ടാലിസ്ക + റൊണാൾഡോ!! അൽ നാസറിന്റെ കുതിപ്പിന് ശക്തി പകരുന്ന പോർച്ചുഗീസ് – ബ്രസീൽ ജോഡി |Talisca| Ronaldo

ബ്രസീലിയൻ താരം ആൻഡേഴ്‌സൺ ടാലിസ്‌ക സൗദി പ്രൊ ലീഗിൽ അൽ നാസറിനായുള്ള മിന്നുന്ന പ്രകടനം തുടരുകയാണ്. ഇന്നലെ ലീഗിൽ അൽ തായ്‌ക്കെതിരെ അൽ നാസറിന്റെ 2-1 വിജയത്തിന്റെ ആദ്യ ഗോൾ അദ്ദേഹം നേടി.മുൻ ബൊട്ടാഫോഗോ പരിശീലകൻ ലൂയിസ് കാസ്ട്രോ നയിക്കുന്ന ക്ലബ്ബിന്റെ തുടർച്ചയായ ആറാം വിജയമാണിത്.

തകർപ്പൻ ജയത്തോടെ അൽ നാസർ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും അൽ നാസറിനായി ഗോൾ നേടിയിരുന്നു. റൊണാൾഡോയുടെ അസ്സിസ്റ്റിൽ നിന്നാണ് ആൻഡേഴ്‌സൺ ടാലിസ്‌ക ഗോൾ നേടിയത്.അൽ ഇത്തിഹാദിനും അൽ തവൗണിനും ഒരു പോയിന്റ് പിന്നിലായി ടൂർണമെന്റിൽ മൂന്നാം സ്ഥാനത്താണ് ടീം ഇപ്പോൾ. സഅദി പ്രോ ലീഗിൽ നാല് മത്സരങ്ങളിൽ നിന്നും നാല് ഗോളുകളും രണ്ടു അസിസ്റ്റും നേടിയിട്ടുണ്ട്.

മുന്നേറ്റ നിരയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം മികച്ച കൂട്ട്കെട്ട് പടുത്തുയർത്തിയ ബ്രസീലിയൻ അൽ നാസറിന്റെ വിജയങ്ങളിൽ നിർണായക പങ്കുവഹിച്ചു.റൊണാൾഡോയാവട്ടെ ലീഗിൽ ഏഴു മത്സരങ്ങളിൽ നിന്നും 10 ഗോളുകളും 5 അസിസ്റ്റും നേടിയിട്ടുണ്ട്.ലീഗിൽ ആദ്യ രണ്ടു മത്സരങ്ങൾ തോറ്റ അൽ നാസ്സർ അവസാനം കളിച്ച ആറു മത്സരങ്ങളിലും വിജയിച്ചു.

എന്നാൽ മികച്ച പ്രകടനം നടത്തിയിട്ടും 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ വെനസ്വേലയ്ക്കും ഉറുഗ്വേയ്ക്കുമെതിരായ ബ്രസീലിന്റെ ദേശീയ ടീമിനെ തെരഞ്ഞെടുത്തപ്പോൾ ടാലിസ്‌കയുടെ പേര് ഉണ്ടായില്ല.ക്ലബ്ബിലെ മികച്ച പ്രകടങ്ങൾക്കിടയിലും സമീപ വർഷങ്ങളിൽ ബ്രസീലിന്റെ സീനിയർ സ്ക്വാഡിലേക്ക് ഒരു കോൾ അപ്പ് ടാലിസ്കയ്ക്ക് ലഭിച്ചിട്ടില്ല എന്നത് കൗതുകകരമാണ്.“ഞാൻ ബ്രസീലുകാരനല്ലെന്ന് ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു.” ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ടലിസ്ക ട്വിറ്ററിൽ ഇങ്ങനെ കുറിച്ചത്.

ബ്രസീലിന്റെ സീനിയർ ടീമുമായുള്ള ടലിസ്കയുടെ അവസാന പങ്കാളിത്തം 2018 മാർച്ചിൽ റഷ്യയ്‌ക്കെതിരായ അവരുടെ 3-0 സൗഹൃദ വിജയത്തിൽ ഉപയോഗിക്കാത്ത പകരക്കാരനായപ്പോഴാണ്. U20, U23 തലങ്ങളിൽ അദ്ദേഹം തന്റെ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. അൽ-അഹ്‌ലിക്കെതിരെ അൽ-നാസറിന്റെ 4-3 സൗദി പ്രോ ലീഗ് വിജയത്തിൽ താരം രണ്ടു ഗോളുകൾ നേടിയിരുന്നു.

Rate this post