2025-ൽ ഇന്റർ മിയാമി വിടാനൊരുങ്ങി ലയണൽ മെസ്സി , വിരമിക്കാൻ പുതിയ ക്ലബും തെരഞ്ഞെടുക്കും |Lionel Messi
അർജന്റീനയുടെ ലോകകപ്പ് ജേതാവായ നായകൻ ലയണൽ മെസ്സി ഒടുവിൽ താൻ വിരമിക്കുന്ന ക്ലബ് തീരുമാനിചിരിക്കുകയാണ്.യൂറോപ്യൻ ഫുട്ബോളിലെ ഒരു സെൻസേഷണൽ സ്പെൽ അവസാനിപ്പിച്ചതിന് ശേഷം ഈ സമ്മറിൽ മേജർ ലീഗ് സോക്കർ ടീമായ ഇന്റർ മിയാമിയിലേക്ക് മാറാൻ മെസ്സി തീരുമാനിച്ചു.
മെസ്സിയുടെ നിലവിലെ ഇന്റർ മിയാമി കരാർ 2025-ൽ അവസാനിക്കും. എന്നാൽ ഏഴ് തവണ ബാലൺ ഡി ഓർ ജേതാവ് അമേരിക്കയിൽ നിന്ന് വിരമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് എൽ നാഷനൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അവകാശപ്പെട്ടു.രണ്ട് വർഷത്തിന് ശേഷം മെസ്സി ഇന്റർ മിയാമി വിടുമെന്ന് എൽ നാഷനൽ റിപ്പോർട്ട് സൂചിപ്പിക്കുന്നു.ജന്മനാടായ റൊസാരിയോയിലുള്ള തന്റെ ബാല്യകാല ക്ലബ്ബായ ന്യൂവെൽസ് ഓൾഡ് ബോയ്സിൽ ഇതിഹാസ അർജന്റീനിയൻ താരം ചേരുമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.
ലയണൽ മെസ്സി തന്റെ കരിയറിന്റെ പ്രാരംഭ ഘട്ടം ന്യൂവെൽസ് ഓൾഡ് ബോയ്സിൽ ചെലവഴിച്ചു. കറ്റാലൻ വമ്പൻമാരായ ബാഴ്സലോണയ്ക്കായി സൈൻ ചെയ്ത സ്പെയിനിലേക്ക് പോകാനായി മെസ്സിക്ക് 13-ാം വയസ്സിൽ അർജന്റീനിയൻ ക്ലബ് വിടേണ്ടി വന്നു. 20 വർഷം ബാഴ്സലോണയിൽ ചെലവഴിച്ച മെസ്സി ക്ലബ്ബിന്റെ ഇതിഹാസങ്ങളിൽ ഒരാളായി മാറി.ബാഴ്സലോണയിൽ കളിച്ച കാലത്ത്, 778 മത്സരങ്ങളിൽ നിന്ന് 672 ഗോളുകൾ നേടിയ മെസ്സി ക്ലബ്ബിന്റെ റെക്കോർഡ് ഹോൾഡറും ടോപ് സ്കോററും ആയി. ബാഴ്സലോണ ജേഴ്സിയിൽ നാല് ചാമ്പ്യൻസ് ലീഗും 11 ലാലിഗ കിരീടങ്ങളും അദ്ദേഹം നേടി.
ടീം മാനേജ്മെന്റ് അർജന്റീനയുമായി ഒരു പുതിയ കരാർ ഉറപ്പിക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് 2021-ൽ ബാഴ്സലോണയിൽ മെസ്സിയുടെ കരിയർ അവസാനിച്ചു.പിന്നാലെ മെസ്സി പാരീസ് സെന്റ് ജെർമെയ്നിലേക്ക് (പിഎസ്ജി) ചേരാൻ തീരുമാനിച്ചു. പിഎസ്ജി കരാർ അവസാനിച്ചതോടെ ഈ വേനൽക്കാലത്ത് മെസ്സി ഒരു സ്വതന്ത്ര ഏജന്റായി. ഈ വർഷം ബാഴ്സലോണയിലേക്കുള്ള വൈകാരിക തിരിച്ചു വരവ് നടത്തും എന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ എല്ലാ ഊഹാപോഹങ്ങളും മറികടന്ന്, MLS ക്ലബ്ബായ ഇന്റർ മിയാമിയിലേക്ക് മെസ്സി തന്റെ നീക്കം പ്രഖ്യാപിച്ചു.
ഇന്റർ മിയാമിയിലേക്കുള്ള മെസ്സിയുടെ സമ്മർ ട്രാൻസ്ഫർ ഇതുവരെ വളരെ ശ്രദ്ധേയമാണ്. ഈ സീസണിൽ ഇന്റർ മിയാമിയെ അവരുടെ കന്നി ലീഗ് കപ്പ് വിജയത്തിലേക്ക് മെസ്സി ഇതിനകം നയിച്ചിട്ടുണ്ട്.12 മത്സരങ്ങൾ കളിച്ചിട്ടുള്ള മെസ്സി എല്ലാ മത്സരങ്ങളിലുമായി 11 ഗോളുകൾ നേടിയിട്ടുണ്ട്. എംഎൽഎസിൽ, മെസ്സി ഇതുവരെ രണ്ട് അസിസ്റ്റുകളും ഒരു ഗോളും രേഖപ്പെടുത്തിയിട്ടുണ്ട്.
Inter Miami will only have him until 2025 as he completes the minimum requirements of his deal with the plan to go back to Argentina to play for Newell's Old Boys apparently.
— David Yung (@DavidYung) September 29, 2023
Lionel Messi is one of the few players who can say they've 'completed' football.https://t.co/xp9ykh6qMH
ലയണൽ മെസ്സി ഇപ്പോൾ പരിക്കിന്റെ പിടിയിലാണ്, യുഎസ് ഓപ്പൺ കപ്പ് ഫൈനലിൽ ഹൂസ്റ്റൺ ഡൈനാമോയ്ക്കെതിരായ ഇന്റർ മിയാമിയുടെ അവസാന മത്സരത്തിൽ അദ്ദേഹത്തിന് പങ്കെടുക്കാനായില്ല. ആ മത്സരത്തിൽ ഇന്റർ മിയാമിക്ക് 1-2 തോൽവി ഏറ്റുവാങ്ങേണ്ടി വന്നു.