ക്രിസ്റ്റ്യാനോ റൊണാൾഡോയും കരീം ബെൻസീമയും നെയ്മറുമെല്ലാം ഒരേ ടീമിൽ അണിനിരക്കുന്നു |Saudi Pro League 

കഴിഞ്ഞ വർഷം അവസാനമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യ പ്രോ ലീഗിൽ അൽ നാസറിനൊപ്പം ചേർന്നത്. അതിനുശേഷം, മിഡിൽ ഈസ്റ്റിലെ ക്ലബിൽ ചേരുന്നതിനായി നിരവധി യൂറോപ്യൻ താരങ്ങൾക്കായി ഈ 37-കാരൻ ഗേറ്റ് തുറന്നു.ബ്രസീലിയൻ സൂപ്പർ താരം നെയ്മറും ബേനസീമയും അടക്കമുള്ള താരങ്ങൾ സൗദി പ്രൊ ലീഗിലെത്തി.

യൂറോപ്പിൽ ഉയർന്ന നിലവാരത്തിൽ മത്സരിക്കുന്നതിന് പകരം സൗദി അറേബ്യയിലെ പണം ലക്ഷ്യമാക്കിയുള്ള താരങ്ങളുടെ ട്രാൻസ്ഫറിനെ പലരും കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. എന്നാൽ അതൊന്നും വക വെക്കാതെ നിരവധി സൂപ്പർ താരങ്ങൾ മിഡിൽ ഈസ്റ്റിലേക്ക് ചേക്കേറി.സൗദി പ്രോ ലീഗില്‍ കളിക്കുന്ന താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള ഓള്‍ സ്റ്റാര്ർസ് ഇലവനും പ്രീമിയര്‍ ലീഗ്-ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മില്‍ സൗഹൃദ മത്സരം കളിക്കാൻ ഒരുങ്ങുകയാണ്.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നേതൃത്വത്തിലുള്ള സൗദി ഓൾ-സ്റ്റാർ ടീമിൽ സാദിയോ മാനെയും നെയ്മറും ബെൻസീമയും ഉണ്ടാകും.ബെന്‍സേമയും റൊണാള്‍ഡോയും റയല്‍ മാഡ്രിഡില്‍ സഹാതാരങ്ങളായിട്ടുണ്ടെങ്കിലും നെയ്മറും റൊണാള്‍ഡോയും ഇതുവരെ ഒരുമിച്ച് ഒരു ടീമില്‍ കളിച്ചിട്ടില്ല.സൗദി പ്രോ ലീഗിനായുള്ള സങ്കീർണ്ണമായ തന്ത്രത്തിന്റെ ഭാഗമാണ് കൗതുകകരമായ സൗഹൃദ മത്സരം.

മാഞ്ചസ്റ്റർ സിറ്റിയുടെ തിരക്കേറിയ ഷെഡ്യൂൾ കാരണം ഇരു ടീമുകളിൽ നിന്നും ഔപചാരിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. നിലവിലെ യൂറോപ്യൻ ചാമ്പ്യന്മാർ മൂന്ന് പ്രധാന ടൂർണമെന്റുകളിൽ മത്സരിക്കേണ്ടതുണ്ട്.

2.4/5 - (34 votes)