't closed the door on Marseille for the future.
(Source: @mundodeportivo) pic.twitter.com/vA3mP3QOet